ടൊയോറ്റ പ്രിയസ് ഹൈബ്രിഡ് ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിച്ചു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ടൊയോറ്റ തങ്ങളുടെ പുതിയ പ്രിയോസ് ഹൈബ്രിഡ് കാർ മടന്നുകൊണ്ടിരിക്കുന്ന ഡൽഹി ഓട്ടോ എക്‌സ്പോ 2016 ൽ വച്ച് അനാവരണം ചെയ്‌തു. ഫ്രാങ്ക് ഫൂർട്ട് മോട്ടോർഷോയിൽ വച്ചാണ് വാഹനം ഇതിനു മുൻപ് അവതരിപ്പിച്ചത്. വാഹനത്തിന്റെ ദൃഡത വീണ്ടും 60 ശതമാനത്തോളം വർദ്ധിപ്പിച്ചു, അതിനു കാരണം പുതിയ ടി എൻ ജി എ പ്ലാറ്റ്ഫോമാണ് (ടൊയോറ്റ ന്യൂ ജനറേഷൻ ആർക്കിട്ടക്‌ച്ചർ).
കൂടിയ അളവിൽ നിർമ്മിക്കുന്ന ആദ്യത്തെ ഹൈബ്രിഡ് മോഡലായ ടൊയോറ്റ പ്രിയസ് ഇന്ധനക്ഷമത 10 ശതമാനം വർദ്ധിപ്പിച്ചു ഒപ്പം തെർമ്മൽ എഫിഷ്യൻസി പഴയ വേർഷനേക്കാൾ 40 ശതമാനവും വർദ്ധിപ്പിച്ചു. ബൂമറാങ്ങ് ഷേപ്പിലുള്ള പ്രൊജക്‌ടർ ഹെഡ്‌ലാംപുകൾ, നീണ്ട ടെയിൽ ലാംപുകളും തൃകോണാകൃതിയിലുള്ള ഫോഗ് ലാംപുകളുമാണ് പുറം വശത്തെ സവിശേഷതകൾ. പഴ മോഡലിനേക്കാൾ 15 മി മി വീതിയും, 60 മി മി നീളവും പുതിയ മോഡലിന് കൂടുതലാണ് എന്നാൽ ഉയരം , 20 മി മി കുറവാണ്.
നവീകരിച്ച ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ, സമഗ്രമായ ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ് എന്നിവയാണ് ഇന്റീരിയറിന്റെ പ്രത്യേകതകൾ. ചുട്ടിനും വെളുത്ത അക്‌സന്റിലുള്ള ത്രീ സ്‌പോക് സ്റ്റീയറിങ്ങ് വീൽ മൾട്ടി ഫങ്ങ്ഷണലാണ്. ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലേൻ ഡിപാർച്ചർ അലേർട്ട്, പ്രെ- കൊളിഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ഹൈ ബീം, റോഡ് സൈൻ അസ്സിസ്റ്റ് എന്നിവയാണ് പുതിയ മോഡലിലെ സുരക്ഷ സംവിധാനങ്ങൾ.
പെട്രോൾ എഞ്ചിനോടൊപ്പം ഇലക്‌ട്രിക് എഞ്ചിനുമായും ഈ ഹൈബ്രിഡ് വാഹനം എത്തുന്നുണ്ട്. 1.8 ലിറ്റർ പെട്രോൾ എഞ്ചിൻ 142 എൻ എം പരമാവധി ടോർക്കിൽ 97. 8 ബി എച്ച് പി പവർ പുറന്തള്ളും. പുതിയ വി വി ടി - ഐ യൂണിറ്റിന് കൂടുതൽ വായു സ്വീകരിക്കാൻ വേണ്ടി നവീകരിച്ച ഇൻടേക്ക് പോർട്ടുകളും എഞ്ചിനെ തണുപ്പിക്കുവാൻ വേണ്ടി നവീകരിച്ച കൂളന്റുമാണ് പ്രത്യേകതകൾ.