ഓട്ടോ എക്‌സ്പോ 2016 ൽ ഫോക്‌സ്‌വാഗൺ ടിഗ്വാൻ അവതരിപ്പിക്കുന്നു
modified on ഫെബ്രുവരി 03, 2016 04:21 pm by sumit വേണ്ടി
- 12 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
നടന്നുകൊണ്ടിരിക്കുന്ന 2016 ഓട്ടോ എക്‌സ്പോയിൽ ഫോക്‌സ്‌വാഗൺ ടിഗ്വാൻ അവതരിപ്പിച്ചു. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ പുതിയ മോഡൂലാറെർ കെർബാക്കസ്റ്റെൻ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന വാഹനം ഫോർഡ് എൻഡവർ, ടൊയോറ്റ ഫോർച്ച്യൂണർ, ട്രെയിൽബ്ലേസർ ന്നിവയുമായിട്ടായിരിക്കും മത്സരിക്കുക. എം കി ബി പ്ലാറ്റ്ഫോം പി ക്വി 35 പ്ലാറ്റ്ഫോമിനേക്കാൾ 100 കിലൊ ഗ്രാം ഭാരം കൂർഞ്ഞതാണെന്നത് വാഹനത്തിന് വളരെ ഗുണം ചെയ്യും. ഓൺലൈൻ അസ്സിറ്റൻസ് ഓട്ടോമാറ്റിക് ആക്‌സിഡന്റ് നോട്ടിഫിക്കേഷൻ തുടങ്ങിയ ചില സവിശേഷതകളും ടിഗ്വാനുണ്ട്. ഓൺലൈൻ ട്രാഫ്ഫിക്, പാർക്കിങ്ങ് സ്പേസ്, വെഹിക്കിൾ സ്റ്റാറ്റസ് റിപ്പോർട്ട് തുടങ്ങിയ വിവരങ്ങളും വാഹനം തരും. ഒരു റിയർ വ്യൂ ക്യാമറ സിസ്റ്റത്തിനൊപ്പം പുഷ് ബട്ടൺ സ്റ്റാർട്ടും കീലെസ്സ് അക്‌സസും ലഭിക്കും. ആപ്പിൾ കാരെ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയും മ്യൂസിക് സിസ്റ്റം സപ്പോർട്ട് ചെയ്യും. സുരകഷയുടെ കാര്യത്തിൽ എയർ ബാഗുകൾക്കൊപ്പം എ ബി എസ്സും ഇ ബി ഡിയുമുണ്ട്. ഉയരം കൂടിയതിനാൽ ഒരു ക്രോസ്സ് ഓവറിനേക്കാളുപരി എസ് യു വി യെപ്പോലെയാണ് വാഹനത്തിന്റെ രൂപം.
“മികച്ച 4*4 പ്രകടനവുമായി നിൽക്കുന ടിഗ്വൻ ല്ക്ഷ്വറി, കയ്യൊതുക്കം, സുരക്‌ഷ എന്നീ വിഭാഗങ്ങളിൽ ആഗോള നിലവാരം ഇന്ത്യയ്ക്ക് പരിജയപ്പെടുത്തുന്ന വാഹനമാണ്.” വാഹന നിർമ്മാതാക്കൾ പറഞ്ഞു. 148 ബി എച് പി പുറത്തുവിടുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന് ശക്‌തികൊടുക്കുന്നത്. ഒരു 6 - സ്പീഡ് ഡ്വൽ ക്ലച്ച് ട്രാൻസ്‌മിഷനുമായി സംയോജിപ്പിച്ചായിരിക്കും വാഹനം എത്തുന്നത്. വ്യത്യസ്ഥമായി ചിന്തിക്കുന്നവർക്കായി ഒരു ഓൾ വീൽ ഡ്രൈവ് ഓപ്‌ഷനും വാഹനത്തിനുണ്ട്. ഫ്രാങ്ക്‌ഫുർട്ട് മോട്ടോർ ഷോ 2015 ലാണ് ടിഗ്വാൻ ഒരു കൺസപ്‌റ്റ് വാഹനമായി ഇതിനു മുൻപ് അവതരിപ്പിച്ചത്. ഇന്ത്യയിൽ എൻഡവറിന്റെ 158 ബി എച്ച് പി പവർ തരുന്ന 2.2 ലിറ്റർ എഞ്ചിനുമായി ഒപ്പം നിൽക്കാനിതിനു കഴിയും. 4*4 വേരിയന്റിൽ ഫോർഡിന്റെ വാഹനവും എത്തുന്നുണ്ട് അതിനാൽ ഓഫ് റോഡ് ഡ്രവിങ്ങിന് ഇത് മികച്ച ഓപ്‌ഷനായിരിക്കും.
- Renew Volkswagen Taigun Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
- Loan Against Car - Get upto ₹25 Lakhs in cash
0 out of 0 found this helpful