• English
  • Login / Register

ഡിസംബർ 14ന് അരങ്ങേറ്റത്തിന് ഒരുങ്ങുന്ന 2024 Kia Sonet ADAS ഫീച്ചറുകൾ കാണാം!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 37 Views
  • ഒരു അഭിപ്രായം എഴുതുക
പുതുക്കിയ എസ്‌യുവി അതിന്റെ ADAS സവിശേഷതകൾ ഹ്യൂണ്ടായ് വെന്യു എൻ ലൈനുമായി പങ്കിടും, ഇതിന് മൊത്തം 10 സവിശേഷതകൾ ലഭിക്കുന്നു.

2024 Kia Sonet ADAS

  • സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഡിസംബർ 14ന് ഇന്ത്യയിൽ അവതരിപ്പിക്കും

  • ഹ്യൂണ്ടായ് വെന്യു N ലൈനിന് ശേഷം ഭാഗിക ADAS സ്യൂട്ട് ലഭിക്കുന്ന ഒരേയൊരു സബ്-4m SUV ആയിരിക്കുമിത്.

  • ADAS ഫീച്ചറുകളിൽ ലെയിൻ-കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളീഷ് വാർണിംഗ്, ഹൈ-ബീം അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു.

  • 360-ഡിഗ്രി ക്യാമറ, 6 എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി), ഡ്യുവൽ ഡിസ്പ്ലേകൾ എന്നിവയും ലഭിക്കും

  • മുമ്പത്തെതിന് സമാനമായ പെട്രോൾ, ഡീസൽ എഞ്ചിനുകളുമായി വരുന്നു; ഡീസൽ 6-സ്പീഡ് MT ഓപ്ഷൻ വീണ്ടെടുക്കുന്നു.

  • 2024-ന്റെ തുടക്കത്തോടെ ലോഞ്ച് പ്രതീക്ഷിക്കുന്ന ഇതിന് 8 ലക്ഷം രൂപ ആരംഭ വില ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം).

ഫെയ്‌സ്‌ലിഫ്റ്റ്ഡ് കിയ സോനെറ്റിന്റെ അരങ്ങേറ്റത്തിന് ഒരാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ, അപ്‌ഡേറ്റ് ചെയ്ത SUVയുടെ പുതിയ വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഒന്നിലധികം ലീക്കുകളും ടീസറുകളും ഓൺലൈനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. സോനെറ്റിനായുള്ള ഡീസൽ-മാനുവൽ ഓപ്ഷന്റെ തിരിച്ചുവരവിന് അടുത്തിടെയുള്ള ലീക്കുകൾ ഒരു അനുകൂലാഭിപ്രായം നൽകിയപ്പോൾ, തിരഞ്ഞെടുത്ത അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) സവിശേഷതകളും ഇതിന് ലഭിക്കുമെന്ന് സ്ഥിരീകരിച്ചു. ഹ്യുണ്ടായ് വെന്യു N ലൈനിന് ശേഷം ഈ സുരക്ഷാ സാങ്കേതികവിദ്യ ലഭിക്കുന്ന ഒരേയൊരു സബ്-4m SUV ഫെയ്‌സ്‌ലിഫ്റ്റഡ് സോനെറ്റായിരിക്കും.

വിശദമായ ADAS സവിശേഷതകൾ

വെളിപ്പെടുത്തിയ രേഖകൾ പ്രകാരം ഫെയ്‌സ്‌ലിഫ്റ്റ്ഡ് കിയ സോനെറ്റ് 10 ADAS സവിശേഷതകളോടെയാണ് വരുന്നത്. ഫോർവേഡ് കൊളീഷൻ വാർണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ഹൈ-ബീം അസിസ്റ്റ്, ഡ്രൈവർ അറ്റന്റീവ്നസ് അലേർട്ട്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവ ഇതിൽ ഉൾപ്പെടും.ഹ്യുണ്ടായ് വെന്യു N ലൈനിൽ ലഭ്യമായ ADAS ഫീച്ചറുകളുടെ കൃത്യമായ സെറ്റ് ആണിത്. രണ്ട് SUVകളുടെയും ADAS സ്യൂട്ടിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷനും ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ലഭിച്ച വിവരങ്ങൾ  അനുസരിച്ച്, 2024 സോനെറ്റിന്റെ പൂർണ്ണമായി ലോഡുചെയ്‌ത X-ലൈൻ ട്രിം മാത്രമേ കിയ ADAS-ന് നൽകൂ എന്നതും ശ്രദ്ധേയമാണ്.അതായത്, മാറ്റ് ഗ്രേ നിറത്തിൽ മാത്രമേ നിങ്ങൾക്ക് ഈ സാങ്കേതികവിദ്യ ലഭിക്കൂ. എന്നാൽ അവസാന ലോഞ്ച് മോഡൽ വ്യത്യസ്തമായിരിക്കും.

ബോർഡിലെ മറ്റ് സവിശേഷതകൾ

ആറ് എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി), ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയും കിയ പുതിയ സോനെറ്റിന് നൽകും.

2024 Kia Sonet 10.25-inch touchscreen

10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, സൺറൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പുതുക്കിയ കിയ SUVയുടെ അധിക സവിശേഷതകൾ. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, ഔട്ട്‌ഗോയിംഗ് മോഡലിൽ നിന്ന് ഓട്ടോ AC ഫംഗ്‌ഷൻ എന്നിവയും ഇതിന് ലഭിക്കും.

ഇതും വായിക്കൂ: ഒരു കലണ്ടർ വർഷത്തിന്റെ അവസാനത്തിൽ ഒരു പുതിയ കാർ വാങ്ങുന്നതിനുള്ള  എല്ലാ ഗുണങ്ങളും ദോഷങ്ങളും

പവർ ചെയ്യുന്നവയുടെ വിശദാംശങ്ങൾ

ഒരു ചെറിയ മാറ്റത്തോടെ മുമ്പത്തെതിന് സമാനമായ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളിലാണ് പുതിയ സോനെറ്റ് വരുന്നത്. 83 PS 1.2-ലിറ്റർ പെട്രോൾ, 120 PS 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് തുടരും. ആദ്യത്തേതിന് 5-സ്പീഡ് MT മാത്രമേ ലഭിക്കൂ, രണ്ടാമത്തേതിന് 6-സ്പീഡ് iMT (ക്ലച്ച് പെഡൽ ഇല്ലാതെ മാനുവൽ), 7-സ്പീഡ് DCT എന്നിവ തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ് .

മുമ്പത്തെപ്പോലെ  6-സ്പീഡ് iMT, 6-സ്പീഡ് AT ട്രാൻസ്മിഷനുകളുള്ള അതേ 116 PS 1.5-ലിറ്റർ ഡീസൽ യൂണിറ്റും കിയ വാഗ്ദാനം ചെയ്യുന്നു, എന്നാൽ ഈ എഞ്ചിനിനൊപ്പം 6-സ്പീഡ് MT ഗിയർബോക്‌സ് ഓപ്ഷൻ വീണ്ടും അവതരിപ്പിക്കും.

പ്രതീക്ഷിക്കുന്ന വിലയും വിപണിയിലേക്കുള്ള പ്രവേശനവും

2024 Kia Sonet LED tail lamps

ഫെയ്‌സ്‌ലിഫ്റ്റ്ഡ്  കിയ സോനെറ്റ് 2024 ന്റെ തുടക്കത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കാർ നിർമ്മാതാവ് ഇതിന് 8 ലക്ഷം രൂപ മുതൽ വില  പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം). ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ്സ, നിസ്സാൻ മാഗ്‌നൈറ്റ്, റെനോ കിഗർ, മാരുതി ഫ്രോങ്‌ക്‌സ് ക്രോസ്ഓവർ എന്നിവയുമായി ഇത് മത്സരിക്കുന്നത് തുടരും.

കൂടുതൽ വായിക്കൂ: സോനെറ്റ് ഓട്ടോമാറ്റിക്

was this article helpful ?

Write your Comment on Kia സോനെറ്റ്

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.10.50 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ബിവൈഡി sealion 7
    ബിവൈഡി sealion 7
    Rs.45 - 49 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • നിസ്സാൻ പട്രോൾ
    നിസ്സാൻ പട്രോൾ
    Rs.2 സിആർകണക്കാക്കിയ വില
    ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ punch 2025
    ടാടാ punch 2025
    Rs.6 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience