• English
    • Login / Register

    തുടക്കം മുതൽ ഇക്കോസ്‌പോർട്ടിനെയും ടി യു വി നെയും കൂടുതൽ വിറ്റഴിക്കാൻ ഒരുങ്ങിക്കൊണ്ട് വിറ്റാറ ബ്രെസ്സ

    <തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

    15 Views
    • 1 അഭിപ്രായങ്ങൾ
    • ഒരു അഭിപ്രായം എഴുതുക

    Vitara Brezza

    ഡിസംബർ പകുതിയോടെ വൈ ബി എ യെപ്പറ്റി ഞങ്ങൾ എഴുതിയിരുന്നു. ബലീനോയെപ്പോലെ സെഗ്‌മെന്റിലെ മറ്റു വാഹനങ്ങളെ പുറത്താക്കുന്ന വിജമായിരിക്കുമെന്നും ഞങ്ങൾ പറഞ്ഞിരുന്നു. മാരുതിയുടെ പുറത്തിറങ്ങാനിരിക്കുന്ന കോംപാക്‌ട് എസ് യി വി വിറ്റാറ ബ്രെസ്സയുടെ കോഡ് ആയിരുന്നു വൈ ബി എ. പ്രധാന എതിരാളികളായ ഫോർഡ് ഇക്കൊസ്‌പോർട്ട് മഹിന്ദ്ര ടി യു വി 300 എന്നിവയെ വിപണിയിൽ കടത്തി വെട്ടാനുള്ള കഴിവ് വിറ്റാറ ബ്രെസ്സയ്‌ക്കുണ്ട്. എന്തൊക്കെയാണവയെന്ന് നോക്കാം.

    Vitara Brezza

    ഒന്നാമത്തെ കാര്യം വാഹനം കാഴ്‌ചയിൽ തന്നെ ഒരു വിജയിയെപ്പോലെയാണിരിക്കുന്നത്. അതിന്‌ ഏറ്റവും വലിയ ഉദാഹരണം ഫോർഡ് ഇക്കോസ്പോർട്ടാണ്‌ കാഴ്‌ചയിൽ ഉള്ള പുതുമയാണ്‌ വാഹനത്തെ ഇത്ര വലിയ വിജയമാകുവാൻ സഹായിച്ചത്. നിലവിൽ ഈ സെഗ്‌മെന്റിൽ വാഗ്‌ദാനം ചെയ്യാത്ത കാഴ്‌ചയിൽ മനോഹരമായ ഒരുപാട് സവിശേഷതകൾ വാഹനം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതുവരെ മാരുതി പുറത്തുവിട്ട ടീസറിൽ നിന്നും മറ്റും വ്യക്‌തമാകുന്നത് വിറ്റാറ ബ്രെസ്സ് ഒരു കോൺട്രാസ്റ്റിങ്ങ് റൂഫുമായിട്ടായിരിക്കും എത്തുകയെന്നാണ്‌. ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും സുസുകി സ്വിഫ്റ്റിനും വിറ്റാറയ്‌ക്കും യു കെ വിപണിയിൽ കോൺട്രാസ്റ്റിങ്ങ് റൂഫ് നൾകിയിരുന്നു, അത് കാഹ്‌ചയിൽ അതിമനോഹരവുമാണ്‌. കൂടാതെ സെഗ്‌മെന്റിലാദ്യത്തെ എൽ ഇ ഡേ ടൈം റണ്ണിങ്ങ് ലൈറ്റും പ്രജ്ക്‌ടർ ഹേഡ്‌ലാംപുകളും ( മിക്കവാറും ബലീനോയിലെപ്പോലെ ബൈ എക്‌സനോൺ) വാഹനം അവതരിപ്പിക്കും. 16’’ റബ്ബർ ഫ്ലംബോയന്റ് 5 - റ്റ്വിൻ അലോയ് വീലുകളിലായിരിക്കും വാഹനം സഞ്ചരിക്കുക. വാഹനത്തിന്‌ എൽ ഇ ഡി ടെയിൽ ലാംപുകളും സവിശേഷതകളായിരിക്കും.

    Vitara Brezza

    ഇന്റീരിയറിനെപ്പറ്റി പറയുകയാണെങ്കിൽ സുസുകിയുടെ 7 - ഇഞ്ച് സ്‌മാർട്ട് പ്ലേ ഇൻഫൊടെയിന്മെന്റ് സിസ്റ്റവുമായാണ്‌ വാഹനം നേരത്തെ ശ്രദ്ധയിൽ പെട്ടത്, അതും സെഗ്‌മെന്റിൽ ആദ്യത്തെ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ്‌. സിയാസിലും എർട്ടിഗയിലും ഉപയോഗിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ ഡീസൽ ഹൈബ്രിഡ് എഞ്ചിൻ മികച്ച ഇന്ധനക്ഷമതയായിരിക്കും വാഗ്‌ദാനം ചെയ്യുക. സെ്ഗ്മെന്റിലാദ്യമായി സ്റ്റാൻഡേർശ് ഡ്വൽ ഫ്രണ്ട് എയർ ബാഗുകളും എ ബി എസ്, ഇ ബി ഡി തുടങ്ങിയവയും വാഹനത്തിനുണ്ടാകും. ബലീനോയിൽ ചെയ്‌തതുപോലെ മത്സരയോഗ്യമായ വിലതന്നെ ഈ വാഹനത്തിനും ഇടുമെന്ന്‌ പ്രതീക്ഷിക്കാം. അപ്പോൾ നമുക്ക് ശരിക്കും വിജയിയെത്തന്നെ പ്രതീക്ഷിക്കാം, കാത്തിരിക്കു.

    was this article helpful ?

    Write your Comment on Maruti Vitara ബ്രെസ്സ 2016-2020

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience