ഓട്ടോ എക്സ്പോ 2020ൽ, ഫോക്സ്‌വാഗൺ ടിഗുവാൻ ഓൾ സ്പേസ് എന്ന 7 സീറ്റർ അവതരിപ്പിച്ചു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 56 Views
- ഒരു അഭിപ്രായം എഴുതുക
ഇപ്പോൾ നിലവിലുള്ള 5 സീറ്റർ വേർഷനെക്കാളും നീളവും ഉയരവും, റെഗുലർ ടിഗുവാന്റെ അതേ വീതിയും ഉള്ള 7 സീറ്റർ പതിപ്പാണ് ഓൾസ്പേസ്.
-
ഒരേ സമയം 7 പേർക്ക് ഇരിക്കാൻ സൗകര്യം.
-
ടിഗുവാൻ റെഗുലറിനെക്കാൾ 110 എംഎം അധികം വലുപ്പം ഉള്ള വീൽ ബേസ്.
-
ബി.എസ് 6 മാനദണ്ഡങ്ങൾ പിന്തുടരുന്ന 2.0 ലിറ്റർ പെട്രോൾ എൻജിനും 7 സ്പീഡ് DSG ഓപ്ഷനും.
-
പനോരാമിക് സൺറൂഫ് ,ക്രൂയിസ് കൺട്രോൾ എന്നീ ഫീച്ചറുകൾ ഇതിലും ലഭിക്കുന്നു.
-
സ്കോഡ കോഡിയാക് ,ഫോർഡ് എൻഡവർ എന്നിവ വിപണിയിലെ പ്രധാന എതിരാളികൾ.
ഓട്ടോ എക്സ്പോ 2020ൽ, ഇന്ത്യയിൽ നിലവിൽ ഉള്ള ടിഗുവാൻ റെഗുലർ എന്ന 5 സീറ്ററിന്റെ നവീകരിച്ച 7 സീറ്റർ പതിപ്പ്, ഫോക്സ് വാഗൺ അവതരിപ്പിച്ചു. ടിഗുവാൻ ഓൾസ്പേസ് എന്ന് പേര് നൽകിയിരിക്കുന്ന ഈ 7 സീറ്ററിൽ പുതിയ LED പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ,LED ടെയിൽ ലാമ്പുകൾ എന്നിവയുണ്ട്. ഈ മാറ്റങ്ങൾ ഒഴിച്ചു നിർത്തിയാൽ 5 സീറ്റർ ടിഗുവാൻ റെഗുലറിൽ നിന്ന് വലിയ വ്യത്യാസമില്ല നീളം കൂടിയ വീൽ ബേസുമായി എത്തുന്ന ടിഗുവാൻ ഓൾ സ്പേസ് എന്ന എസ്.യു.വിക്ക്. ഓൾ സ്പേസിന് റെഗുലറിനെക്കാൾ 215 എംഎം നീളവും 2 എംഎം ഉയരവും കൂടുതൽ ഉണ്ട്. നീളം കൂടിയതിന് ആനുപാതികമായി വീൽബേസിന്റെ വലുപ്പം 2677 എംഎമ്മിൽ നിന്ന് 2787എംഎം ആയിട്ടുണ്ട്(110എംഎം അധികം).
2.0 ലിറ്റർ TDI ഡീസൽ എൻജിൻ മാറ്റി പകരം ബി എസ് 6 മാനദണ്ഡങ്ങൾ അനുസരിക്കുന്ന 2.0 ലിറ്റർ TSI പെട്രോൾ എൻജിനാണ് ടിഗുവാൻ ഓൾ സ്പേസിന് ഫോക്സ് വാഗൺ നൽകിയിരിക്കുന്നത്. 190PS ശക്തിയും 320 Nm ടോർക്കും ഉള്ള ഈ യൂണിറ്റിൽ റെഗുലറിലുള്ള അതേ 7 സ്പീഡ് DSG ഓപ്ഷൻ ആണുള്ളത്.
5 സീറ്റർ വേർഷനിൽ ഉള്ള അതേ പനോരാമിക് സൺറൂഫ്,ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ,പവേർഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ ഓൾ സ്പേസിലും ലഭ്യമാണ്. വലുപ്പം കൂടുതലുള്ള ടച്ച് സ്ക്രീനും,കണക്ടഡ് കാർ ടെക്നോളജി,ഡിജിറ്റൽ ഡയൽ എന്നിവയുള്ള ഇൻഫോടെയ്ന്മെന്റ് സിസ്റ്റം തുടങ്ങിയവയും 7 സീറ്ററിന് പുതിയതായി നൽകിയിരിക്കുന്നു.
മാർച്ച് 2020ൽ വിപണിയിൽ ഇറക്കുന്ന 3 എസ് യു വികളുടെ ബുക്കിംഗ് ഫോക്സ് വാഗൺ ആരംഭിച്ച് കഴിഞ്ഞു. എക്സ് ഷോറൂം വില ഏകദേശം 35 ലക്ഷം രൂപ വരും. വിപണിയിൽ സ്കോഡ കോഡിയാക്,ഫോർഡ് എൻഡവർ,ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ എന്നിവയോടായിരിക്കും ടിഗുവാൻ ഓൾ സ്പേസ് മത്സരിക്കുക.
കൂടുതൽ വായിക്കൂ: ടിഗുവാൻ ഓട്ടോമാറ്റിക്
0 out of 0 found this helpful