ടൊയോട്ട ഇന്നോവയുടെയും ഫോർച്യൂണറിന്റെയും പെട്രോൾ വേർഷൻസ് അവതരിപ്പിച്ചേക്കും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 15 Views
- ഒരു അഭിപ്രായം എഴുതുക
സുപ്രീം കോടതി കൊണ്ടുവന്ന നിരോധനത്തിന്റെ ഫലങ്ങൾ നേരിടുമ്പോഴും കാർ നിർമ്മാതാക്കൾ അവരുടെ ഉൽപ്പന്നങ്ങളെ നിലനിർത്തുന്നതിന് വേണ്ടിയുള്ള ലഭ്യമായ വഴികൾ തേടാൻ ആരംഭിച്ചിരിക്കുന്നു. അതേസമയം ചില കാർ നിർമ്മാതാക്കൾ ഇലക്ട്രിക് വാഹങ്ങളിലേയ്ക്ക് ഫോക്കസ് ചെയ്യുമ്പോൾ മറ്റു ചിലർ തങ്ങളുടെ പരിശ്രമങ്ങൾ പെട്രോൾ എഞ്ചിനുകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
ടെയോട്ട് കിർലോസ്കർ മോട്ടോഴ്സിന് അവരുടെ ബെസ്റ്റ് സെല്ലിങ്ങ് വാഹനങ്ങളായ ഇന്നോവയും ഫോർച്യൂണറും നഷ്ടമായിരിക്കുന്നു. ജാപ്പനീസ് കമ്പനി ഈ കാറുകളുടെ ജനപ്രിയത പരിഗണിച്ചുകൊണ്ട് ഇവയുടെ പെട്രോൾ വെരിയന്റുകൾ പുറത്തിറക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ആരംഭിച്ചിരിക്കുന്നു (അവതരിപ്പിക്കണമോ വേണ്ടയോയെന്ന്). ടെയോട്ട കിർലോസ്കർ മോട്ടോർ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടർ (കൊമേഷ്യൽ) റ്റി എസ് ജയ്ശങ്കർ ഇങ്ങനെ പറയുകയുണ്ടായി “ ഞങ്ങൾ ഇന്നോവയുടെ വില്പന ആരംഭിച്ചപ്പോൾ പെട്രോൾ വേർഷനും ലഭ്യമാക്കിയിരുന്നു ഡീസൽ വേർഷന് ഡിമാൻഡ് വർദ്ധിച്ചപ്പോൾ അത് അവസാനിപ്പിച്ചു. ഇപ്പോൾ ഞങ്ങൾ നോക്കുന്നത് ആവശ്യമുണ്ടെങ്കിൽ അതിനെ തിരിച്ചു കൊണ്ടുവരണമെന്നാണ് .”
ഓഡറിന് ഭാവിയിൽ ഉണ്ടാവാൻ പോകുന്ന ഭേദഗതിയെക്കുറിച്ച് സംശയമുന്നയിക്കവെ, കമ്പനി മറ്റ് ഓപ്ഷനുകളിൽ കൂടുതൽ വർക്ക് ചെയ്യേണ്ടതുണ്ടന്ന് ജയ്ശങ്കർ പറയുകയുണ്ടായി. കമ്പനിയുടെ മൊത്തം വില്പനയിൽ 14% വും എൻ സി ആർ റീജിയണിലാണ് “ ഞങ്ങൾക്ക് ഒരേ സമയം സുപ്രീം കോടതി വിധിയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോയെന്ന് നോക്കുന്നതിനൊപ്പം ഞങ്ങളുടെ ഓപ്ഷനുകളിൽ വർക്കുചെയ്യേണ്ടതുമുണ്ട്. നിരോധനം പ്രാബല്യത്തിൽ വരുന്നതു വരെ ഡൽഹിയിലെ അന്വേഷണങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുകയാണ് . എൻ സി ആറിലെ ഞങ്ങളുടെ മൊത്ത വില്പനയുടെ 14% വും. വില്പനയെക്കുറിച്ച് വിശദീകരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.