2020 ഹ്യുണ്ടായ് ക്രെറ്റയുടെ ഇന്ത്യയിലെ അരങ്ങേറ്റം മാർച്ച് 17ന്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
കിയ സെൽടോസിന്റെ പവർട്രെയിൻ ഓപ്ഷനുകൾ തന്നെയാണ് ക്രെറ്റയ്ക്കും
-
2020 ഹ്യുണ്ടായ് ക്രെറ്റയുടെ പ്രീ ലോഞ്ച് ബുക്കിംഗ് ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്നാണ് സൂചന.
-
ബ്ലുലിങ്ക് കണക്റ്റഡ് കാർടെക്ക്, പനോരമിക് സൺറൂഫ്, എൽഇഡി ലൈറ്റുകൾ എന്നിവ പ്രധാന സവിശേഷതകൾ.
-
1.5 ലിറ്റർ പെട്രോൾ, ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നീ ബിഎസ്6 പവർട്രെയിൻ ഓപ്ഷനുകൾ.
-
ആരംഭവില 10 ലക്ഷം രൂപ മുതൽ തുടങ്ങാൻ സാധ്യത. പ്രധാന എതിരാളികൾ കിയ സെൽടോസ്, എംജി ഹെക്റ്റർ, ടാറ്റ ഹാരിയർ എന്നീ മോഡലുകൾ.
ഓട്ടോ എക്സ്പോ 2020 ന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ. സ്വന്തം ഗരേജിലും വേണം ഒരെണ്ണമെന്ന് കുറേനാളായി നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ക്രെഡിറ്റ് ഹിസ്റ്ററിയും മറ്റ് ബാധ്യതകളും ശരിയാക്കി തയ്യാറായിരുന്നോളൂ! മാർച്ച് 17 ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യൻ വിപണിയിൽ എത്തുകയാണ്. പ്രീ ലോഞ്ച് ബുക്കിംഗ് ഏതാനും ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്നാണ് സൂചന.
2020 ഹ്യുണ്ടായ് ക്രെറ്റ കഴിഞ്ഞ അഞ്ചു വർഷങ്ങളായി കാർപ്രേമികളുടെ ഹൃദയം അടക്കിഭരിക്കുന്ന കോപാക്ട് എസ്‌യുവിയുടെ പുതുതലമുറ പതിപ്പാണ്. പുറത്ത് കാസ്കേഡിംഗ് ഗ്രില്ലും ഇരുവശത്തുമായി എൽഇഡി ഹെഡ്‌ലാമ്പുകളുമൊക്കെയായി പൌരുഷവും വ്യത്യസ്തതയുമാർന്ന ഡിസൈനാണ് പുതിയ ക്രെറ്റയ്ക്ക്. കരുത്ത് തോന്നിപ്പിക്കുന്ന ഷോൾഡർ ലൈനും ഡുവൽ ടോൺ 17 ഇഞ്ച് അലോയ് വീലുകളും ചതുരാകൃതിയിൽ ചെത്തിയെടുത്ത വീൽ ആർച്ചുകളും ക്രെറ്റയ്ക്ക് കൂടുതൽ പൌരുഷം നൽകുന്നു. പിൻഭാഗത്തെ പ്രധാന ആകർഷണം “പ്രിഡേറ്റർ ഫാംഗ്” ആകൃതിയിലുള്ള സ്പ്ലിറ്റ് എൽഇഡി ടെയ്‌ൽലൈറ്റുകളാണ്.
രണ്ടാം തലമുറ ക്രെറ്റയുടെ ഇന്റീരിയറിനെക്കുറിച്ച് ഹ്യുണ്ടായ് ഇതുവരെ ഒന്നുംതന്നെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓട്ടോ എക്സ്പോ 2020 ൽ പുതിയ ലേഔട്ടിന്റെ സൂചന ലഭിച്ചിരുന്നു. ചിത്രങ്ങൾ നൽകുന്ന വിവരമനുസരിച്ച് ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് (കിയ സെൽടോസിൽ ഉള്ളത് പോലെ ഏകദേശം 10.25 ഇഞ്ച് വലിപ്പത്തിൽ), ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഇ-പാർക്കിംഗ് ബ്രേക്ക് എന്നിവയും ഹ്യുണ്ടായ് പുതിയ ക്രെറ്റയ്ക്ക് നൽകിയിരിക്കുന്നു.
മറ്റ് സവിശേഷതകളുടെ കൂട്ടത്തിൽ പനോരമിക് സൺറൂഫ്, ബ്ലൂലിങ്ക് കണക്റ്റുചെയ്ത കാർ ടെക്, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ, പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും പ്രതീക്ഷിക്കാം. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, സെൻസറുകളുള്ള റിയർ പാർക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയായിരിക്കും പ്രധാന സുരക്ഷാ ക്രമീകരണങ്ങൾ.
കിയ സെൽടോസിന്റെ ഹൃദയം തന്നെയാണ് 2020 ഹ്യുണ്ടായ് ക്രെറ്റയുടെ ഹുഡിന്റെ അടിയിലും മിടിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ, ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ (പുറത്തിറക്കുന്നത് പിന്നീട്) എന്നീ ബിഎസ്6 പവർട്രെയിൻ ഓപ്ഷനുകളാണ് ക്രെറ്റ നൽകുന്നത്. സവിശേഷതകളുടെ പട്ടിക താഴെ.
എഞ്ചിൻ |
1.5-ലിറ്റർ സിആർഡിഐ |
1.5-ലിറ്റർ വിടിവിടി |
1.4-ലിറ്റർ ടി-ഗിഡിഐ |
പവർ |
115പിഎസ് |
115പിഎസ് |
140പിഎസ് |
ടോർക്ക് |
250എൻഎം |
144എൻഎം |
242എൻഎം |
ട്രാൻസ്മിഷൻ |
6 സ്പീഡ് എംടി/ 6 സ്പീഡ് എടി |
6 സ്പീഡ് എംടി/സിവിടി |
6 സ്പീഡ് എംടി/ 7 സ്പീഡ് ഡിസിടി |
പുതിയ ക്രെറ്റയുടെ ആരംഭവില 10 ലക്ഷം രൂപ മുതൽ തുടങ്ങാനാണ് സാധ്യത. എംജി ഹെക്റ്റർ, നിസാൻ കിക്ക്സ്, ടാറ്റ ഹാരിയർ, കിയ സെൽടോസ് എന്നിവരായിരിക്കും ക്രെറ്റയുടെ പ്രധാന എതിരാളികൾ.
-
ഓട്ടോ എക്സ്പോ 2020: 2020 ഹ്യൂണ്ടായ് ക്രെറ്റ ഇന്റീരിയർ രഹസ്യങ്ങൾ പുറത്ത്.
-
2020 ഹ്യുണ്ടായ് ക്രെറ്റ പഴയതും പുതിയതും: പ്രധാന വ്യത്യാസങ്ങൾ ഇവയാണ്.
കൂടുതൽ വായിക്കാം: ക്രെറ്റ ഡീസൽ.