മുഖം മിനുക്കിയെത്തുന്നു 2020 ടാറ്റ നെക്‌സോൺ; 6.95 ലക്ഷം രൂപയ്ക്ക് ബിഎസ്6 എൻജിൻ മോഡൽ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 34 Views
- ഒരു അഭിപ്രായം എഴുതുക
പുതിയ രൂപത്തിൽ എത്തുന്ന നെക്സോണിന് സൺറൂഫ്,ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം,ടെലിമാറ്റിക്സ് സെർവീസുകൾ എന്നീ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടാറ്റ നെക്‌സോൺ പുതുക്കിയ രൂപത്തിലെത്തുമ്പോൾ വിലയിൽ വ്യത്യാസമുണ്ട്. പെട്രോൾ മോഡലിന് 6.95 ലക്ഷം രൂപ മുതൽ വില വരുമ്പോൾ 8.45 ലക്ഷം രൂപ മുതലാണ് ഡീസൽ മോഡലുകൾക്ക് വില. വേരിയന്റ് തിരിച്ചുള്ള വിലവിവരങ്ങൾ ഇങ്ങനെയാണ് (ഡൽഹി എക്സ് ഷോറൂം വില):
വേരിയന്റ് |
പെട്രോൾ |
ഡീസൽ |
എക്സ് ഇ |
6.95 രൂപ |
8.45 ലക്ഷം രൂപ |
എക്സ്എം |
7.70 ലക്ഷം രൂപ |
9.20 ലക്ഷം രൂപ
|
എക്സ് സെഡ് |
8.70 ലക്ഷം രൂപ |
10.20 ലക്ഷം രൂപ |
എക്സ് സെഡ് പ്ലസ് |
9.70 ലക്ഷം രൂപ |
11.20 ലക്ഷം രൂപ |
എക്സ് സെഡ്(ഒ) പ്ലസ് |
10.60 ലക്ഷം രൂപ
|
12.10 ലക്ഷം രൂപ
|
എക്സ് എം എ |
8.30 ലക്ഷം രൂപ |
9.80 ലക്ഷം രൂപ
|
എക്സ് സെഡ് എ പ്ലസ് |
10.30 ലക്ഷം രൂപ |
11.80 ലക്ഷം രൂപ |
എക്സ് സെഡ് എ(ഒ)പ്ലസ് |
11.20 ലക്ഷം രൂപ |
12.70 ലക്ഷം രൂപ |
നെക്‌സോണിൽ ഒരുപാട് പുതിയ ഡിസൈൻ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട് ടാറ്റ. വരാൻ പോകുന്ന നെക്‌സോൺ ഇവിയുടെ പല സവിശേഷതകളും പുതിയ നെക്‌സോണിന് ഉണ്ട്. മൂന്ന് അമ്പുകൾ പോലുള്ള എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകൾ, ടെയിൽ ലാമ്പുകളിൽ ഉള്ള അതേ ഷേപ്പിലുള്ള ഗ്രാഫിക്സ്, മുൻവശത്തെ എയർ ഡാമിലുള്ള പുതിയ ആക്‌സെന്റുകൾ എന്നിവ ഉദാഹരണം. 16 ഇഞ്ച് മെഷീൻ ഫിനിഷുള്ള അലോയ് വീലുകളും പുതിയ ഡിസൈനിലാണ്. ഇതും നെക്‌സോൺ ഇവിയിൽ നിന്ന് കടമെടുത്തതാണ്. ഇന്റീരിയർ ലേഔട്ടിൽ പഴയ നെക്‌സോണിനെ ഓർമിപ്പിക്കുന്നു. പുതിയ ഡ്യൂവൽ ടോൺ തീം, ക്രീമിഷ് വൈറ്റ് നിറത്തിലുള്ള ഹൈലൈറ്റെഡ് സെന്റർ ലേയർ എന്നിവ പുതുമയായി തോന്നും.
ഇലക്ട്രിക്ക് സൺറൂഫ്(പുതിയത്),ഓട്ടോമാറ്റിക്ക് പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലാമ്പുകൾ, കോർണറിങ് ഫോഗ് ലാമ്പുകൾ(പുതിയത്),റെയിൻ സെൻസിങ് വൈപ്പറുകൾ(പുതിയത്),ക്രൂയിസ് കൺട്രോൾ,7 ഇഞ്ച് ടച്ച് സ്ക്രീൻ വിത്ത് ആപ്പിൾ കാർ പ്ളേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ,ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം(പുതിയത്),ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ,ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ(അൾട്രോസിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് നിർമിച്ചത്),ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ(ലളിതമായ ഡോട്ട് മാട്രിക്സ് ഡിസ്പ്ലേ), പുഷ് ബട്ടൺ സ്റ്റാർട്ട് /സ്റ്റോപ്പ് ഫങ്ഷൻ എന്നിവ പ്രത്യേകതകളാണ്.
ഐ.ആർ.എ കണക്ടഡ് ടെക്നോളജി(ടെലിമാറ്റിക് സർവീസുകൾ) നൽകുന്ന ജിയോ ഫെൻസിങ്,കാർ ലൊക്കേറ്റർ എന്നിവയും, നാച്ചുറൽ വോയിസ് സിസ്റ്റവും(ഹിന്ദി,ഇംഗ്ലീഷ്,ഹിൻഗ്ലീഷ് എന്നിവ മനസിലാകുന്നത്) ഉണ്ട്. എക്സ്പ്രസ് കൂൾ സിസ്റ്റവും നൽകിയിട്ടുണ്ട്. ഇത് ഡ്രൈവർ സൈഡിലുള്ള വിൻഡോയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിലൊടെ എ.സി ടെംപറേച്ചർ ഏറ്റവും കുറവിൽ എത്തിക്കുകയും ബ്ലോവർ വേഗത മാക്സിമം ആക്കുകയും ചെയ്യാം.
സ്റ്റാൻഡേർഡ് സുരക്ഷ ക്രമീകരണങ്ങളായ ഡ്യൂവൽ എയർ ബാഗുകൾ,എ.ബി.എസ് വിത്ത് ഇ.ബി.ഡി,ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം,ഐസോഫിക്സ്,ട്രാക്ഷൻ കൺട്രോൾ,ബ്രേക്ക് ഡിസ്ക് വൈപ്പിംഗ് മെക്കാനിസം(ഹാരിയറിലെ പോലെ), ഡ്രൈവർ,കോഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ,റിവേഴ്‌സ് പാർക്കിംഗ് സെൻസറൂകൾ എന്നിവയും നൽകിയിട്ടുണ്ട്.
ബി.എസ് 6 അനുസൃതമായ 1.2 ലിറ്റർ,3 സിലിണ്ടർ പെട്രോൾ എൻജിനിലും(110PS/170Nm), 1.5 ലിറ്റർ,4 സിലിണ്ടർ(110PS/260Nm) ഡീസൽ എൻജിനിലും ലഭ്യമാണ്. 6 സ്പീഡ് മാനുവൽട്രാൻസ്മിഷൻ, എ.എം.ടി എന്നീ ഓപ്ഷനുകളിൽ കിട്ടും.
6 നിറങ്ങളിൽ ടാറ്റ നെക്‌സോൺ ലഭിക്കും:
-
ഫോളിയേജ് ഗ്രീൻ
-
ടെക്ടോണിക് ബ്ലൂ
-
ഫ്ലെയിം റെഡ്
-
കാൽഗരി വൈറ്റ്
-
ഡൈടോണാ ഗ്രേ
-
പ്യുവർ സിൽവർ
എല്ലാ കളർ ഓപ്ഷനുകളും പുതിയവയാണ്. വൈറ്റ് കളർ ഡ്യൂവൽ ടോൺ റൂഫ് ഓപ്ഷനും ഉണ്ട്. കാൽഗരി വൈറ്റിന് മാത്രം സോണിക് സിൽവർ റൂഫ് ഓപ്ഷനാണ്.
ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുകി വിറ്റാര ബ്രെസ, മഹിന്ദ്ര എക്സ്‌യൂവി300, വരാനിരിക്കുന്ന റെനോ എച്ച്.ബി.സി എന്നിവയോടാണ് നെക്‌സോണിന്റെ മത്സരം.
കൂടുതൽ വായിക്കാം: നെക്‌സോൺ എ.എം.ടി
0 out of 0 found this helpful