വോൾവൊ എസ് 90 യുടെ ചിത്രങ്ങൾ പുറത്തുവിട്ടു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
തങ്ങളുടെ സ്റ്റാൾവാർട്ട് സെഡാനായ വോൾവൊ എസ് 90 ലോഞ്ച് ചെയ്യാൻ വോൾവൊ തയ്യാറെടുക്കുന്നു, ഇതോടെ ഔഡി എ 8, ബി എം ഡബ്ല്യൂ 7 സെരീസ്, മേഴ്‌സിഡസ് എസ് ക്ലാസ്സ് എന്നിവയ്ക്കിടയിലുള്ള മത്സരം കൂടുതൽ ശക്തമാകും. വിപണിയിലെ ഉയർന്ന സ്ഥാനം മാത്രമായിരിക്കും എസ് 90 ക്ക് പ്രത്യേകത.
കൺസപ്‌റ്റ് കൂപ് സ്റ്റഡിയിൽ നിന്ന് പ്രചോദനം ഉൾക്കോണ്ടൊരുക്കുന്ന എസ് 90 ഏതാണ്ട് തയ്യാറായിക്കഴിഞ്ഞു. തോറിന്റെ ചുറ്റികയുടെ എൽ ഇ ഡി സിഗ്‌നേച്ചറുള്ള ഹെഡ്ലാംപുകൾ കാരണം വാഹനത്തിന്റെ മുൻവശം പ്രത്യേക ശ്രദ്ധയാകർഷിക്കും. ഇതിനു പുറമെ ക്രോം പതിപ്പിച്ചിട്ടുള്ള ചതുരത്തിലുള്ള ഗ്രില്ലും ലംബമായ സ്ലാറ്റുകളും പിന്നെ നേർത്ത ബംബറും കൂടി ചേരുന്നതോടെ മുൻഭാഗം അതിവിശിഷ്ട്ടമാകുന്നു. വ്വശങ്ങളിലെ മിനുസമുള്ള ലൊഃഅ ബ്ഭിത്തിയും പിന്നെ ചേർന്നിരിക്കുന്ന പാരബോളിക് റൂഫും വാഹനത്തിന് സങ്കീർണ്ണമായ ഒരു രൂപഭാവം നൽകുന്നു. വശങ്ങളിലെ ഡേ ലൈറ്റ് ഓപ്പണിങ്ങും പിന്നെ പിറകിലെ സി ഷേപ്പിലുള്ള എൽ ഇ ഡി ടെയിൽ ലൈറ്റുകളും വാഹനത്തെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്നു.
ഈ പുറത്തായ ദൃശ്യങ്ങൾ വാഹനത്തിന്റെ ഇന്റിരിയറിനെപ്പറ്റിയും സൂചന തരുന്നു. എസ് 90 യ്ക്ക് എക് സി 90 യുമായി അതിരുകവിഞ്ഞ സമാനതകളുണ്ട്. സ്റ്റീയറിങ്ങ് വീൽ, ടി എഫ് ടി ഇൻസ്‌ട്രുമെന്റ് പാനൽ, സെന്റർ കൺസോൾ ഡിസ്‌പ്ലേ തുടങ്ങിയവയെല്ലാം ഈ എസ് യു വി സഹോദരനിൽ നിന്ന് കടം വാങ്ങിയിട്ടുതാണ്. പുതിയ എക്‌സ് സി 90 യെ സപ്പോർട്ട് ചെയ്യുന്ന എസ് പി എ ( സ്‌കേയ്‌ലബിൾ പ്ലാറ്റ്ഫോം ആർകിടെക്ച്ചർ) യിൽ നിർമ്മിച്ചിരിക്കുന്ന വാഹനത്തിന് 8 സ്പീഡ് ഗീയർ ബോക്‌സുമായി സംയോജിപ്പിച്ചിട്ടുള്ള 2.0 ലിറ്റർ 4 സിലിണ്ടർ എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്. എ ഡബ്ല്യു ഡി, ഹൈബ്രിഡ് അസ്സിസ്റ്റൻസ് എന്നീ ഓപ്‌ഷനുകളും വാഹനത്തിന്റെ കൂടിയ വേർഷനുകളിൽ ഉണ്ടാകും