ഫോക്‌സ്‌വാഗൺ ബീറ്റിൽ ഗാലറി: ഇന്ത്യൻ ഓട്ടോ എക്‌സ്പോ 2016 ലെ കുഞ്ഞൻ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഫോക്‌സ്‌വാഗൺ ലോഞ്ച് ചെയ്യുന്ന കോംപാക്‌ട് സെഡാൻ നിങ്ങൾക്ക് ഇഷ്ട്ടമായില്ലെങ്കിൽ അവരുടെ ഓട്ടോ ഏക്‌സ്പോയിലെ വാഹന നിര നിങ്ങളെ എന്തായാലും അമ്പരപ്പിക്കും. എന്നാൽ ഇത്തവണ വർ വിലകൂടിയ ആഡംബര വാഹനങ്ങൾ മാത്രമാണ് പ്രദർശിപ്പിച്ചത്, സാധാരണക്കാർക്കായി വാഹങ്ങളൊന്നുംതന്നെയില്ല. വെന്റോ ഫേസ്‌ലിഫ്റ്റും അമീയോയും മാത്രമാണ് ഇതിനൊരപവാദം. പസ്സറ്റ് ഹൈബ്രിഡ്, ടിഗ്വാൻ, വോക്‌സ് വാഗൺ വെന്റോകപ് വാഹനം, പിന്നെ അടിച്ചുപൊളി വാഹനം ബീറ്റിൽ എന്നിവയാണ് പ്രദർശനത്തിനുണ്ടായത്.
സത്യം പറയുകയാണെങ്കിൽ പഴയ ബീറ്റിലിന്റെ ആരാധകനാണ് ഞാൻ എന്നാൽ പുതിയ ബീറ്റിലിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ എന്റെ ആരാധന താഴോട്ടാണ് പോയത്. ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ നേരിൽ കണ്ടതോടെ എന്റെ സംശയമെല്ലാം ഓടി മറഞ്ഞു. ബീറ്റിലിനു ചുറ്റും തടിച്ചുകൂടിയ ആളുകൾ വാഹനത്തിലിരിക്കുവാനുള്ള തങ്ങളുടെ അവസരവും കാത്ത് വരിയായി നിന്നും, ഉൾവശം കാണുവാൻ വേണ്ടി വരിയുടെ പിന്നിൽ ഞാനും കൂടി. പിന്നിൽ അക്ഷമനായി ഞാൻ കാത്തിരുന്നപ്പോൾ വാഹനത്തിന്റെ പെയ്‌ന്റിന്റെ നിലവാരവും ഫിനിഷിങ്ങും എന്റെ ശ്രദ്ധപിടിച്ചു പറ്റി. കർവി ബോഡിയിലുള്ള ഷട്ട് ലൈനുകൾ മികച്ച സൂക്ഷ്മതയോടെ അത്യധികം ജാഗ്രതയോടെ ചെയ്‌തിട്ടുള്ളതാണ്. കൂടാതെ ഡയമണ്ട് കട്ട് വീലുകൾക്ക് ചുറ്റും ടയർ ചുറ്റിയിരിക്കുന്നതിലും മികച്ച പെർഫെക്‌ഷൻ കാണാൻ കഴിയും.
അവസാനം ഞാൻ വാഹനത്തിന്റെ അകത്ത് കയറി, അവിടെ എനിക്ക് കാണുവാൻ കഴിഞ്ഞത് അതേ ജർമ്മൻ നിലവാരമാണ്. എക്‌സ്റ്റീരിയറിലെ നിറങ്ങൾ ഡാഷ്‌ബോർഡിലേക്കും പിന്നെ ഉൾവശത്തെ മറ്റ് ചില ഭാഗങ്ങളിലേക്കും കൂടി നൽകിയിട്ടുണ്ട്. സീറ്റുകളും വളരെ മികച്ചതാണ് പിന്നെ ഈ 3 ഡോർ ഹാച്ചിന്റെ കാര്യമായതിനാൽ സുരക്‌ഷയെപ്പറ്റി ഒരിക്കലും ഭയം തോന്നാറില്ല, കാരണം എല്ലാം നിങ്ങൾക്ക് കൈയെത്തും ദൂരത്തുണ്ട് പിന്നിലെ സീറ്റുകളും രണ്ട് ഡോറുകളും മാത്രമേ കൈകാര്യം ചെയ്യേണ്ടി വരൂ.