Login or Register വേണ്ടി
Login

2021 ഫോക്സ്‌വാഗൺ വെന്റോയ്ക്ക് മുന്നോടിയായി റഷ്യ-സ്പെക്ക് പോളോ സെഡാൻ?

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

അകത്തും പുറത്തും ഒരുപോലെ കൂടുതൽ പ്രീമിയം സവിശേഷകതളുമായാണ് പുതിയ പതിപ്പിന്റെ വരവ്. ഇത് 2021 രണ്ടാം പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

  • റഷ്യ-സ്പെക്ക് പോളോ സെഡാൻ (പുതിയ വെന്റോ) ഔദ്യോഗികമായി പുറത്തിറക്കി.

  • ഇന്ത്യൻ വിപണിയിൽ നിലവിലുള്ള വെന്റോയേക്കാൾ ഒതുക്കമുള്ള മുൻ, പിൻ ഭാഗങ്ങളും കൂടുതൽ പ്രീമിയം സവിശേഷതകളും.

  • പുതുതലമുറ വെന്റോയിൽ പ്രതീക്ഷിക്കാവുന്ന നോച്ച്ബാക്ക് ഡിസൈൻ ആദ്യമായി ഉപയോഗിച്ചിരിക്കുന്നു.

  • ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉള്ള പുതിയ ഡാഷ്‌ബോർഡ് ലേഔട്ട്.

  • 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ന്യൂ ഇന്ത്യ-സ്പെക്ക് വെന്റോയ്ക്ക് കരുത്ത് പകരുന്നത്. സി‌എൻ‌ജി ഓപ്ഷനും സാധ്യതയേറെ.

ഫോക്‌സ്‌വാഗൺ പോളോ അടിസ്ഥാനമായുള്ള പുതുതലമുറ സെഡാൻ റഷ്യയിൽ അവതരിപ്പിച്ചു. പുതുതലമുറ ഇന്ത്യ-സ്പെക്ക് വെന്റോയ്ക്കും പ്രചോദനമാകാൻ സാധ്യതയുള്ള മോഡലാണിത്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഈ മോഡലിന്റെ രേഖാചിത്രങ്ങൾ പുറത്തായിരുന്നു. തുടർന്നാണ് അന്തിമ ഉൽ‌പ്പന്നത്തിന്റെ രൂപം ഔദ്യോഗികമായി ലഭ്യമാക്കിയിരിക്കുന്നത്.


സ്കെച്ചിൽ കാണുന്ന നിരവധി രൂപ സവിശേഷതകൾ റഷ്യാ-സ്പെക്കിലും കാണാം. പക്ഷേ യഥാർത്ഥ രൂപത്തിലായപ്പോൾ അതിന്റെ സ്പോർട്ടി ലുക്ക് ചോർന്നു പോകുന്നതായി തോന്നാം. പുതുതലമുറ പോളോ സെഡാൻ / വെന്റോ ഇന്ത്യയിൽ നിലവിൽ വിൽക്കപ്പെടുന്ന മോഡലിനെക്കാൾ കൂടുതൽ പ്രീമിയം സവിശേഷതകളുള്ളതും കരുത്തനുമാണ് (റഷ്യയിൽ വിടപറയാൻ ഒരുങ്ങുന്ന മുൻ മോഡലിനെപ്പോലെ തന്നെ). നിലവിലുള്ള പുതുതമ്ലമുറ യൂറോ-സ്പെക്ക് പോളോ, ബ്രസീൽ-സ്പെക്ക് വിർട്ടസ് എന്നിവയിൽ വ്യത്യസ്തമായി ഒതുക്കമുള്ള ബമ്പറുകൾ, നിവർന്ന ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ എന്നിവയും ഈ മോഡലിന് സ്വന്തം. 2021 പകുതിയോടെ എത്താനിരിക്കുന്ന ഇന്ത്യ-സ്പെക്ക് മോഡലിൽ ഈ രൂപ സവിശേഷതകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയിലിറങ്ങാൻ പോകുന്ന 2021 വെന്റോയിൽ നമുക്ക് പ്രതീക്ഷിക്കാവുന്ന മറ്റൊരു ശ്രദ്ധേയമായ മാറ്റം നോച്ച്ബാക്ക് ഡിസൈനാണ്, അതായത് ബൂട്ടും റിയർ വിൻഡ്‌സ്ക്രീനും ചേരുന്ന ഒരു സംയോജിത രൂപകൽപ്പനയാണിത്. ഇപ്പോഴും മൂന്ന് ബോക്സ് സെഡാനാണെങ്കിലും നോച്ച്ബാക്ക് ഘടകം കൂടുതൽ ബൂട്ടിലെ സ്ഥലം എളുപ്പത്തിലും കൂടുതലും ഉപയോഗിക്കാൻ അനുവദിക്കുന്നു. വെന്റോയുടെ സഹോദര മോഡലായ 2021 പുതുതലമുറ സ്കോഡ റാപ്പിഡും സമാനമായ ഒരു നോച്ച്ബാക്ക് ഡിസൈൻ അവതരിപ്പിക്കും.

പുതിയ റഷ്യ-സ്പെക്ക് പോളോ സെഡാനിൽ പുതുക്കിയ ഡാഷ്‌ബോർഡ് ലേഔട്ടും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുതിയ 8.0 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ക്ലൈമറ്റ് കൺ‌ട്രോളുകൾക്കും ഇടയിലാണ് സെൻട്രൽ എയർ വെന്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഫോക്‌സ്‌വാഗൺ ലോഗോ പതിച്ചിരിക്കുന്ന പുതിയ സ്റ്റിയറിംഗ് വീലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും റഷ്യൻ സെഡാന് നൽകിയിരിക്കുന്നു.

എംക്യുബി എ0 പ്ലാറ്റ്‌ഫോമിന്റെ ഒരു പ്രാദേശിക പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും പുതുതലമുറ വെന്റോ രൂപം കൊള്ളുക. ഇത് ടൈഗൺ എസ്‌യുവിയുമായും വെന്റോ പങ്കിടും. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ, ബിഎസ്6 യുഗത്തിനായി തയ്യാറാക്കിയ നിലവിലെ സ്പെക്ക് വെന്റോയിൽ അവതരിപ്പിക്കാൻ പോകുന്ന അതേ 1.0 ലിറ്റർ ടർബോ-പെട്രോൾ പവർട്രെയിനാണ് ഈ മോഡലിനും. 2021 വെന്റോയ്ക്ക് 9 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. ഫേസ്‌ലിഫ്റ്റഡ് ഹ്യുണ്ടായ് വെർണ, മാരുതി സിയാസ്, പുതുതലമുറ ഹോണ്ട സിറ്റി, അടുത്ത തലമുറയിലെ 2021 സ്‌കോഡ റാപ്പിഡ് എന്നിവയോടാണ് വെന്റോ കൊമ്പുകോർക്കുക. തുടരും.


കൂടുതൽ വായിക്കാം: വെന്റോ ഓട്ടോമാറ്റിക്.

Share via

Write your Comment on Volkswagen വെൻറോ 2021

A
aditya m
Nov 24, 2020, 11:01:51 AM

They should release 1.5 TSI EVO in the new Vento

A
abhi verma
Mar 4, 2020, 12:37:50 PM

this is nice

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.7 - 9.81 ലക്ഷം*
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ