2016 ഇന്ത്യൻ ഓട് ടോ എക്‌സ്പോയിൽ ഫോക്‌സ് വാഗൺ പോളൊ ജി ടി ഐ പ്രദർശിപ്പിച്ചേക്കാം
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 1 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
അടുത്തിടെ പേരിട്ട ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊംപാക്‌ട് സെഡാനായ ‘അമീയോ’ കൂടാതെ ഫോക്‌സ്വാഗൺ തങ്ങളുടെ പോളോ ജി ടി ഐ ഹാച്ച് ബാക്കും ഫെബ്രുവരി 5 മുതൽ 9 വരെ ഗ്രേറ്റർ നോയിഡയിൽ വച്ച് നടക്കുന്ന ഇന്ത്യൻ ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിച്ചേക്കാം.
എൽ ഇ ഡി ഹെഡ് ലാംപുകൾ, ഡ്വൽ എക്‌സോസ്റ്റ്, മികച്ച സൈഡ് സ്കേർട്ട്, വലിയ അലോയ് വീലുകൾ, ഹണികോമ്പ് ഗ്രിൽ പിന്നെ മുന്നിലും പുറകിലുമു ജി ടി ഐ ബാഡ്ജിങ്ങുമാണ് വാഹനത്തിന്റെ എക്‌സ്റ്റീരിയറിന്റെ സവിശേഷതകൾ.
ഗോൾഫ് ഹാച്ച് ബാക്കിന്റെ ഫാബ്രിക് കവറുകളായിരിക്കും വാഹനത്തിന്റെ സീറ്റുകളിൽ ഉപയോഗിക്കുക ഒപ്പം ഇണങ്ങുന്ന സ്റ്റിച്ചിങ്ങും. ഫ്ലാറ്റ് ബോട്ടം സ്റ്റീയറിങ്ങ് വീലും അലൂമിനിയം റേസിങ്ങ് പെഡലും ചേരുന്നതോടെ വാഹനത്തിന്റെ ക്യാബിൻ കൂടുതൽ സ്പോർട്ടിയാകുന്നു.
എഞ്ചിനുകളിലാണ് വാഹനത്തിന്റെ ഏറ്റവും പ്രധാന നവീകരണങ്ങൾ നടന്നിട്ടുള്ളത്. പി എസ് പവർ പുറന്തള്ളാം കഴിയുന്ന ലിറ്റർ ടി എസ് ഐ എഞ്ചിനായിരിക്കും വാഹനത്തിനുണ്ടാകുക. 147 പി എസ് പവർ പുറന്തള്ളുന്ന മുഖ്യ എതിരാളിയായ അബാർത് പൂന്റൊ ഇവോയെ മത്സരത്തിൽ വളരെ ദൂരം പിന്നിലാക്കാൻ ഈ കരുത്ത് മാത്രം മതി.
6 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊ 7 സ്പീഡ് ഡി എസ് ജി ട്രാൻസ്‌മിഷനുമായൊ സംയോജിപ്പിച്ചായിരിക്കും എഞ്ചിനെത്തുക. അതോടെ പൂജ്യത്തിൽ നിന്ന് 100 കി മി വേഗതെ 6.7 സെക്കന്റുകളിൽ കൈവരിക്കാൻ സാധിക്കും. മണിക്കൂറിൽ 236 കി മി യാണ് വാഹനത്തിന്റെ പരമാവധി വേഗത. വാഹനത്തിന്റെ വിലയെപ്പറ്റി ഇപ്പോഴും അഭ്യൂഹങ്ങൾ മാത്രമെയുള്ളു, എന്നിരുന്നാലും ഏതാണ്ട് 9.9 ലക്ഷം രൂപ വില വരുമെന്ന് പ്രതീക്ഷിക്കാം. 2016 പകുതിയോടെ വാഹനം വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കാം.