• English
  • Login / Register

ലോകമൊമ്പാടും ടൊയോട്ട 2.9 മില്യൺ വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 34 Views
  • ഒരു അഭിപ്രായം എഴുതുക

Toyota Recalls 2.9 Million Vehicles

ടൊയോട്ട ഏകദേശം 3 മില്യൺ വാഹനങ്ങൾ സീറ്റ് ബെൽറ്റ് പ്രശ്നം മൂലം തിരിച്ചു വിളിക്കുന്നു. ജാപ്പനീസ് കാർ നിർമ്മാതാക്കൾ പറഞ്ഞതനുസരിച്ച് പിൻഭാഗത്തെ സീറ്റ് ബെൽറ്റ് വാഹനപകടങ്ങളുടെ സമയത്ത് യാത്രക്കാർക്ക് സുരക്ഷ നല്കേണ്ട അവരുടെ സീറ്റ് ബെൽറ്റ് മുറിഞ്ഞ് പോയേക്കാം. സീറ്റ് ബെൽറ്റ് വേർപെട്ട് പോയതിനെ തുടർന്ന് ഒരു യാത്രക്കാരൻ അപകടത്തിൽ മരിച്ചതിന്റെ വെളിച്ചത്തിലാണ്‌ ഈ പ്രശ്നം പുറത്ത് വരുന്നത്. ഭാവിയിൽ അപകടത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനായി, ടൊയോട്ട അത്യാവശ്യ പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ്‌. ലോകമെമ്പാടുമുള്ള കാറുകളെ ഈ തിരിച്ചു വിളി ബാധിച്ചിട്ടുണ്ട്, ജപ്പാനിലെ അവരുടെ സ്വദേശ കമ്പോളം മുതൽ യു എസ് വരെയുള്ള എല്ലാ വഴികളിലും. ഭാഗ്യത്തിന്‌ , ഒരു ഇന്ത്യൻ മോഡലും ലിസ്റ്റിലില്ലാ.

ഇതു വരെ ആർ എ വി 4, വാൺഗാർഡ് എന്നീ രണ്ട് കാറുകളെ മാത്രമെ തിരിച്ചു വിളി ബാധിച്ചിട്ടൊള്ളു. ആദ്യം പറഞ്ഞത് ലോകമെമ്പാടും വിറ്റത്, രണ്ടാമത്തേത് ജാപ്പനീസ് മാർക്കറ്റന്‌ വേണ്ടി മാത്രം നിർമ്മിച്ചത്. 2005 ജൂലൈ-ഓഗസ്റ്റ് 2014, ഒക്ടോബർ 2005-ജനുവരി 2016 എന്നീ കാലയളവിൽ നിർമ്മിക്കപ്പെട്ട ആർ എ വി 4ഉം, 2005 ഒക്ടോബർ-2016 ജനുവരി കാലയളവിൽ നിർമ്മിക്കപ്പെട്ട വാൺഗാഡുമാണ്‌ തിരിച്ച് വിളിക്കപ്പെട്ട വാഹങ്ങൾ. വടക്കമേരിക്കയിൽ നിന്ന് 1.3 മില്യൺ വാഹനങ്ങളും, യൂറോപ്പിൽ നിന്ന് 625,000 വാഹനങ്ങളും, ചൈനയിൽ നിന്ന് 434,000 വാഹനങ്ങളും, ജപ്പാനിൽ നിന്ന് 177,000 വാഹങ്ങളുമാണ്‌ തിരിച്ചു വിളിയിൽ ഉൾപ്പെട്ടിരിക്കുന്നവയിൽ ഭൂരിഭാഗം.

RAV4

ആർ എ വി 4 ന്റെ പിൻഭാഗത്തിന്റെ മെറ്റൽ സീറ്റ് കുഷ്യൻ ഫ്രെയ്മുകളുടെ രൂപകല്പനയിലെ പ്രശ്നം കണ്ടെത്തിയെന്നാണ്‌ വാഹനനിർമ്മാതാക്കൾ പറഞ്ഞത്. മുൻപിൽ നിന്നുള്ള അപകടത്തിൽ ഈ ഫ്രെയ്മുകൾ ബെൽറ്റിനിടയിലൂടെ തെന്നി മാറുകയും ബെൽറ്റുകൾ മുറിയികയും അതിനാൽ യാത്രക്കാരെ തടഞ്ഞ് നിറുത്താൻ കഴിയാതെയും വരുന്നു. ഈ പ്രശ്നം കാറിന്റെ മെറ്റൽ-സീറ്റ് -കുഷ്യൻ ഫ്രെയ്മുകളോട് റീസിൻ കവറുകൾ കൂട്ടീച്ചേർക്കുന്നത് വഴി പരിഹരിക്കാൻ കഴിയുമെന്ന് കാർ നിർമ്മാതാക്കൾ പിന്നീട് പറഞ്ഞു. ഇത് ചെയ്യാനായി ഒരു വാഹനത്തിന്‌ ഏകദേശം ഒരു മണിക്കൂർ വേണ്ടി വരും.

മറ്റ് കാറുകളുടെ സുരക്ഷയെക്കുറിച്ച് പറയുകയാണെങ്കിൽ, കമ്പനി ഔദ്യോഗികമായി പറഞ്ഞത്, “ ഈ അവസ്ഥ മറ്റ് വാഹനങ്ങളിലില്ലാ , എന്ത് കൊണ്ടെന്നാൽ മെറ്റൽ-സീറ്റ്-കുഷ്യന്റെ ആകൃതി അവയിൽ വ്യത്യസ്തമാണു. .” ഈ തിരിച്ചു വിളി കേട്പാട് സംഭവിച്ച എയർ ബാഗിന്റെ കാര്യത്തിൽ സംഭവിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് കമ്പനി വിശദീകരിക്കുകയുണ്ടായി. ആദ്യത്തിന്റേത് മുൻകരുതൽ നടപടിയാണെങ്കിൽ , രണ്ടാമത്തേത് സംഭവിച്ചത് വിതരണക്കാർക്ക് സംഭവിച്ച പിഴവ് മൂലമാണു, റ്റാക്കാറ്റ.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience