Login or Register വേണ്ടി
Login

2024 Renault Duster ആഗോളതലത്തിൽ അനാച്ഛാദനം ചെയ്തു; 2025ൽ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

മൂന്നാം തലമുറ റെനോ ഡസ്റ്റർ, ഡാസിയ ബിഗ്സ്റ്ററിന്റെ കോൺസെപ്റ്റിൽ നിന്ന് ഡിസൈൻ സമാനതകൾ സ്വീകരിക്കുന്നു

  • 2024 റെനോ ഡസ്റ്റർ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

  • വീതി കുറഞ്ഞ ഹെഡ്‌ലൈറ്റുകളും Y-ആകൃതിയിലുള്ള LED DRL-കളും ടെയിൽ ലാമ്പുകളും ലഭിക്കുന്നു.

  • അകത്ത്, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമാണ് ന്യൂ ജനറേഷൻ ഡസ്റ്ററിന്റെ സവിശേഷത.

  • സുരക്ഷാ കിറ്റിൽ ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവ ഉൾപ്പെടുന്നു.

  • 2025 ഓടെ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കും.

റെനോയുടെ ബജറ്റ് ഓറിയന്റഡ് ബ്രാൻഡായ ഡാസിയ മൂന്നാം തലമുറ ഡസ്റ്റർ ആഗോളതലത്തിൽ അനാവരണം ചെയ്തു. ഡാസിയ ബിഗ്‌സ്റ്റർ കോൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പുതിയ SUV CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളത്. ഇത് 2024 ആദ്യത്തിൽ യൂറോപ്യൻ വിപണികളിലും 2025-ൽ ഇന്ത്യയിലും വിൽപ്പനയ്‌ക്കെത്തും.

ഫസ്റ്റ്-ജെൻ ഡസ്റ്റർ 2012-ൽ ഇന്ത്യയിൽ അവതരിപ്പിക്കുകയും 2022-ൽ നിർത്തലാക്കുകയും ചെയ്തു. നമ്മുടെ വിപണിയിൽ റെനോയുടെ ശക്തമായ അടിത്തറ സ്ഥാപിക്കുന്നതിൽ ഇത് ഒരു പ്രധാന വഴിത്തിരിവായിരുന്നു.

ഇതും പരിശോധിക്കൂ: 2024 റെനോ ഡസ്റ്റർ ആഗോളതലത്തിൽ അനാച്ഛാദനം ചെയ്തു, 2025 ൽ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു

ബിഗ്സ്റ്റർ കോൺസെപ്റ്റിൽ നിന്നും പ്രചോദനം സ്വീകരിച്ചു കൊണ്ടുള്ള ഡിസൈൻ

പുതിയ ഡസ്റ്റർ അതിന്റെ ബോക്‌സി അനുപാതങ്ങളും SUV സിലൗറ്റും അതേപടി തന്നെ നിലനിർത്തിയിട്ടുണ്ടെങ്കിലും, ബിഗ്‌സ്റ്റർ കോൺസെപ്റ്റിൽ നിന്നാണ് അതിന്റെ ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നത്. പുതിയ ഗ്രിൽ ഡിസൈൻ, Y-ആകൃതിയിലുള്ള LED DRL-കളുള്ള വീതികുറഞ്ഞ ഹെഡ്‌ലൈറ്റുകൾ, ഫോഗ് ലാമ്പുകളുള്ള ഒരു പ്രമുഖ എയർ ഡാം എന്നിവ ഇതിന് ലഭിക്കുന്നു.

വശങ്ങളിലെ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും ഡ്യുവൽ-ടോൺ അലോയ് വീലുകളും ഇതിന് മസ്കുലർ രൂപം നൽകുന്നു, സൈഡ് ക്ലാഡിംഗും റൂഫ് റെയിലുകളും ഈ പരുക്കൻ ലുക്ക് വർദ്ധിപ്പിക്കുന്നു. പുതിയ ഡസ്റ്ററിന്റെ പിൻ ഡോർ ഹാൻഡിലുകൾ C-പില്ലറിൽ സ്ഥാപിച്ചിട്ടുണ്ട്. പിൻഭാഗത്ത്, Y- ആകൃതിയിലുള്ള LED ടെയിൽ ലാമ്പുകളും എടുത്തു കാണിക്കുന്ന രീതിയിലുള്ള ഒരു സ്‌കിഡ് പ്ലേറ്റും ലഭിക്കുന്നു.

ഇതും പരിശോധിക്കൂ: 2031 ഓടെ മാരുതിയ്ക്ക് 5 പുതിയ ICE മോഡലുകൾ

ഇത് ഉള്ളിൽ നിന്ന് എങ്ങനെ കാണപ്പെടുന്നു?

2024 റെനോ ഡസ്റ്ററിന്റെ ഇന്റീരിയർ പൂർണ്ണമായും നവീകരിച്ചിരിക്കുന്നു. AC വെന്റുകളിൽ ഇപ്പോൾ Y ആകൃതിയിലുള്ള ഇൻസെർട്ടുകളും നൽകിയിട്ടുണ്ട്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയുമാണ് പുതിയ ഡസ്റ്ററിൽ സജ്ജീകരിച്ചിരിക്കുന്നത്. വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് പുതിയ ഡസ്റ്ററിന്റെ മറ്റ് സവിശേഷതകൾ.

ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു.

ഇതും പരിശോധിക്കൂ: ഒരു കലണ്ടർ വർഷത്തിന്റെ അവസാനത്തിൽ ഒരു പുതിയ കാർ വാങ്ങുന്നതിനുള്ള ഗുണങ്ങളും ദോഷങ്ങളും

പുതിയ പവർട്രെയിൻ ഓപ്‌ഷനുകൾ

ഹൈബ്രിഡ്, LPGഎന്നിവയുൾപ്പെടെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളുമായാണ് ഈ ന്യൂ ജനറേഷൻ ഡസ്റ്റർ എത്തുന്നത്. 48 V മൈൽഡ് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം 130 PS, 1.2-ലിറ്റർ പെട്രോൾ പവർട്രെയിൻ, 1.2kWh ബാറ്ററി പായ്ക്ക് നൽകുന്ന 2 ഇലക്ട്രിക് മോട്ടോറുകൾക്ക് ഒപ്പം ഘടിപ്പിച്ചിട്ടുള്ള ശക്തമായ ഹൈബ്രിഡ് 140 PS 1.6-ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ എന്നിവ ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നു. മൂന്നാമത്തേത് പെട്രോളും എൽപിജിയും ചേർന്നതാണ്.

പുതിയ തലമുറ ഡസ്റ്ററിന്റെ ഇന്ത്യ-സ്പെക്ക് പതിപ്പിനായുള്ള പവർട്രെയിനുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യയിലേക്കുള്ള പ്രതീക്ഷിത ലോഞ്ചും എതിരാളികളും

മൂന്നാം തലമുറ റെനോ ഡസ്റ്റർ 2025-ൽ എപ്പോഴെങ്കിലും ഇന്ത്യയിലേക്ക് എത്തിയേക്കാം. ഇവിടെ അതിന്റെ വില 10 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലായിരിക്കും. ഇത് ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, ഹോണ്ട എലിവേറ്റ്, MG ആസ്റ്റർ, സിട്രോൺ C3 എയർക്രോസ് എന്നിവയ്ക്ക് മികച്ച ഒരു എതിരാളിയായിരിക്കും.

Share via

Write your Comment on Renault ഡസ്റ്റർ 2025

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ