Login or Register വേണ്ടി
Login

389 ഫോക്‌സ്‌വാഗണ്‍ പോളോകള്‍ തിരിച്ചെടുത്തു. ഡീസല്‍ഗേറ്റ് അല്ല ഹാന്‍ഡ്‌ബ്രേക്ക് തകരാറാണ് കാരണമെന്ന്‌കമ്പനി.

published on ഒക്ടോബർ 20, 2015 04:41 pm by manish for ഫോക്‌സ്‌വാഗൺ പോളോ 2015-2019

ജയ്പൂര്‍:

പോളോ ഹാച്ച്ബാക്കിന്റെ വില്‍പന ഉടന്‍ നിര്‍ത്താന്‍ ഇന്‍ഡ്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളേയും ഫോക്‌സ്‌വാഗ ഗ്രൂപ് ഇന്നലെ അറിയിക്കുകയുണ്ടായി. 'ഡീസല്‍ഗേറ്റ്' വിവാദത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ അറിയിപ്പ് ഞെട്ടലുണ്ടാക്കിയില്ലെങ്കിലും, ഇതിന് വിവാദവുമായി യാതൊരുവിധ ബന്ധവുമില്ലാ എന്ന്‌ കമ്പനി അറിയിച്ചു. ഹാന്‍ഡ്‌ബ്രേക്കുകളുടെ തകരാറാണ് വാഹനങ്ങള്‍ തിരിച്ചെടുക്കാനുള്ള കാരണമെ്ന്ന്‌ ഡീസല്‍ഗേറ്റുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ ഓലൈനില്‍ സജീവമായപ്പോള്‍ കമ്പനി പറയുകയുണ്ടായി. എാന്നാല്‍ ഈ പ്രത്യേക സാഹചര്യത്തില്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചത് ഏവരിലും ആകാംക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. 389 യൂണിറ്റുകളാണ് ഫോക്‌സ്‌വാഗന്‍ മുന്‍കൂട്ടി തിരിച്ചുവിളിച്ചിരിക്കുത്.

സെപ്റ്റംബര്‍ 2015ല്‍ നിര്‍മ്മിച്ച ഒരു ബാച്ച് കാറുകള്‍ക്കാണ് ഈ തകരാറുള്ളതെ് വിവരം ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ നിര്‍മ്മിച്ച 389 കാറുകളുടെ ഹാന്‍ഡ്‌ബ്രേക്കുകള്‍ക്ക് തകരാറുണ്ടെും ഇവയില്‍ ചിലത് വിറ്റ് പോയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. ചില സാഹചര്യങ്ങളില്‍ ഇവയുടെ കേബിള്‍ റീറ്റെന്‍ഷന്‍ ലിവറുകള്‍ പൊട്ടുവാനും വാഹനം ബ്രേക്ക്ഡൗണാകാും സാധ്യതയുണ്ടെന്ന്‌ കമ്പനി അഭിപ്രായപ്പെട്ടൂ.

വിറ്റുപോയ തകരാറുള്ള മോഡലുകള്‍ റിപയര്‍ ചെയ്യുതിനായി ഡീലര്‍ഷിപ്പുകള്‍ ഉടമകളുമായി ബന്ധപ്പെടുകയാണ്. ഏതാണ്ട് ഒരു മണിക്കൂര്‍ സമയംകൊണ്ട് റിപയറിങ് പൂര്‍ത്തിയാക്കാമെുന്നുമ്‌, ഇത് പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെുന്നും ഫോക്‌സ്‌വാഗണ്‍ പറഞ്ഞു. തകരാറില്ലാത്ത മറ്റ് ബാച്ചുകളിലെ വാഹനങ്ങളുടെ വില്‍പന തുടരുകയും, തകരാറുള്ള തിരിച്ചെടുത്ത വാഹനങ്ങള്‍ റിപയറിങ്ങിന് ശേഷം വില്‍പന നടത്തുകയും ചെയ്യും.

ഡീസല്‍ഗേറ്റ് വിവാദത്തിന് പിന്നാലെയുണ്ടായ പുതിയ പ്രശ്‌നം ഫോക്‌സ്‌വാഗന്റെ പബ്ലിക്ക് റിലേഷന്‍സിനെ പ്രതികൂലമായി ബാധിക്കുതാണ്. നിലവിലെ സാഹചര്യം ശാന്തമാക്കുതിനായി ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ഗോള്‍ഫ് ജിറ്റിഐ ഇന്‍ഡ്യയില്‍ ഇറക്കുന്നത് നല്ലതായിരിക്കുമൊണ് ഞങ്ങളുടെ അഭിപ്രായം.

m
പ്രസിദ്ധീകരിച്ചത്

manish

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ഫോക്‌സ്‌വാഗൺ പോളോ 2015-2019

Read Full News

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്
Rs.6.99 - 9.24 ലക്ഷം*
Rs.6.70 - 8.80 ലക്ഷം*
Rs.5.65 - 8.90 ലക്ഷം*
Rs.7.04 - 11.21 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ