2020 മാരുതി സുസുക്കി ഡിസയർ ഫേസ്‌ലിഫ്റ്റ് ഫസ്റ്റ്ലുക്ക് പുറത്ത്: ഉടൻ വിപണിയിൽ അവതരിപ്പിച്ചേക്കും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 29 Views
- ഒരു അഭിപ്രായം എഴുതുക
മൈൽഡ്-ഹൈബ്രിഡ് ടെക്കുള്ള ബലേനോയുടെ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഫേസ്‌ലിഫ്റ്റഡ് ഡിസയറിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
-
ഫേസ്‌ലിഫ്റ്റഡ് ഡിസയർ വരും ആഴ്ചകളിൽ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
-
അപ്‌ഡേറ്റു ചെയ്‌ത ഡിസയറിൽ പെട്രോൾ ഓപ്ഷൻ മാത്രമായിരിക്കും ഉണ്ടാവുക. മാത്രമല്ല ബിഎസ്6 ഡീസൽ വേരിയന്റുകൾ പ്രതീക്ഷിക്കേണ്ടതില്ല.
-
മുമ്പത്തെ മോഡലിനേക്കാൾ മികച്ച സവിശേഷതകളും പുതിയ മോഡലിൽ പ്രതീക്ഷിക്കാം.
-
ഹ്യുണ്ടായ് ഓറ, ഹോണ്ട അമേസ്, ഫോർഡ് ആസ്പയർ, ടാറ്റ ടൈഗോർ എന്നിവ പ്രധാന എതിരാളികളായി തുടരും.
മൂന്നാം തലമുറ ഡിസയർ 2017 ലാണ് മാരുതി അവതരിപ്പിച്ചത്. മൂന്ന് വർഷത്തിന് ശേഷം, സബ് -4 എം സെഡാന്റെ ഫേസ്‌ലിഫ്റ്റഡ് പതിപ്പുമായി എത്തുകയാണ് കമ്പനി. ണ്. ഫേസ്‌ലിഫ്റ്റ് ലഭിക്കുന്ന 2020 ഡിസയറിന്റെ രൂപം ആദ്യമായി പുറത്തായിരിക്കുകയാണ്. മാരുതിയുടെ നിർമ്മാണ പ്ലാന്റാണെന്ന് കരുതാവുന്ന സ്ഥലത്ത് ഒട്ടും മറവില്ലാതെയാണ് കാർ കാണപ്പെട്ടത്. ഉൽപാദനം ഇതിനകം തുടങ്ങിക്കഴിഞ്ഞതായും സൂചനയുണ്ട്.
വലിയ ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലിനൊപ്പം പുതുക്കിയ മുഖവും പുനർരൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പ് ഹൌസിങ്ങുകളുള്ള ഒരു പുതിയ ബമ്പറും ഇതിന് ലഭിക്കുന്നു. സൈഡ് പ്രൊഫൈൽ മാറ്റങ്ങളൊന്നും ഇല്ലെന്ന തോന്നലാണ് ചിത്രങ്ങൾ തരുന്നത്. സ്പൈ ഷോട്ടുകൾ കാറിന്റെ പിൻഭാഗം വെളിപ്പെടുത്തുന്നില്ലെങ്കിലും, പുതുക്കിയ ടെയിൽ ലാമ്പിന്റെ വിശദാംശങ്ങളും ബമ്പറിന്റെ പുനർരൂപകൽപ്പനയും കണക്കിലെടുക്കുമ്പോൾ രൂപസൌന്ദര്യത്തിൽ സൂക്ഷ്മമായ അഴിച്ചുപണികൾ പ്രതീക്ഷിക്കാം.
അതുപോലെ, ക്യാബിനും വലിയ മാറ്റങ്ങളില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള 7 ഇഞ്ച് പുതിയ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവയ്ക്കൊപ്പം ഫേസ്‌ലിഫ്റ്റഡ് ഡിസയറിൽ മാരുതി ചില പുതിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. ഓട്ടോ എസി, എൽഇഡി ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സവിശേഷതകളാകട്ടെ മുമ്പത്തെ മോഡലിലെന്നപോലെ തുടർന്നും ലഭിക്കും.
ഹുഡിനടിയിൽ ഫേസ്‌ലിഫ്റ്റഡ് ഡിസയറിന് കരുത്തുപകരുക ബലേനോയുടെ മൈൽഡ് ഹൈബ്രിഡ് ടെക്കുള്ള 1.2 ലിറ്റർ ഡ്യുവൽജെറ്റ് എഞ്ചിനാണെന്നാണ് സൂചന. 90 പിഎസും 113 എൻഎമ്മും നൽകുന്ന ഈ എഞ്ചിൻ പ്രീ-ഫേസ്‌ലിഫ്റ്റ് ഡിസയറിൽ നിലവിലുള്ള 1.2 ലിറ്റർ യൂണിറ്റിനേക്കാൾ 7 പിഎസ് കൂടുതൽ പകരാൻ പ്രാപ്തനാണ്. 1.2 ലിറ്റർ മിൽഡ്-ഹൈബ്രിഡ് എഞ്ചിനുള്ള ബലേനോ ലിറ്ററിന് 23.87 കിലോമീറ്റർ മൈലേജ്നൽകുന്നു. എന്നിരുന്നാലും, 5 സ്പീഡ് എംടിയും 5 സ്പീഡ് എഎംടിയും ഉപയോഗിക്കുന്ന ട്രാൻസ്മിഷൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷ. മൈൽഡ്-ഹൈബ്രിഡ് ഓപ്ഷനുപുറമെ, സാധാരണ 1.2 ലിറ്റർ പെട്രോൾ എഞ്ചിനും (83 പിഎസ് / 113 എൻഎം) ഡിസയറിന് ലഭിച്ചേക്കാം. എന്നാൽ ഈ മോഡലിന് ബിഎസ്6 ഡീസൽ ഓപ്ഷൻ ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്.
2020 ഡിസയർ എന്നാണ് പുറത്തിറങ്ങുക എന്നത് മാരുതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വരും ആഴ്ചകളിൽ ഇതുണ്ടാകുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ, ഫോർഡ് ഫിഗോ ആസ്പയർ, ടാറ്റ ടൈഗോർ എന്നിവ പുതിയ മോഡലിനും എതിരാളികളായി തുടരും. വിലകളിൽ വലിയ മാറ്റമൊന്നുമില്ലെന്നാണ് പ്രതീക്ഷ. നിലവിൽ 5.82 ലക്ഷം മുതൽ 9.52 ലക്ഷം രൂപ വരെയാണ് ഡിസയറിന്റെ വില (എക്‌സ്‌ഷോറൂം ദില്ലി).
കൂടുതൽ വായിക്കുക: ഡിസയർ എഎംടി
0 out of 0 found this helpful