മാരുതിയുടെ വാഹന നിരകള്‍ക്കിടയില്‍ എന്താണ് ബൊലീനോയുടെ സ്ഥാനം!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 16 Views
- 4 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ആശയങള്‍ നിരത്തിലേക്കെത്തിക്കുന്നതിന് ഒരു പ്രത്യേക വിരുതുണ്ട്, പ്രത്യേകിച്ച് സുസുകി. സുസുകി കിസാഷിയും എ സ്റ്റാറുമെല്ലം ഇത്തരത്തില്‍ പ്രാധമിക ഡിസൈനില്‍നിന്ന് കാര്യമായ മാറ്റങളില്ലാതെ നിരത്തിലിറങിയ വാഹനങളാണ്, മാരുതിയുടെ പുത്തന്‍ പ്രീമിയം വാഹനവും ഇത്തരത്തില്‍ ഡിസൈന്‍ ബോര്‍ഡില്‍ നിന്ന് നേരെ നമുക്കിടയിലേക്ക് എത്താനൊരുങുകയാണ്. പുറം ഭാഗത്ത്, വി ഷേപ്പിലുള്ള മുന്‍വശത്തെ ഗ്രില്‍, പാര്‍ഷ്യല്‍ ഫ്ലോട്ടിങ് റൂഫ്, ചെരിവുള്ള റൂഫിങ് ലൈന്‍, റിയര്‍ സ്പോയിലര്‍ പിന്നെ സുസുകിയുടെ അലോയ് എന്നിവയാണ് ബൊലീനൊയുടെ സവിശേഷതകള്‍. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെക്കുള്ള കമ്പനിയുടെ ശരിയായ വരവ് 2015 മാരുതി സുസുകി ബൊലീനൊയിലൂടെയായിരിക്കും. ഹ്യുണ്ടായ് ഐ 20 ഹോണ്ട ജാസ്സ് എന്നിവയ്ക്കെതിരെയായിരിക്കും വാഹനം മല്‍സരിക്കുക.
ഇതിനോടകം ബുക്കിങ് തുടങിക്കഴിഞ്ഞ മാരുതി ബൊലെനൊ മാരുതിയുടെ പ്രീമിയം നെക്സാ ഡീലര്‍ഷിപ്പു വഴിയാകും വിറ്റഴിയുക. മാരുതിയുടെ എസ് എച് വി എസ് മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളൊജിയോടെയെത്തുന്ന വാഹനം ഹൈബ്രിഡ് ഇനങളിലെ ഏറ്റവും വിലകുറഞ്ഞവയിലൊന്നായിരിക്കും. എല്ലാ ഡീസല്‍ വേരിയന്റുകളിലും ഹൈബ്രിഡ് ടെക്‌നൊളൊജി ലഭ്യമാകുന്നതൊടെ ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഹൈബ്രിഡ് ഹാച്ച്ബാക്ക് വാഹനമാകും ബൊലീനൊ. ഹൈബ്രിഡ് വാഹനങള്‍ക്കും ഇലക്ട്രിക് വാഹനങള്‍ക്കും കിട്ടാനിടയുള്ള സബ്സിഡി അടക്കമുള്ള ഗവണ്‍മെന്റിന്റെ ഫെയിം സ്കീം ആനുകൂല്യങള്‍ ഉപഭോക്താക്കള്‍ക്ക് പ്രയൊജനകരമാക്കാന്‍ ഇതിലൂടെ സാധിക്കും.
ലിറ്ററിന് 30 കിമി മൈലേജ് വാഗ്ദാനം ചെയ്യുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഡീസല്‍ വേരിയന്റുകളില്‍ ഉണ്ടാകുക. പെട്രോള്‍ വേരിയന്റിലുംകൂടി എത്തുന്ന വാഹനത്തിന് ഓട്ടോമാറ്റിക് ട്രാന്സ്മിഷന്‍ എന്ന വാഗ്ദാനവും ഉണ്ട്, എന്നാല്‍ ഡീസല്‍ വേരിയന്റുകളില്‍ അത്തരത്തിലുള്ള യാതൊരു വാഗ്ദാനങളും ഇല്ല. 5 സ്പീഡ് ഓട്ടോമാട്ടിക് ട്രാന്‍സ്മിഷനായിരിക്കും മറ്റൊരു ഓപ്ഷന്‍.
മുഴുവനായി കറുപ്പുനിറത്തില്‍ ഒരുക്കിയ ഉള്‍വശം ഒരു മൃദുവായ പ്രീമിയം ഫീല്‍നല്കുന്നു. വെള്ളിനിറത്തിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റീയറിങ് വീലും ക്രോം കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. സിയാസിലും എസ് ക്രോസ്സിലും കണ്ടുശീലിച്ച 7 ഇന്‍ജ് സ്മാര്‍ട് പേ ഇന്ഫൊടെയിന്‍മെന്റ് സിസ്റ്റെമാണ് മറ്റുകൂട്ടിച്ചേര്‍ക്കലുകളില്‍ പ്രമുഖം.