പുതിയ വോക്സ്‌വാഗൺ വെന്റോയുടെ ഫസ്റ്റ്ലുക്ക് പുറത്ത്; ഇന്ത്യയിലെ അരങ്ങേറ്റം 2021ൽ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
ഔദ്യോഗിക രേഖാചിത്രങ്ങൾ സൂചിപ്പിക്കുന്നത് പുതു തലമുറ വെന്റോയുടെ ഡിസൈൻ ആറാം തലമുറ പോളോയിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ്.
-
ജെറ്റയിൽ നിന്ന് കടമെടുത്ത ഫ്രണ്ട് എൻഡ് സ്റ്റൈലിംഗ് സൂചകങ്ങളോടൊപ്പം പുതിയ റിയർ എൻഡ് ഡിസൈനാണ് ന്യൂ-ജെൻ വെന്റോയ്ക്ക്.
-
ആറാം തലമുറ പോളോയുടെ സെഡാൻ പതിപ്പ് പോലെ കാണപ്പെടുന്ന ബ്രസീൽ-സ്പെക്ക് വിർട്ടസിനേക്കാൾ ഉയർന്ന പ്രീമിയം മോഡലാണെന്ന തോന്നൽ ഉണ്ടാക്കുന്ന രൂപം. ആറാം തലമുറ പോളോയുടെ സെഡാൻ പതിപ്പാണെന്നും ഒറ്റനോട്ടത്തിൽ തോന്നാം.
-
ഇന്റീരിയറിൽ വരുന്ന മാറ്റങ്ങളിൽ പ്രധാനം ഡാഷ്ബോർഡ് ലേഔട്ടിൽ വേരിട്ടു നിൽക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്.
- പുതിയ വെന്റോ 2021 ഓടെ ഇന്ത്യയിലെത്തുമെന്നാണ് സൂചന.
- 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഇന്ത്യ-സ്പെക്ക് വെന്റോയ്ക്ക് കരുത്തു പകരുക.
മെയ്ഡ് ഇന്ത്യ ശ്രേണിയിലെ മൂന്ന് കോംപാക്ട് മോഡലുകളുമായാണ് വോക്സ്‌വാഗൻ ഇന്ത്യൻ വിപണിയിൽ അങ്കവെട്ടാനൊരുങ്ങുന്നത്. അഞ്ചാം തലമുറ പോളോ ഹാച്ച്ബാക്ക്, അമിയോ സബ്-4എം സെഡാൻ, വെന്റോ കോംപാക്ട് സെഡാൻ എന്നിവയാണ് ഈ മൂന്ന് മോഡലുകൾ. ഇവ മൂന്നും ഒരേ പ്ലാറ്റ്ഫോമിൽ നിർമ്മിച്ചതാണെന്നാണ് മറ്റൊരു സവിശേഷത. ആറാം തലമുറക്കാരനായ പോളോയാകട്ടെ എംക്യുബി എ0 പ്ലാറ്റ്ഫോമിൽ നിർമ്മിച്ചതിനാൽ ഇനിയും ഇന്ത്യയിൽ എത്തിയിട്ടില്ല താനും. എന്നാൻ ഈ മോഡലിന്റെ പുതിയ കോംപാക്റ്റ് സെഡാൻ പതിപ്പിന്റെ ഫസ്റ്റ്‌ലുക്ക് വോക്സ്‌വാഗൺ റഷ്യയിൽ നേരത്തെ പുറത്തിറക്കിയിരുന്നു.
ലഭ്യമായ മൂന്ന് രേഖാചിത്രങ്ങൾ അനുസരിച്ച് പുതിയ വെന്റോ എത്തുക സ്വന്തം എക്സ്റ്റീരിയർ ഡിസൈനുമായിട്ടായിരിക്കും. ആറാം തലമുറ പോളോയിൽ നിന്ന് വ്യത്യസ്തമായൊരു മുഖം ഇത് വെന്റോയ്ക്ക് നൽകും. നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന വെന്റോയ്ക്കും പോളോയ്ക്കും ഒരേ മുഖമാണുള്ളത്. അതുപോലെ ബ്രെസീൽ സ്പെക്ക് വിർട്ടസ് കോമ്പാക്ട് സെഡാനും ആറാം തലമുറ പോളോയുടെ അതെ മുഖമാണ് വോക്സ്‌വാഗൺ നൽകിയിരിക്കുന്നത്. എന്നാൽ അതേ MQB A0 പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന റഷ്യൻ-സ്പെക്ക് പോളോ-സെഡാന്റെ പുതിയ മുൻവശം കൂടുതൽ പ്രീമിയമാണെന്ന തോന്നലുണ്ടാക്കുന്നു. ഏറ്റവും പുതിയ ജെറ്റയിൽ നിന്ന് പോളോ-സെഡാൻ കടമെടുത്തതാണ് ഈ രൂപം. പിൻവശത്താകട്ടെ പുതിയ ടെയ്‌ൽ ലാമ്പുകളും തടിച്ച ബമ്പറും ഒപ്പം ഡുവൽ എക്സ്‌ഹോസ്റ്റുകൾ എന്ന തോന്നലുണ്ടാക്കുന്ന സൂചകങ്ങളും കാണാം. ബ്രസീൽ സ്പെക്ക് വിർട്ടസിനേക്കാൾ റഷ്യ സ്പെക്ക് വെന്റോയ്ക്കായിരിക്കും ഇന്ത്യയിലേക്കുള്ള നറുക്ക് വീഴുക എന്നാണ് ഞങ്ങൾ കരുതുന്നത്.
രേഖാചിത്രങ്ങളിൽ ഒന്ന് വെന്റോയുടെ പുതിയ ഡാഷ്ബോർഡ് ലേഔട്ട് വ്യക്തമാക്കുന്നതാണ്. ഈ ഡിസൈൻ സ്റ്റിയറിംഗ് വീലിന്റേയും സെൻട്രൽ എസി വെന്റുകളുടേയും രൂപകൽപ്പനയിൽ നിലവിൽ നിരത്തുകളിലുള്ള ജെറ്റയുടേതുമായി സാമ്യമുള്ളതാണ്. റഷ്യ സ്പെക്ക് മോഡലിൽ വിഡബ്ല്യു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ഏറ്റവും പുതിയ പതിപ്പിനോടൊപ്പം ഇരുവശത്തും പുതിയ എയർ വെന്റുകൾ, അപ്‌ഡേറ്റ് ചെയ്ത ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവയും ലഭ്യമാകും. ഫ്ലോട്ടിംഗ് ഡിസൈനിലെത്തുന്ന സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഏറ്റവും വലിയ മാറ്റം. നിലവിലുള്ള മോഡലിൽ ഇത് ഡാഷ്ബോർഡിൽ തിങ്ങിഞെരുങ്ങിയിരിക്കുന്ന തരത്തിലാണ്. ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് 8 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ടായിരിക്കാനാണ് സാധ്യത.
2021 രണ്ടാം പകുതിയിൽ പുതുതലമുറ വെന്റോ ഇന്ത്യയിലെത്തും. 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ടൈഗുൻ കോംപാക്റ്റ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെയായിരിക്കും ഇത്. എംക്യുബി മോഡുലാർ പ്ലാറ്റ്‌ഫോമിന്റെ പ്രാദേശിക പതിപ്പായ എംക്യുബി എ0 ഐഎന്നിനെ അടിസ്ഥാനമാക്കിയായിരിക്കുൻ നിർമ്മാണം. A0 IN. എഞ്ചിൻ ഓപ്ഷനുകളാകട്ടെ പുതിയ 1.0 ലിറ്റർ ടിഎസ്‌ഐ ടർബോ-പെട്രോൾ എഞ്ചിനിലേക്ക് ഒതുങ്ങും. ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന യൂണിറ്റാണ് .1.0 ലിറ്റർ ടിഎസ്‌ഐ ടർബോ-പെട്രോൾ. ഒൻപത് ലക്ഷം മുതൽ 13 ലക്ഷം രൂപ വരെയാണ് പുതിയ വെന്റോയുടെ. ഫെയ്‌സ് ലിഫ്റ്റ് ലഭിച്ച ഹ്യുണ്ടായ് വെർണ, പുതുതമുറ ഹോണ്ട സിറ്റി, സ്‌കോഡ റാപ്പിഡ് എന്നീ മോഡലുകളായിരിക്കും വെന്റോയുടെപ്രധാന എതിരാളികൾ.
കൂടുതൽ വായിക്കാം: വോക്സ്‌വാഗൺ വെന്റോ ഓട്ടോമാറ്റിക്.