2005 മുതൽ വർഷങ്ങളായി Maruti Swiftൻ്റെ വിലകളിലെ വർദ്ധനവ് അറിയാം!
<തിയതി> <ഉടമയു ടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 23 Views
- ഒരു അഭിപ്രായം എഴുതുക
മാരുതി സ്വിഫ്റ്റിന് തുടക്കം മുതൽ ഇത് വരെ മൂന്ന് തലമുറ അപ്‌ഡേറ്റുകളാണ് ലഭിച്ചിട്ടുള്ളത്, ഇത് സ്വിഫ്റ്റിനെ രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളിൽ ഒന്നാക്കി മാറ്റുന്നു.
ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഹാച്ച്ബാക്കുകളിലൊന്നായ മാരുതി സ്വിഫ്റ്റ് 2005-ലാണ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം,ഡിസൈനിലും സവിശേഷതകളിലും കാലക്രമേണ മെച്ചപ്പെടുന്നതോടൊപ്പം പല അപ്‌ഡേറ്റുകൾക്കും ഫെയ്‌സ്‌ലിഫ്റ്റുകൾക്കും വിധേയമായിട്ടുണ്ട്. ഈ മാറ്റങ്ങൾക്കൊപ്പം, ഓരോ തുടർച്ചയായ അപ്‌ഡേറ്റിലും ഇന്ത്യയിൽ സ്വിഫ്റ്റിൻ്റെ വിലയും വർദ്ധിച്ചു. ഏകദേശം രണ്ട് ദശാബ്ദക്കാലത്തിനിടയിൽ ഈ വിലകൾ എങ്ങനെ മാറിയെന്ന് ഈ ലേഖനം സൂചിപ്പിക്കുന്നു.
കാർദേഖോ ഇന്ത്യ(@cardekhoindia)പങ്ക് വച്ച പോസ്റ്റ്
2005 മുതൽ ഇപ്പോൾ വരെയുള്ള വിലകൾ
മോഡൽ |
വില പരിധി |
ആദ്യ തലമുറ മാരുതി സ്വിഫ്റ്റ് 2005 |
3.87 ലക്ഷം മുതൽ 4.85 ലക്ഷം രൂപ വരെ |
രണ്ടാം തലമുറ മാരുതി സ്വിഫ്റ്റ് 2011 |
4.22 ലക്ഷം മുതൽ 6.38 ലക്ഷം രൂപ വരെ |
രണ്ടാം തലമുറ മാരുതി സ്വിഫ്റ്റ് ഫേസ്‌ലിഫ്റ്റ് 2014 |
4.42 ലക്ഷം മുതൽ 6.95 ലക്ഷം രൂപ വരെ |
മൂന്നാം തലമുറ മാരുതി സ്വിഫ്റ്റ് 2018 |
4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെ |
മൂന്നാം തലമുറ മാരുതി സ്വിഫ്റ്റ് ഫേസ്‌ലിഫ്റ്റ് 2021 |
5.73 ലക്ഷം മുതൽ 8.41 ലക്ഷം രൂപ വരെ |
നാലാം തലമുറ മാരുതി സ്വിഫ്റ്റ് 2024 (നിലവിൽ) |
6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെ (ആരംഭ വില) |
എല്ലാ വിലകളും എക്സ്-ഷോറൂം ആണ്
സ്വിഫ്റ്റിന് മൂന്ന് തലമുറ അപ്‌ഡേറ്റുകളാണ് ഇത് വരെ ലഭിച്ചത്, രണ്ടാം തലമുറ, മൂന്നാം തലമുറ മോഡലുകൾക്ക് ഫെയ്‌സ്‌ലിഫ്റ്റുകളും ലഭിച്ചിട്ടുണ്ട്. 2005 ൽ, സ്വിഫ്റ്റ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, അതിൻ്റെ വില 3.87 ലക്ഷം രൂപയിലാണ് ആരംഭിച്ചത്. 2024-ലേക്കുള്ള കുതിച്ചു ചാട്ടത്തിൽ പ്രാരംഭ വിലയിൽ തന്നെ 2.62 ലക്ഷം രൂപയുടെ വർദ്ധനവ് കാണാവുന്നതാണ്.
അതുപോലെ, 2005 ൽ സ്വിഫ്റ്റിൻ്റെ ടോപ്പ്-സ്പെക്ക് വേരിയന്റിന്റെ വില 4.85 ലക്ഷം രൂപയായിരുന്നു, നിലവിൽ അത് 9.64 ലക്ഷം രൂപയാണ്, അതായത് 4.79 ലക്ഷം രൂപയുടെ വലിയൊരു വർദ്ധനവ് രേഖപ്പെടുത്തുന്നു. ഇന്ന്, ഇന്ത്യയിലെ ഏറ്റവും വിലക്കുറവിലുള്ള ഹാച്ച്ബാക്ക് മാരുതി ആൾട്ടോ K10 ആണ്, ഇതിന്റെ വില 3.99 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, ഇത് മാരുതി സ്വിഫ്റ്റിന്റെ 2005-ലെ പ്രാരംഭ വിലയേക്കാൾ 12,000 രൂപ കൂടുതലാണ്.
ഇതും പരിശോധിക്കൂ: ഈ 4 കാറുകൾ 2024 ജൂണിൽ എത്തിച്ചേർന്നേക്കാം
2024 സ്വിഫ്റ്റ് ഫീച്ചറുകൾ
അതിൻ്റെ ഏറ്റവും പുതിയ തലമുറയിൽ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 6-സ്പീക്കർ ആർക്കാമിസ് ട്യൂൺ ചെയ്ത ഓഡിയോ സിസ്റ്റം, റിയർ വെൻ്റുകളുള്ള ഓട്ടോമാറ്റിക് AC തുടങ്ങിയ സൗകര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഇതിന് വയർലെസ് ഫോൺ ചാർജിംഗ്, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയും ലഭിക്കുന്നു.
ആറ് എയർബാഗുകൾ (എല്ലാ വേരിയന്റുകളിലും), ഒരു റിയർ പാർക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചുകൊണ്ട് ഉൾച്ചേർത്തിരിക്കുന്നത്.
2024 സ്വിഫ്റ്റ് പവർട്രെയ്ൻ
നാലാം തലമുറ സ്വിഫ്റ്റ് പുതിയ Z സീരീസ് 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. അതിന്റെ സ്പെസിഫിക്കേഷനുകൾ ചുവടെ വിശദമായി വിവരിച്ചിരിക്കുന്നു:
എഞ്ചിൻ |
1.2 ലിറ്റർ 3 സിലിണ്ടർ Z സീരീസ് പെട്രോൾ |
പവർ |
82 PS |
ടോർക്ക് |
112 Nm |
ട്രാൻസ്മിഷൻ |
5-സ്പീഡ് MT / 5-സ്പീഡ് AMT |
അവകാശപ്പെടുന്ന മൈലേജ് |
24.8 kmpl (MT) / 25.75 kmpl (AMT) |
2024 സ്വിഫ്റ്റിന് നിലവിൽ ഒരു CNG പവർട്രെയിനിന്റെ ഓപ്ഷൻ ലഭിക്കുന്നില്ല, എന്നാൽ അത് മുൻപത്തെ തലമുറയിലെ മോഡലിനൊപ്പം നൽകിയിരുന്നു. വരും മാസങ്ങളിൽ മാരുതി ഇതും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എതിരാളികൾ
2024 മാരുതി സ്വിഫ്റ്റ് ഹ്യുണ്ടായ് ഗ്രാൻഡ് I10 നിയോസിനോട് കിടപിടിക്കുന്നു, അതേസമയം ഇതിന്റെ വിലനിലവാരം മൂല റെനോ ട്രൈബറിനും മൈക്രോ SUVകളായ ഹ്യുണ്ടായ് എക്‌സ്‌റ്റർ, ടാറ്റ പഞ്ച് എന്നിവയ്‌ക്കും ഒരു ബദൽ മോഡലായി ഇതിനെ കണക്കാക്കാം, .
കൂടുതൽ വായിക്കൂ: മാരുതി സ്വിഫ്റ്റ് AMT
0 out of 0 found this helpful