മാരുതി എങ്ങോട്ടാണ്‌ കുതിക്കുന്നത്?

modified on ജനുവരി 04, 2016 05:01 pm by raunak

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ഒരു പുത്തൻ മാരുതി സുസുകി കാണേണ്ട സമയം വന്നിരിക്കുന്നു. ആദ്യമായി ഈ ജാപ്പനീസ് ഇന്ത്യൻ സംയുക്‌ത സംരഭം എൻട്രി ലെവൽ ഹാച്ച്ബാക്കുകളെക്കാളുപരി പ്രീമിയും സെഗ്‌മെന്റിനും ടെക്‌നോളജിക്കും ശ്രദ്ധകൊടുക്കുന്നു. നെക്‌സയുടെ സൗകര്യങ്ങൾ എസ് ക്രോസ്സിലൂടെയാണ്‌ അവതരിപ്പിച്ചത് എന്നാൽ വാഹനം വേണ്ട ശ്രദ്ധ നേടിയില്ല. എന്നാൽ ബലീനൊ ലോഞ്ച് ചെയ്‌ത ദിവസം മുതൽ വിൽപ്പനയെ ശരവേഗത്തിൽ ഉയർത്തുകയാണ്‌. ബലീനോയുടെ വരവിനുവേണ്ടി നെക്‌സയെ പരിചയപ്പെടുത്തുകയാണ്‌ എസ് ക്രോസ്സ് ചെയ്‌തത്.ഇതു കൂടാതെ വിപണിയെ പിടിച്ചുലയ്‌ക്കാൻ കമ്പനിയുടെ കയ്യിൽ മറ്റുപലതുമുണ്ട്. 


ഇഗ്‌നിസ് ഇന്ത്യയിലേക്കെത്തുന്നതിനേപ്പറ്റി ഉറപ്പുകളൊന്നും ഇല്ലെങ്കിലും മാരുതി സുസുകി അതിനെ അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്ന്‌ പ്രതീക്ഷിക്കാം. കൂടാതെ 2016 ഓട്ടോ എക്‌സ്പോയിൽ പ്രദർശനവും ഉണ്ടാകും. ഇതു പ്രതീക്ഷിക്കുന്നതിന്‌ കാരണം മഹിന്ദ്ര കെ യു വി 100 മായി മൈക്രൊ എസ് യു വി സെഗ്‌മെന്റ് അവതരിപ്പിക്കുകയാണ്‌ ഇഗ്‌നിസും ഇതേ സെഗ്‌മെന്റിൽ പെടുന്ന വാഹനമാണ്‌. എസ് യു വി പോലെയൊ ക്രോസ്സ് ഓവർ പോലെയൊ ഉള്ള വാഹനങ്ങൾക്കുള്ള സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മൈക്രൊ എസ് യു വികൾ ഭാവിയിൽ മികച്ച വളർച്ച നേടാൻ സാധ്യതയുണ്ട്.


ഇഗ്‌നിസ് ബലീനോയുടെ എഞ്ചിൻ കടമെടുക്കാൻ സാധ്യതയുണ്ട്, ചെറിയ അളവിലുള്ള ഒരേ ചേസും ഭാരക്കുറവും കണക്കിലെടുക്കുമ്പോൾ വാഹനം ബലീനോയേക്കാൾ ഇന്ധനക്ഷമതയുള്ളതാകാനാണ്‌ സാധ്യത.ഇഗ്‌നിസിനെക്കൂടാതെ ഹ്യൂണ്ടായ് ക്രേറ്റയുമായി ഇപ്പോഴും പറഞ്ഞു തീർക്കാത്ത ഒരു കച്ചവടവും മാരുതിക്ക് ബാക്കിയുണ്ട്. മാരുതി ഇന്ത്യൈലേക്ക് രണ്ട് വിറ്റാറകൾ ഇറക്കുമതി ചെയ്തിട്ടുണ്ട്, വരുന്ന എക്‌സ്പോയ്യിൽ മാരുതി അതും പ്രദർശിപ്പിക്കുമെന്ന്‌ പ്രതീക്ഷിക്കാം. അടുത്ത വർഷം ലോഞ്ച് പ്രതീക്ഷിക്കുന്ന വാഹനം മത്സരിക്കുക 

ഹ്യൂണ്ടായ് ക്രേറ്റ, ഫേസ്‌ലിഫ്റ്റ് ചെയ്ത ഡസ്റ്റർ പിന്നെ വരാനിരിക്കുന്ന സാങ്ങ്യോങ്ങ് ടിവോളി എന്നിവയുമായിട്ടായിരിക്കും പ്രധാനമായും മത്സരിക്കുക. സുസുകിയുടെ ഓൾ ഗ്രിപ്പ്  എ ഡബ്ല്യൂ ഡി ടെക് ആയിരിക്കും വിറ്റാരയുടെ സവിശേഷത, കമ്പനി ഇവിടെ അത് വാഗ്‌ദാനം ചെയ്യുകയാണേങ്കിൽ ക്രെടയേക്കാൾ മുന്തൂക്കം വാഹനത്തിന്‌ ലഭിക്കും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience