ടൊയോട്ട വെൽ‌ഫെയർ ഫെബ്രുവരി 26 ന് എത്തും, ഇന്ത്യാ-സ്പെക്കിന്റെ വിവരങ്ങൾ പുറത്ത്

published on ഫെബ്രുവരി 24, 2020 05:16 pm by sonny for ടൊയോറ്റ വെൽഫയർ 2020-2023

  • 43 Views
  • ഒരു അഭിപ്രായം എഴുതുക

മധ്യനിരയിൽ വിഐപി സീറ്റുകളുള്ള വെൽഫെയറിന്റെ ഒരു ലക്ഷ്വറി വേരിയന്റ് മാത്രമാണ് ടൊയോട്ട പുറത്തിറക്കുന്നത്. 

  • എക്സിക്യൂട്ടീവ് ലോഞ്ച് വേരിയന്റായി മാത്രമായിരിക്കും പുതിയ ടൊയോട്ട വെൽഫയർ ലഭ്യമാവുക.

  • പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന, ചൂടാക്കിയതോ / തണുപ്പിച്ചതോ ആയ,  പവർഡ് ഓട്ടോമൻ ലെഗ് സപ്പോർട്ടായിരിക്കും മധ്യ നിരയിലെ വിഐപി സീറ്റുകൾക്ക്. 

  • 2.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും അടങ്ങുന്ന പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനാണ് വെൽഫയറിന് കരുത്തുപകരുക. 

  • സീലിംഗ് മൗണ്ടഡ് എന്റർടൈൻമെന്റ് സ്‌ക്രീൻ, ട്വിൻ സൺറൂഫ്, ത്രീ-സോൺ എസി തുടങ്ങിയ പ്രീമിയം സവിശേഷതകളും വെൽഫെയറിന് ലഭിക്കും.

  • 2020 ഫെബ്രുവരി 26 ന് ഇന്ത്യൻ വിപണിയിലെത്തുന്ന പുതിയ വെൽ‌ഫെയറിന്റെ ഏകദേശവില 90 ലക്ഷം രൂപയായിരിക്കുഇമെന്നാണ് സൂചന. 

Toyota Vellfire India-spec Details Revealed Ahead Of Launch

ലക്ഷ്വറി എം‌പിവി സെഗ്മെന്റിലേക്ക് ഒരതിഥി കൂടിയെത്തുകയാണ് ടൊയോട്ട വെൽഫെയറിലൂടെ. ഫെബ്രുവരി 26 ന് പുറത്തിറങ്ങാനിരിക്കുന്ന വെൽഫെയറിന്റെ പ്രീ-ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്കാണ് ഈ അവസരം. അരങ്ങേറ്റത്തിനായി ഒരുങ്ങുന്ന ഇന്ത്യാ-സ്പെക്ക് മോഡലിന്റെ മുഴുവൻ വിശദാംശങ്ങളും ഇതാ നിങ്ങൾക്കായി. 

Toyota Vellfire India-spec Details Revealed Ahead Of Launch

വെൽഫെയറിന്റെ ഒരൊറ്റ എക്സിക്യുട്ടീവ് ലോഞ്ച് വേരിയന്റ് മാത്രമാണ് ടൊയോട്ട അവതരിപ്പിക്കുന്നത്. മധ്യനിരയിൽ പവേർഡ് വിഐപി സീറ്റുകളും ഒപ്പം പവേർഡ് ഓട്ടോമൻ ലെഗ് സപ്പോർട്ടുമുള്ള മോഡലാണിത്. ചൂടാക്കാവുന്നതോ/ തണുപ്പിക്കാവുന്നതോ ആയ മധ്യനിരയിലെയിലെ സീറ്റുകൾ പവർ-അഡ്ജസ്റ്റഡ്, മെമ്മറി ഫക്ഷൻ സഹിതമാണ് എത്തുന്നത്. മുന്തിയ ലെതർ അഫോൾസ്റ്ററി, പുറത്തേക്ക് മടക്കാവുന്ന ടേബിളുകൾ, മുൻ‌നിര സീറ്റുകൾക്കും ഹീറ്റിംഗ്/കൂളിംഗ് ലഭ്യമാക്കുന്ന പവേർഡ് ഓട്ടോമൻ എന്നിവ പുറമേ. ഫ്ലാക്സെൻ ബ്രൌൺ അല്ലെങ്കിൽ മുഴവനും കറുപ്പ് നിറത്തിലായിരിക്കും അഫോൾസ്റ്റെറി എന്നാണ് സൂചന.

Toyota Vellfire India-spec Details Revealed Ahead Of Launch

വെൽഫെയറിന്റെ പ്രീമിയം സവിശേഷതകളിൽ പ്രധാനം ഇരട്ട സൺ‌റൂഫുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പവർ സ്ലൈഡിംഗ് റിയർ ഡോറുകൾ, സീലിംഗിൽ ഘടിപ്പിച്ച 13 ഇഞ്ച് റിയർ-എന്റർടൈൻമെന്റ് സ്‌ക്രീനും ഒപ്പം ഓപ്പൺ / ക്ലോസ് പവേർഡ് എച്ച്ഡിഎംഐയും വൈഫൈ കണക്റ്റിവിറ്റിയും, 17 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, ഡാഷ്‌ബോർഡിലെ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള 10 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ്. പവർഡ് ടെയിൽ‌ഗേറ്റ്, 16-കളർ റൂഫ് ആംബിയന്റ് ഇല്യുമിനേഷൻ, ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹീറ്റഡ് ഒ‌ആർ‌വി‌എമ്മുകൾ എന്നിവയും വെൽഫെയറിൽ ലഭിക്കും. 7 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, പനോരമിക് വ്യൂ മോണിറ്റർ, വിഡിഐഎം (വെഹിക്കിൾ ഡൈനാമിക് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ്) തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകളും ടൊയോട്ട ഈ മോഡലിനായി ഒരുക്കിയിട്ടുണ്ട്. 165 എംഎം ഗ്രൌണ്ട് ക്ലിയറൻസുള്ള വെൽഫെയർ ടൊയോട്ട ഇന്ത്യയ്ക്കായി നൽകുന്ന തനത് മോഡൽ കൂടിയാണെന്നതും ശ്രദ്ധേയം.

Toyota Vellfire India-spec Details Revealed Ahead Of Launch

സിംഗിൾ ഹൈബ്രിഡ് പവർ‌ട്രെയിനാണ് ടൊയോട്ട വെൽഫെയറിന് നൽകിയിരിക്കുന്നത്. 2.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും (ഓരോ ആക്സിലിലും ഓരോന്ന്) അടങ്ങുന്ന ഇലക്ട്രോണിക് 4ഡബ്ലുഡി സിസ്റ്റമാണിത്. പെട്രോൾ എഞ്ചിൻ മാത്രം 117പി‌എസ്/ 198എൻ‌എം നൽകുമ്പോൾ  മുന്നിലെ മോട്ടോർ 143പി‌എസും പിന്നിലെ മോട്ടോർ 68പി‌എസും സംഭാവന ചെയ്യുന്നു. ഈ ഹൈബ്രിഡ് പവർട്രെയിൻ പ്രധാനമായും ബാറ്ററി ജ്യൂസിലാണ് പ്രവർത്തിക്കുന്നത്, ഇവിയും ഐസിഇ ഡ്രൈവ് മോഡും തമ്മിലുള്ള വിഭജനം 60:40. വെൽഫയറിന് 16.35 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയുമെന്നാണ് ടൊയോട്ടയുടെ വാഗ്ദാനം. വാഹനത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഈ മൈലേജ് മികച്ചതാണെന്ന് പറയാം.

Toyota Vellfire India-spec Details Revealed Ahead Of Launch

ടൊയോട്ടയുടെ ഈ ലക്ഷ്വറി എം‌പിവിയെ ജർമ്മൻ എതിരാളിയായ മെഴ്സിഡസ് ബെൻസ് വി-ക്ലാസുമായി  ഒന്ന് താരതമ്യപ്പെടുത്തി നോക്കാം.

 

ടൊയോട്ട വെൽഫെയർ

മെഴ്സിഡസ് ബെൻസ് വി-ക്ലാസ് 

നീളം

4935mm

5140mm

വീതി

1850mm

1928mm

ഉയരം

1895mm

1880mm

വീൽബേസ്

3000mm

3200mm

വലിപ്പത്തിൽ വി-ക്ലാസ് തന്നെയാണ് മുന്നിൽ. കൂടാതെ പിന്നിലേക്ക് തിരിഞ്ഞിരിക്കാവുന്ന മധ്യനിര സീറ്റുകളും ഒരു ഓപ്ഷനായി വി-ക്ലാസ് നൽകുന്നു. ഇത് വെൽഫെയറിൽ ലഭ്യമല്ല. ഒരൊറ്റ വേരിയന്റിൽ മാത്രം ലഭിക്കുന്ന ടൊയോട്ട വെൽഫയറിന്റെ വില 90 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മെഴ്‌സിഡസ് വി- ക്ലാസിന് 68.40 ലക്ഷം മുതൽ 1.10 കോടി രൂപ വരെയാണ് വില. (എക്‌സ്‌ഷോറൂം, ഇന്ത്യ).

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ടൊയോറ്റ വെൽഫയർ 2020-2023

Read Full News
Used Cars Big Savings Banner

found എ car you want ടു buy?

Save upto 40% on Used Cars
  • quality ഉപയോഗിച്ച കാറുകൾ
  • affordable prices
  • trusted sellers
view used വെൽഫയർ in ന്യൂ ഡെൽഹി

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎം യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ കാർണിവൽ
    കിയ കാർണിവൽ
    Rs.40 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഏപ്, 2024
  • നിസ്സാൻ compact എംപിവി
    നിസ്സാൻ compact എംപിവി
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: sep 2024
  • എംജി euniq 7
    എംജി euniq 7
    Rs.60 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഏപ്, 2025
×
We need your നഗരം to customize your experience