ടൊയോട്ട ഇന്നോവ ക്രിസ്റ്റ vs 7 സീറ്റർ SUVകൾ: ഒരേ വില, മറ്റ് ഓപ്ഷനുകൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 30 Views
- ഒരു അഭിപ്രായം എഴുതുക
ഒടുവിൽ നിങ്ങൾ ഡീസൽ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പരിഗണിക്കാവുന്ന മറ്റ് മൂന്ന് വാഹനങ്ങള്‍ ഇതാ
നീണ്ട കാത്തിരിപ്പിനൊടുവിൽ, 2023 ഇന്നോവ ക്രിസ്റ്റയുടെ വില ടൊയോട്ട വെളിപ്പെടുത്തി, കൂടാതെ ഡീസൽ എം.പി.വി -യെ വീണ്ടും വിപണിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ 19.99 ലക്ഷം രൂപ മുതൽ 25.43 ലക്ഷം രൂപ വരെയുള്ള (എക്സ്-ഷോറൂം) അതിന്റെ വിലകൾ കണക്കിലെടുക്കുമ്പോൾ, നിങ്ങൾക്ക് പകരമായി 7 സീറ്റർ ഡീസൽ പവർ SUV ബദലുകളും നോക്കാവുന്നതാണ്. ഒരേ വിലയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്ന ഓപ്ഷനുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം:
ഓപ്ഷനുകള്‍
ടൊയോട്ട ഇന്നോവ ക്രിസ്റ്റ |
മഹീന്ദ്ര XUV700 |
ടാറ്റ സഫാരി |
MG ഹെക്ടർ പ്ലസ് |
ഹ്യുണ്ടായ് അൽകാസർ |
GX (7S & 8S)- 19.99 ലക്ഷം രൂപ |
XT+ ഡാർക്ക് MT - 19.98 ലക്ഷം രൂപ |
|||
AX5 AT - 20.90 ലക്ഷം രൂപ |
XZ MT - 20.47 ലക്ഷം രൂപ |
സ്മാർട്ട് - 20.52 ലക്ഷം രൂപ |
പ്ലാറ്റിനം (O) AT - 20.76 ലക്ഷം രൂപ |
|
XTA+ AT - 20.93 ലക്ഷം രൂപ |
സിഗ്നേച്ചര്‍ (O) AT - 20.88 ലക്ഷം രൂപ |
|||
AX7 MT - 21.21 ലക്ഷം രൂപ |
XTA+ ഡാർക്ക് AT - 21.28 ലക്ഷം രൂപ |
|||
XZA AT - 21.78 ലക്ഷം രൂപ |
||||
XZ+ MT - 22.17 ലക്ഷം രൂപ |
||||
XZ+ അഡ്വഞ്ചർ MT- 22.42 ലക്ഷം രൂപ |
||||
XZ+ ഡാർക്ക് MT - 22.52 ലക്ഷം രൂപ |
||||
AX7 AT - 22.97 ലക്ഷം രൂപ |
XZ+ റെഡ് ഡാർക്ക് MT- 22.62 ലക്ഷം രൂപ |
ഷാർപ്പ് പ്രോ - 22.97 ലക്ഷം രൂപ |
||
AX7 MT ലക്ഷ്വറി പായ്ക്ക് - 23.13 ലക്ഷം രൂപ |
XZA+ AT - 23.47 ലക്ഷം രൂപ |
|||
VX 7S - 23.79 ലക്ഷം രൂപ |
XZA+ അഡ്വഞ്ചർ AT - 23.72 ലക്ഷം രൂപ |
|||
VX 8S - 23.84 ലക്ഷം രൂപ |
XZA+ ഡാർക്ക് AT - 23.82 ലക്ഷം രൂപ |
|||
XZA+ റെഡ് ഡാർക്ക് AT - 23.92 ലക്ഷം രൂപ |
||||
AX7 AT AWD - 24.41 ലക്ഷം രൂപ |
XZA+ O AT - 24.47 ലക്ഷം രൂപ |
|||
XZA+ O അഡ്വഞ്ചർ AT - 24.72 ലക്ഷം രൂപ |
||||
AX7 AT ലക്ഷ്വറി പാക്ക് - 24.89 ലക്ഷം രൂപ |
XZA+ O ഡാർക്ക് AT - 24.82 ലക്ഷം രൂപ |
|||
ZX 7S - 25.43 ലക്ഷം രൂപ |
XZA+ O റെഡ് ഡാർക്ക് AT - 24.92 ലക്ഷം രൂപ |
* 7 സീറ്റർ ഡീസൽ വേരിയന്റുകളുടെ വിലയാണ്
-
ഇന്നോവ ക്രിസ്റ്റയ്ക്കാണ് ഇവിടെ ഏറ്റവും ഉയർന്ന എൻട്രി ലെവൽ വിലയുള്ളത്, എൻട്രി ലെവൽ സഫാരി ഡാർക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്നതും XUV700, MG ഹെക്ടര്‍ പ്ലസ് എന്നിവയുടെ മിഡ്-സ്പെക്ക് വേരിയന്റുകള്‍ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ വരുന്നതുമാണ്. അതേസമയം, അതേ പ്രീമിയത്തിന്, മികച്ച ഡീസൽ-ഓട്ടോ അൽകാസർ നിങ്ങൾക്ക് സ്വന്തമാക്കാം.
-
അടുത്ത ക്രിസ്റ്റ വേരിയന്റിന്റെ വില ഏകദേശം 4 ലക്ഷം രൂപ ഉയരുന്നു. സമാനമായ വിലയ്ക്ക്, നിങ്ങൾക്ക് ടോപ്പ്-സ്പെസിഫിക്കേഷന്‍ ഉള്ള ഡീസൽ-മാനുവൽ XUV700 അല്ലെങ്കിൽ അതിന്റെ ഡീസൽ-ഓട്ടോ AWD ഓപ്ഷൻ പോലും പരിഗണിക്കാന്‍ കഴിയും. പകരമായി, അഡ്വഞ്ചർ, ഡാർക്ക്, റെഡ് ഡാർക്ക് എഡിഷനുകളില്‍ തൊട്ടുതാഴെയായി സഫാരിയുടെ ഓട്ടോമാറ്റിക് വേരിയന്റുമുണ്ട്.
-
മിഡ്-സ്പെക്ക് ഇന്നോവ ക്രിസ്റ്റയേക്കാൾ ടോപ്പ്-സ്പെക്ക് MG ഹെക്ടർ പ്ലസ് -ന് ഒരു ലക്ഷത്തോളം വില കുറവാണ്.
-
ഈ 7 സീറ്റർ SUVകളുടെ ടോപ്പ്-സ്പെക്ക് വേരിയന്റുകളേക്കാൾ ഉയർന്ന വിലയാണ് ഇന്നോവ ക്രിസ്റ്റയ്ക്ക് ടൊയോട്ട നൽകിയിരിക്കുന്നത്. XUV700, സഫാരി എന്നിവയുടെ ടോപ്പ്-സ്പെക്ക് ഡീസൽ-ഓട്ടോമാറ്റിക് വേരിയന്റുകളേക്കാൾ 50,000 രൂപയിലധികം ഇതിന് വില കൂടുതലാണ്.
പവർട്രെയിനുകൾ
ഇന്നോവ ക്രിസ്റ്റയുടെ പെർഫോമൻസ് സ്പെസിഫിക്കേഷനുകൾ സമാനമായ വിലയുള്ള ഈ വാഹനങ്ങളെ എങ്ങനെ നേരിടുന്നു എന്ന് നമുക്ക് നോക്കാം:
സവിശേഷതകൾ |
ടൊയോട്ട ഇന്നോവ ക്രിസ്റ്റ |
മഹീന്ദ്ര XUV700 |
ടാറ്റ സഫാരി |
MG ഹെക്ടർ പ്ലസ് |
ഹ്യുണ്ടായ് അൽകാസർ |
എന്‍ജിൻ |
2.4 ലിറ്റർ ഡീസൽ |
2.2 ലിറ്റർ ഡീസൽ |
2 ലിറ്റർ ഡീസൽ |
2 ലിറ്റർ ഡീസൽ |
1.5- |
പവര്‍ |
150PS |
185PS വരെ |
170PS |
170PS |
115PS |
ടോർക്ക് |
343Nm |
450Nm വരെ |
350Nm |
350Nm |
250Nm |
|
5-സ്പീഡ് MT |
6-സ്പീഡ് MT/6-സ്പീഡ് AT |
6-സ്പീഡ് MT/6-സ്പീഡ് AT |
6-സ്പീഡ് MT |
6-സ്പീഡ് MT/6-സ്പീഡ് AT |
ഇവിടെയുള്ള എല്ലാ മോഡലുകളിലും, ഏറ്റവും ശക്തമായ ഡീസൽ യൂണിറ്റുമായാണ് മഹീന്ദ്ര XUV700 അവതരിച്ചിരിക്കുന്നത്. സഫാരിക്കും ഹെക്ടർ പ്ലസിനും ഒരേ ഔട്ട്‌പുട്ട് മൂല്യമുള്ള 2-ലിറ്റർ ഡീസൽ യൂണിറ്റും അൽകാസറിന് ഏറ്റവും കുറഞ്ഞ പവറും ടോർക്കും ലഭിക്കുന്ന ചെറിയ യൂണിറ്റും ലഭിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇന്നോവയും ഹെക്ടർ പ്ലസും ഒഴികെ മറ്റെല്ലാ മോഡലുകളും അവരുടെ ഡീസൽ യൂണിറ്റുകൾക്കൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യുന്നു എന്നതാണ്.
ഇതും വായിക്കുക: ടൊയോട്ട ഇന്നോവ ക്രിസ്റ്റ vs ഹൈക്രോസ്:ഇവ രണ്ടിലും കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലിയായത് ഏതാണ്?
കൂടാതെ, XUV700, Hector Plus, Alcazar എന്നിവയും ഇന്നോവ ക്രിസ്റ്റയിൽ ലഭിക്കാത്ത പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. എന്നാൽ നിങ്ങൾക്ക് ടൊയോട്ട ബാഡ്‌ജ്ഡ് പെട്രോൾ പവർ ഉള്ള 7 സീറ്ററിലേക്ക് പോകണമെങ്കിൽ, നിങ്ങൾക്ക് ടൊയോട്ട ഇന്നോവ ഹൈക്രോസ് പരിഗണിക്കാം.
ഫീച്ചറുകളും സുരക്ഷയും
ടൊയോട്ട ഇന്നോവ ക്രിസ്റ്റ: ഇന്നോവ ക്രിസ്റ്റ മുമ്പുള്ള അതേ ഫീച്ചറുകളോടെയാണ് വരുന്നത്: എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, എട്ട്-വേ പവർഡ് ഡ്രൈവർ സീറ്റ്, റിയർ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് വരെ എയർബാഗുകൾ, EBD സഹിതം ABS, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC) കൂടാതെ പുറകില്‍ പാർക്കിംഗ് സെൻസറുകൾ.
മഹീന്ദ്ര XUV700: XUV700-ന്റെ മുകളിൽ സൂചിപ്പിച്ച വകഭേദങ്ങളിൽ ഡ്യുവൽ ഇന്റഗ്രേറ്റഡ് 10.25-ഇഞ്ച് ഡിസ്‌പ്ലേകൾ, ഒരു പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴ് വരെ എയർബാഗുകൾ, EBD സഹിതമുള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയ സവിശേഷതകളും 360-ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ADAS സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.
ടാറ്റ സഫാരി: ടാറ്റ സഫാരി, 2023 ക്രിസ്റ്റയുടെ വിലയുടെ പരിധിയില്‍, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡ്, പവർ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. സുരക്ഷയുടെ കാര്യത്തിൽ, ആറ് വരെ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, 360-ഡിഗ്രി ക്യാമറ, ഫോർവേഡ് കൊളിഷന്‍ മുന്നറിയിപ്പ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ADAS സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.
MG ഹെക്ടർ പ്ലസ്: 2023-ൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഹെക്ടർ പ്ലസ്സില്‍, നിങ്ങൾക്ക് 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, പവർഡ് ടെയിൽഗേറ്റ്, ആറ് വരെ എയർബാഗുകൾ, ABS, EBD, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി), 360-ഡിഗ്രി ക്യാമറ എന്നിവ ലഭിക്കുന്നതാണ്. ഹെക്ടർ പ്ലസ് ADAS സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇന്നോവ ക്രിസ്റ്റയേക്കാൾ വളരെ ഉയർന്ന വിലയുള്ള ടോപ്പ്-സ്പെക്ക് ട്രിമ്മിൽ മാത്രമേ അവ ലഭ്യമാകൂ.
ഹ്യുണ്ടായ് അൽകാസർ: ഈ ലിസ്റ്റിലെ അവസാന മോഡലായ അൽകാസർ, ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു. സുരക്ഷയുടെ കാര്യത്തില്‍, ആറ് വരെ എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിയർ പാർക്കിംഗ് ക്യാമറ എന്നിവ ഇതില്‍ ലഭ്യമാണ്.
ഇതും വായിക്കുക: ടൊയോട്ട ഇന്നോവ ക്രിസ്റ്റ യുഗങ്ങളിലൂടെ - 18 വർഷത്തിനു ശേഷവും അപരാജിതന്‍!
സമാന വിലയിൽ ഇന്നോവ ക്രിസ്റ്റയ്ക്ക് പകരമായി നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന വാഹനങ്ങള്‍ ഇവയാണ് SUVകൾ നൂതന സാങ്കേതികവിദ്യകളാൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് തോന്നുമെങ്കിലും, ടൊയോട്ട വാഗ്ദാനം ചെയ്യുന്നതുപോലെ പ്രത്യേക ഉദ്ദേശ്യത്തോടെ നിർമ്മിച്ച വാഹനങ്ങള്‍ അല്ല. പ്രശസ്തമായ ടൊയോട്ട MPV അല്ലെങ്കിൽ മറ്റ് 7-സീറ്റർ SUV കളില്‍ ഒന്ന് നിങ്ങള്‍ വാങ്ങുമോ? അഭിപ്രായങ്ങൾ ചുവടെ ഞങ്ങളെ അറിയിക്കുക.
ഇവിടെ കൂടുതൽ വായിക്കുക: ഇന്നോവ ക്രിസ്റ്റ ഡീസൽ
0 out of 0 found this helpful