ഫോക്സ് വാഗൺ ടൈഗുൻ എത്തുന്നു, ഹ്യുണ്ടായ് ക്രെറ്റ,കിയാ സെൽറ്റോസ് എന്നിവയ്ക്ക് കടുത്ത വെല്ലുവിളി
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു
- 27 Views
- ഒരു അഭിപ്രായം എഴുതുക
ഇന്ത്യൻ വിപണിക്കായി പ്രത്യേകം തയാറാകുന്ന കോംപാക്ട് എസ് യു വി, അതി നൂതന മോഡുലർ പ്ലാറ്റ് ഫോമിലാണ് ഫോക്സ് വാഗൺ നിർമിക്കുന്നത്.
-
ചൈനീസ് വിപണിയിലുള്ള ടി-ക്രോസിനോടാണ് പുതിയ പ്രൊഡക്ഷൻ മോഡലിന് സാമ്യം.
-
പ്രൊഡക്ഷൻ സ്പെസിഫിക് എസ് യു വിക്ക് 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണുണ്ടാകുക.
-
6 സ്പീഡ് എം.ടി, 7 സ്പീഡ് DSG എന്നീ ഓപ്ഷനുകളിൽ ലഭിക്കും.
-
പനോരമിക് സൺറൂഫ്,9.2 ഇഞ്ച് ടച്ച് സ്ക്രീൻ,10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ സവിഷേതകൾ ഫോക്സ് വാഗൺ നൽകുമെന്നാണ് പ്രതീക്ഷ.
-
10 ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.
-
2021 ആദ്യം തന്നെ ലോഞ്ച് പ്രതീക്ഷിക്കുന്നു.
ജർമൻ കാർ നിർമാതാക്കളായ ഫോക്സ് വാഗൺ കോംപാക്ട് എസ് യു വിയായ ടൈഗുൻ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടു. ഹ്യുണ്ടായ് ക്രെറ്റ,കിയാ സെൽറ്റോസ് എന്നിവയോട് മത്സരിക്കാനാണ് ടൈഗുൻ എത്തുന്നത്. ഓട്ടോ എക്സ്പോ 2020 അടുത്തെത്തിയിരിക്കെ നടന്ന മീഡിയ ഇവെന്റിലാണ് പുതിയ കാർ വിവരങ്ങൾ അവതരിപ്പിച്ചത്. ഞങ്ങൾ പ്രവചിച്ച പോലെ തന്നെ ചൈനീസ് വേരിയന്റായ ടി-ക്രോസിനോട് സാമ്യം കാണാം. ബ്രസീൽ വേർഷൻ വച്ച് നോക്കുമ്പോൾ കൂടുതൽ പരുക്കൻ വേർഷൻ ആണിത്. ഓട്ടോഎക്സ്പോ 2014ലാണ്, ഫോക്സ് വാഗൺ, ടൈഗുൻ എന്ന പേരിൽ ഒരു സബ് കോംപാക്ട് എസ്.യു.വി കൺസെപ്റ്റ് കാർ അവതരിപ്പിച്ചത്.
MQB എ സീറോ-ഇൻ പ്ലാറ്റ്ഫോമിലാണ് ടൈഗുൻ നിർമിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ സ്പെസിഫിക് മോഡലിൽ പ്രാദേശികമായി നിർമിച്ച 1.0 ലിറ്റർ ടർബോ ചാർജ്ഡ് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 115PS പവറും 200Nm ടോർക്കും പ്രദാനം ചെയ്യും. 6 സ്പീഡ് മാനുവൽ, 7സ്പീഡ് DSG ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭിക്കും.
ബി.എസ് 6 കാലഘട്ടത്തിൽ ഡീസൽ എൻജിനുകൾ ഒഴിവാക്കാനാണ് ഫോക്സ് വാഗൺ ശ്രമിക്കുന്നത്. അതിനാൽ തന്നെ ടൈഗുൻ മോഡലിനും ഡീസൽ ഓപ്ഷൻ ഉണ്ടാകില്ല. എന്നാലും ഇന്ത്യൻ വിപണിക്കായി CNG വേരിയന്റ് ഇറക്കുന്നതിനെക്കുറിച്ച് കമ്പനി ഗവേഷണം നടത്തുന്നുണ്ട്.
ടൈഗുൻ മോഡലിൽ LED ഹെഡ്ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, വലിയ മെഷീൻ ഫിനിഷ്ഡ് വീലുകൾ എന്നിവ നൽകിയിട്ടുണ്ട്. 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,9.2 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെൻറ് സിസ്റ്റം എന്നിവയും ഉണ്ടാകും.
ടൈഗുൻ ഇന്ത്യൻ മാർക്കറ്റിൽ 2021 ൽ മാത്രമേ ഇറങ്ങുകയുള്ളൂ. സ്കോഡ വിഷൻ ഇൻ അടിസ്ഥാനമായുള്ള എസ് യു വി ഇറങ്ങുന്ന സമയത്താണ് ടൈഗുൻ മോഡലും എത്തുക. ഹ്യുണ്ടായ് ക്രെറ്റ, കിയാ സെൽറ്റോസ്, സ്കോഡ കോംപാക്ട് എസ് യു വി എന്നിവയോടാകും ടൈഗുൻ മത്സരിക്കുക. 10 ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരേയ്ക്കും വില പ്രതീക്ഷിക്കാം.
കൂടുതൽ വായിക്കാം: ഹ്യുണ്ടായ് ക്രെറ്റ ഡീസൽ
0 out of 0 found this helpful