• English
  • Login / Register

ഓട്ടോ എക്സ്പോ 2020 ൽ ഫോക്സ്‌വാഗൺ ടി-റോക്ക് പ്രദർശിപ്പിച്ചു.

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 42 Views
  • ഒരു അഭിപ്രായം എഴുതുക

ജീപ് കോംപസിനും വരാനിരിക്കുന്ന സ്കോഡ കരോക്കിനും എതിരാളി 

Volkswagen T-Roc Showcased At Auto Expo 2020

  • ടി-റോക്കിന്റെ റോഡ് ടെസ്റ്റിംഗ് ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

  • 1.5 ലിറ്റർ പെട്രോൾ എൻജിൻ ആണിതിന്. 150PS/250Nm ശക്തി പ്രദാനം ചെയ്യുന്ന എൻജിൻ. 

  • LED ഹെഡ്‍ലാമ്പുകൾ, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, 6 എയർ ബാഗുകൾ വരെ ഘടിപ്പിക്കാനുള്ള സൗകര്യം, ഓട്ടോ എ.സി എന്നിവ ഫീച്ചറുകളാണ്. 

  • CBU അഥവാ പൂർണമായും പുറത്ത് നിർമിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്ത് വിൽക്കുന്ന ഈ കാറിന് 20 ലക്ഷം രൂപയ്ക്ക് അടുത്ത് വില പ്രതീക്ഷിക്കാം. 

ടൈഗുൻ എന്ന കോംപാക്ട് എസ്.യു.വി ക്ക് ശേഷം, ഫോക്സ്‌വാഗൺ ഇന്ത്യൻ വിപണിക്കായി ഒരു വലിയ എസ്.യു.വി കൂടി കൊണ്ട് വന്നിരിക്കുന്നു.  ഓട്ടോ എക്സ്പോയിലാണ് ടി-റോക്ക് എന്ന ഈ വമ്പൻ കാർ പ്രദർശിപ്പിച്ചിരിക്കുന്നത്‌. ഈ കാറിനായുള്ള ബുക്കിങ് ആരംഭിച്ചതായും ഫോക്സ്‌വാഗൺ അറിയിച്ചു. 

Volkswagen T-Roc Showcased At Auto Expo 2020

1.5 ലിറ്റർ TSI ഇവോ എൻജിനിൽ 7 സ്പീഡ് DSG ട്രാൻസ്മിഷൻ ആണ് നൽകിയിരിക്കുന്നത്. മുൻ വശത്തെ വീലുകളിലേക്ക് ഈ എൻജിൻ ശക്തി പകരും. 150PS പവറും 200Nm ടോർക്കും നൽകുന്ന എൻജിനാണിത്. ഫോക്സ് വാഗണിന്റെ 4 മോഷൻ ഓൾ-വീൽ-ഡ്രൈവ് സംവിധാനം തൽക്കാലം ഇന്ത്യയിൽ ഇറക്കുന്ന ടി-റോക്കിൽ കമ്പനി നൽകില്ല. 

ഇതും വായിക്കൂ: ഓട്ടോ എക്സ്പോ 2020ൽ ഫോക്‌സ് വാഗൺ ടിഗുവൻ ആൾ സ്പേസ് പ്രദർശിപ്പിച്ചു.

Volkswagen T-Roc Showcased At Auto Expo 2020

ഫീച്ചറുകൾ നോക്കിയാൽ 8 ഇഞ്ച് ടച്ച്‌ സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഓട്ടോ എ.സി, ലെതെരെറ്റ് അപ്ഹോൾസ്റ്ററി, കീലെസ് എൻട്രി എന്നിവ ഈ എസ്.യു.വിയിൽ നൽകിയിട്ടുണ്ട്‌. 6 എയർ ബാഗുകൾ വരെ ഘടിപ്പിക്കാനുള്ള സൗകര്യം, ഡ്യുവൽ ഫ്രണ്ട് എയർ ബാഗുകൾ, റിയർ  പാർക്കിംഗ് സെൻസറുകൾ, എ.ബി.എസ് വിത്ത്‌ ഇ.ബി.ഡി എന്നീ സുരക്ഷ ക്രമീകരണങ്ങൾ നൽകിയിട്ടുണ്ട്.  

Volkswagen T-Roc Showcased At Auto Expo 2020

പൂർണമായും പുറത്ത് നിർമിച്ച യൂണിറ്റുകൾ(CBU) ആയാണ് ഫോക്സ്‌വാഗൺ ടി-റോക്ക് ഇന്ത്യയിൽ എത്തിക്കുന്നത്. 18 ലക്ഷം എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നു. ജീപ് കോംപസ്, ഉടൻ വിപണിയിൽ എത്തുന്ന സ്കോഡ കറോക് എന്നീ കാറുകൾക്ക് എതിരാളിയാകും ഈ ടി-റോക്ക്. ഏപ്രിൽ, 2020ൽ ഈ കാർ ലോഞ്ച് ചെയ്യും. 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Volkswagen ടി-റോക്ക്

Read Full News

explore കൂടുതൽ on ഫോക്‌സ്‌വാഗൺ ടി-റോക്ക്

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience