2016 ഇന്ത്യൻ ഓട്ടോ എക്‌സ്പോയ്‌ക്ക് മുൻപ് തന്നെ ടൊയോറ്റ ഇന്നോവ ഔദ്യോഗീയമായി ടീസ് ചെയ്‌തു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ഓട്ടോ എക്‌സ്പോയ്‌ക്ക് വേണ്ടി തയ്യാറാക്കിയിരുന്ന പേജിൽ ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ തങ്ങളുടെ എം പി വി ഇന്നോവ ടീസ് ചെയ്‌തു. “ നിലവിലെ ടൊയോറ്റ ഉപഭോഗ്‌താക്കളെ ലക്ഷ്യമാക്കി ”ദ ഹെറിറ്റേജ് ഓഫ് ഇന്നോവ“ എന്ന മത്സരവും ഈ ജാപ്പനീസ് നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്. വരുന്ന ഫെബ്രുവരി 5 മുതൽ 9 വരെ നടക്കുന്ന ഓട്ടോ എക്‌സ്പോയിൽ ഈ എം പി പ്രദർശിപ്പിക്കുമെന്ന് ഇതിലൂടെ മനസ്സിലാക്കാം.
പുതുപുത്തൻ ഇന്റീരിയറും എക്‌സ്റ്റീരിയറുമായി ബ്രാൻഡ് ന്യൂ ഉൽപ്പന്നമാണ് അടുത്ത തലമുറ ടൊയോറ്റ ഇന്നോവ. അടുത്ത തലമുറ എസ് യു വി ആയ ഫോർച്ച്യൂണർ തയ്യാറാക്കുന്ന ബുള്ളറ്റ് പ്രൂഫ് ഹിലിക്`സ് പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും വാഹനം തയ്യാറാക്കുക.5 - സ്പീഡ് മാനുവൽ ട്രാൻസ്‌മിഷനോടൊപ്പമൊ 6 - സ്പീഡ് ഓട്ടോമാറ്റിക് ഓപ്‌ഷനോടൊ കൂടിയെത്തുന്ന 2.4 ലിറ്റർ ജി ഡി ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിനുണ്ടാകുക.
380 എൻ എം പരമാവധി ടോർക്കിൽ 147 ബി എച്ച് പി പവർ തരാൻ കഴിവുള്ളതാണ് ഈ ഡീസൽ എഞ്ചിൻ. കൂടാതെ എ ബി എസും ഡ്വൽ ഫ്രണ്ട് എയർ ബാഗും സ്റ്റാൻഡേർഡ് ഓപ്‌ഷനായി എത്തും.
പഴയതിനേക്കാൾ കൂടുതൽ ലക്‌ഷൂറിയസ് ആയ ഇന്റീരിയറാണ് മറ്റ് പ്രധാന അപ്‌ഡേറ്റുകളിലൊന്ന്`. ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റനിങ്ങ്, ഡിജിറ്റൽ എം ഐ ഡി, ടിൽട്ടബിൾ സ്റ്റീയറിങ്ങ് വീൽ എന്നിവ യാത്രക്കാർക്ക് മികച്ച യാത്രാസുഖം നൽകും.
ഈ വർഷം അവസാനത്തോടെ ഈ അടുത്ത തലമുറ ടൊയോറ്റ ഇന്നോവ ഇന്ത്യൻ നിരത്തുകളിലെത്തും.എസ് യു വി യുടെ രാജാവിനു വേണ്ടി കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് ഏതു നിമിഷവും അവസാനിക്കാവുന്നതാണ്.