• English
  • Login / Register

ഇന്ത്യയിൽ സ്ഥാനമുറപ്പിച്ച് Volvo XC90 Facelift!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 22 Views
  • ഒരു അഭിപ്രായം എഴുതുക

മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനിൽ തന്നെ 2025 വോൾവോ XC90 തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ ഈ സ്കാൻഡിനേവിയൻ നിർമ്മാതാക്കൾ  ഫെയ്സ്ലിഫ്റ്റഡ് മോഡലിനൊപ്പം പ്ലഗ്-ഇൻ-ഹൈബ്രിഡ് എഞ്ചിനും വാഗ്ദാനം ചെയ്തേക്കാം.

2025 Volvo XC90 facelift India launch date confirmed

  • പുതിയ ബമ്പറുകളും റീഡിസൈൻ ചെയ്ത ഹെഡ്ലൈറ്റുകൽ, ടെയിൽ ലൈറ്റുകൾ  എന്നിവയും ലഭിക്കുന്നു.

  • ഉൾഭാഗത്ത് ഒരു പുതിയ ഫ്രീ-സ്റ്റാൻഡിംഗ് 11.2-ഇഞ്ച് ടച്ച്സ്ക്രീൻ, 3-സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പെടുത്തുന്നു.

  • കൂടുതൽ സവിശേഷതകളിൽ 12.3 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, 4-സോൺ ഓട്ടോ എസി, പനോരമിക് സൺറൂഫ് എന്നിവയും.

  • സുരക്ഷ വസ്തുതകളിൽ, ഒന്നിലധികം എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ADAS എന്നിവ ലഭിക്കും.

  • വില 1.05 കോടി രൂപ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം, പാൻ-ഇന്ത്യ)

വോൾവോ XC90-യുടെ ഫെയ്സ്ലിഫ്റ്റഡ് മോഡൽ 2025 മാർച്ച് 4 ന് ദേശീയ വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ഫെയ്സ്ലിഫ്റ്റുകളിലെ പോലെ, വോൾവോയുടെ മുൻനിര ഈ SUV ചില സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങളോടെയാണ് വരുന്നത്, സാങ്കേതിക സവിശേഷതകൾ നിലവിലെ സ്പെക്ക് മോഡലിന് സമാനമായേക്കാം. 2025 വോൾവോ XC90-ന്റെ പ്രത്യേകകൾ ഇതാ:

എക്സ്റ്റീരിയർ

Volvo XC90 2025 Front Left Side

2025 വോൾവോ XC90-യുടെ മൊത്തത്തിലുള്ള സിലൌറ്റ് നിലവിലെ സ്പെക്ക് മോഡലിന് ഏറെക്കുറെ സമാനമായി തന്നെ തുടരുമെങ്കിലും,ഈ അപ്ഡേറ്റിൽ ഒരു ചരിഞ്ഞ പാറ്റേണിൽ ക്രമീകരിച്ചിരിക്കുന്ന ക്രോം ഘടകങ്ങളുള്ള ഒരു പുതിയ ഗ്രിൽ റെൻഡർ ചെയ്യും. കൂടുതൽ മോഡേൺ ലൂക്കിനായി തോറിന്റെ ഹാമർ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള വീതികുറഞ്ഞ എൽഇഡി ഹെഡ്ലൈറ്റുകളും ഇതിന് ലഭിക്കും. ഒരു പുതിയ അപ്പീലിനായി ബമ്പറിലും ചെറിയ വ്യത്യാസങ്ങൾ വരുത്തിയേക്കാം.

Volvo XC90 2025 Rear Left View

വരാനിരിക്കുന്ന XC90 യുടെ പ്രൊഫൈലിൽ പരമ്പരാഗത പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ബോഡി കളർ ഔട്ട്സൈഡ് റിയർവ്യൂ മിററുകൾ (ORVMകൾ), സിൽവർ റൂഫ് റെയിലുകൾ എന്നിവ അവതരിപ്പിക്കും. നിലവിലെ സ്പെക്ക് മോഡലിന്റേത് (21 ഇഞ്ച്) പോലെ തന്നെ വലുപ്പമുള്ള ഡ്യുവൽ-ടോൺ അലോയ് വീലുകളും ഇതിലുണ്ടാകും
 

Volvo XC90 2025 Exterior Image

പിൻവശത്ത്, ഡിസൈനിൽ അല്പം മാറ്റം വരുത്തിയ ബമ്പറിനൊപ്പം ഹോറിസോന്റൽ ആയ ക്രോം സ്ട്രിപ്പും ഡിസൈനിൽ ചെറിയ മാറ്റങ്ങളുള്ള എൽഇഡി ടെയിൽ ലൈറ്റ് ഘടകങ്ങളും ഉണ്ടായിരിക്കും.

ഇന്റീരിയർ 

Volvo XC90 2025 DashBoard
Volvo XC90 2025 Rear Seats

ഫെയ്സ്ലിഫ്റ്റഡ് വോൾവോ XC90-ന്റെ ഉൾഭാഗം ഒരു മിനിമലിസ്റ്റ് ഡിസൈനിൽ ഒരുക്കിയിട്ടുണ്ട്, ഇത് നിലവിലെ-സ്പെക്ക് മോഡൽ പോലെ 7 സീറ്റർ ലേഔട്ടുമായി വന്നേക്കാം. 3-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-ടോൺ തീം, ലെതർ സീറ്റ് അപ്ഹോൾസ്റ്ററി എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ഫെയ്സ്ലിഫ്റ്റഡ് XC90-ന്റെ ഉൾഭാഗത്ത് ധാരാളം സുസ്ഥിര വസ്തുക്കൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് പ്രധാന വ്യത്യസ്തത.

ഇതും വായിക്കൂ: വിന്റേജ്, ക്ലാസിക് കാറുകളുടെ ഇറക്കുമതി നിയമങ്ങളിൽ ഇളവ്
സവിശേഷതകളും സുരക്ഷയും 

Volvo XC90 2025 Instrument Cluster
Volvo XC90 2025 Interior Image

നിലവിലെ സവിശേഷതകളിലുള്ള XC90 പോലെ, ഫെയ്സ്ലിഫ്റ്റഡ് മോഡലിലും അതിന്റെ ഗില്ലുകൾ. അത്കൊണ്ട് തന്നെ, 12.3 ഇഞ്ച് ഡ്രൈവേഴ്സ് ഡിസ്പ്ലേ, 11.2 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്സ്ക്രീൻ, 19 സ്പീക്കർ ബോവേഴ്സ് & വിൽക്കിൻസ് ഓഡിയോ സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുത്താം. വെന്റിലേഷൻ, മസാജ് ഫംഗ്ഷനുകളുള്ള കളർ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD) പവേർഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, രണ്ടാമത്തെയും മൂന്നാമത്തെയും വരി യാത്രക്കാർക്ക് AC വെന്റുകളുള്ള ഫോർ സോൺ ഓട്ടോ എAC എന്നിവയും 2025 XC 90 SUV യുടെ ഫീച്ചർ ലിസ്റ്റിൽ ഇടം പിടിക്കുന്നു.
 

സുരക്ഷ പരിഗണിക്കുമ്പോൾ, കുറഞ്ഞത് ഒന്നിലധികം എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ സജ്ജീകരണം, ഹിൽ സ്റ്റാർട്ട്, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഉണ്ടായിരിക്കും. ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സ്യൂട്ടും ഇതിലുണ്ട്. കൂടാതെ, 2025 വോൾവോ XC90-ൽ പാർക്ക് അസിസ്റ്റ് പ്രവർത്തനങ്ങളുള്ള ഫ്രണ്ട്, റിയർ, സൈഡ് പാർക്കിംഗ് സെൻസറുകളും നിങ്ങൾക്ക് ലഭിക്കും.

പവർട്രെയിൻ ഓപ്ഷനുകൾ

Volvo XC90 2025 Gas Cap (Open)

ഗ്ലോബല് -സ്പെക് 2025 Volvo XC90 രണ്ട് എഞ്ചിൻ ഓപ്ഷനുകൾ സഹിതമാണ് വരുന്നത്, ഇതിന്റെ വിശദാംശങ്ങളിതാ ചുവടെ: 

എഞ്ചിൻ

2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 48V മൈൽഡ് ഹൈബ്രിഡ് ടെക് സഹിതം  

2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ പ്ലഗ് ഇൻ ഹൈബ്രിഡ് ടെക് സഹിതം  

പവർ 

250 PS

455 PS

ടോർക്ക് 

360 Nm

709 Nm

ട്രാൻസ്മിഷൻ 

8-സ്പീഡ് AT

8-സ്പീഡ് AT

ഡ്രൈവ്ട്രെയിൻ

AWD*

AWD

AWD = ഓൾ-വീൽ ഡ്രൈവ്

നിലവിലുള്ള ഇന്ത്യ-സ്പെക്ക് വോൾവോ XC90 ഒരു മൈൽഡ്-ഹൈബ്രിഡ് എഞ്ചിനുമായാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്, ഫെയ്സ്ലിഫ്റ്റിൽ അതേ എഞ്ചിൻ ഓപ്ഷൻ തന്നെ ഫീച്ചർ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച അഭിപ്രായത്തിനായി ഞങ്ങൾക്ക് ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കേണ്ടതായി വന്നേക്കാം.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും 

Volvo XC90 2025 Top View

നിലവിലെ വോൾവോ XC90 ന് 1.01 കോടി രൂപയാണ് വില, അതിനാൽ ഫെയ്സ്ലിഫ്റ്റഡ് മോഡലിന് 1.05 കോടി രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിച്ചേക്കാം.  മെർസിഡീസ് ബെൻസ് GLE, BMW X5, ഔഡി Q7, ലെക്സസ് RX എന്നിവയോട് മത്സരിക്കുന്നതിനുള്ള മോഡലാണിത്.
ഓട്ടോമോട്ടീവ് ലോകത്ത് നിന്നുള്ള തൽക്ഷണ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് കാർദേഖോയുടെ വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

was this article helpful ?

Write your Comment on Volvo എക്സ്സി90 2025

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ടാടാ സിയറ
    ടാടാ സിയറ
    Rs.10.50 ലക്ഷംകണക്കാക്കിയ വില
    sep 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ബിവൈഡി sealion 7
    ബിവൈഡി sealion 7
    Rs.45 - 49 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • നിസ്സാൻ പട്രോൾ
    നിസ്സാൻ പട്രോൾ
    Rs.2 സിആർകണക്കാക്കിയ വില
    ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ടാടാ harrier ev
    ടാടാ harrier ev
    Rs.30 ലക്ഷംകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience