നവീകരിച്ച ഹോണ്ട അമേസിന്റെ ഇന്റീരിയർ നോക്കാം!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ഹോണ്ട അമേസ് ഇന്ത്യയിലെത്തുന്നത് 2013 പകുതിയോടെയാണ്, ഈ വർഷത്തോടെ വാഹനത്തിന് ചെറിയ ചില നവീകരണങ്ങൾ ലഭിക്കും. മൊബീലിയോയെപ്പോലെതന്നെ പ്രത്യേകതകൾ ഒന്നും ഇല്ലാത്ത ഇന്റീരിയറിന്റെ പേരിലും പിന്നെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ അടക്കമുള്ള സംവിധാനങ്ങൾ ഇല്ലാത്തതിന്റെ പേരിലും വാഹനം ഓട്ടേറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. പുതിയ നവീകരിച്ച മൊബീലിയോ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചുകൊണ്ട് ഇതെല്ലാം മറികടക്കാൻ അവർ ശ്രമം നടത്തിയിരുന്നു, ഈ അപ്‌ഡേറ്റഡ് മൊബീലിയൊ ഇന്ത്യയിലും ഉടനെ എത്തും. അമേസ് ഫേസ് ലിഫ്റ്റുമായിട്ടായിരിക്കും പുതിയ ഡാഷ് ബൊാർഡ് പങ്കുവയ്‌ക്കുകയെന്നും വ്യക്‌തമായി. ഇതിനു പുറമെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ബ്രിയൊ ഫേസ് ലിസ്റ്റും ഈ ഡാഷ് ബോർഡ് കടമെടുക്കും.
ഹോണ്ട ബി ആർ വി ക്ക് വേണ്ടി അടുത്തിടെ പുറത്തിറക്കിയ ഡാഷ് ബോർഡിന്റെ കുറച്ചുകൂടി സങ്കീർണ്ണത കുറച്ചു വേർഷനാണ് പുതിയത്. ആ സേഗ്‌മെന്റിന്റെ സവിശേഷതകളായ ചില സംവിധാനങ്ങളാണ് പുതിയ ഡാഷ് ബോർഡിൽ ഒഴിവാക്കിയിട്ടുള്ളത്. മൊബീലിയോയെപ്പോലെതന്നെ അമേസിലും ഇപ്പോൾ ഒട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ലഭ്യമാകും. നിലവിലെ മോഡലിൽ ഇല്ലാത്ത ഒരു മട്ടി ഇൻഫൊ സ്ക്രീനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഉണ്ടാകും. സിറ്റിയുടെയും ജാസ്സിന്റെയും ബേസ് വേരിയന്റിലുള്ളതുപോളെയായിരിക്കും ഡയലുകൾ. കഴിഞ്ഞ വർഷം ഹോണ്ട കൂട്ടിച്ചേർത്ത എ വി എൻ ( ഓട്ടോ വീഡിയൊ നാവിഗേഷൻ) യൂണിറ്റും ഉണ്ടാകും. ഹോണ്ടയുടെ മുഴുവൻ നിരയിലും ഇതിന് മാറ്റമില്ല. സ്റ്റീയറിങ്ങ് വീലിന് മാറ്റമൊന്നും ഇല്ല. ബി ആർ വി യും നവീകരിച്ച മൊബീലിയോയും ഇതേ സ്റ്റീയറിങ്ങ് വീൽ തന്നെയായിരിക്കും ഉപയോഗിക്കുക.
മെക്കാനിക്കലായി വാഹനത്തിന് മാറ്റമൊന്നും ഉണ്ടാകില്ല, 1.2 ലിറ്റർ ഐ - വി ഇ ടി സി എഞ്ചിൻ പെട്രോൾ വേർഷന് കരുത്തേകുമ്പോൾ 1.5 ലിറ്റർ ഐ - ഡി ഇ ടി സി എഞ്ചിനായിരിക്കും ഡീസൽ ട്രിമ്മിലുണ്ടാകുക.
0 out of 0 found this helpful