• English
  • Login / Register

ലോകത്തെ എല്ല വാഹന ഭീമന്‍മാരുടെയും ഏറ്റവും മികച്ച വാഹനങ്ങള്‍ പുറത്തിറക്കാനുള്ള വേദിയാകാനൊരുങ്ങിക്കൊണ്ട് ടോകിയൊ മോട്ടോര്‍ ഷോ

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

തങ്ങളുടെ മൂന്നു പ്രമുഖ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ജാപ്പനീസ് വാഹന നിര്‍മ്മാതാവ് ഈ പ്ളാറ്റ്ഫോമിന്റെ സാധ്യതള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തയ്യറെടുത്തു കഴിഞ്ഞു. ടൊയോട എസ് എഫ്‌ആര്‍, എഫ് സി വി പ്ലസ്‌ പിന്നെ കികൈ തുടങ്ങിയ വാഹന ത്രയത്തെയായിരിക്കും ഷോയില്‍  പ്രദര്‍ശനത്തിനെത്തിക്കുക. ഈ മൂന്നു കണ്‍സപ്റ്റ് കാറുകളില്‍ എഫ്‌സിവിയാരിക്കും ശ്രദ്ധകേന്ദ്രമായി മാറുക എന്നു പ്രതീക്ഷിക്കാം. ഗവേഷണ സൌകര്യങ്ങളുടെ ലോകോത്തര നിലവാരത്താല്‍ പ്രസിദ്ധമായ ടൊയൊട്ട വാഹന നിര്‍മാണ മേഖലയില്‍ മറ്റു പലരുടെയും വഴികാട്ടിയാണ്‌. കഴിഞ്ഞ വര്‍ഷാന്ത്യത്തോടെ വില്‍പ്പനക്കെത്തിച്ച ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനം മിരൈയുടെ പിന്തുടര്‍ച്ചയായാണ്‌ എഫ്‌കിവി പ്ലസ്സ് അവതരിപ്പിക്കുക. വാഹനത്തിന്‌ പുറത്തുസംഭരിചിരിക്കുന്ന ഹൈഡ്രജനൊടൊപ്പം വാഹനത്തിനുള്ളിലെ ഹൈഡ്രജന്‍ ടാങ്കിലെ ഹൈഡ്രജന്‍ ഉപയൊഗിച്ചും കാറിന്‌ വൈദ്യുതി ഉല്‍പ്പാതിപ്പിക്കാന്‍ കഴിയും. ഗതാകത മാര്‍ഗമായി ഉപയോഗിക്കാത്തപ്പോള്‍ എഫ് സി യു പ്ലസ്സിന്റെ പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജം സമൂഹത്തിനുവെണ്ടി ഉപയൊഗിക്കാം. വാഹനത്തിന്റെ സ്വാഭാവിക പരമ്പരാഗത ചുമതലകള്‍ക്ക് പുറമെ കാറിന്റെ ഫ്യുവല്‍ സെല്‍ വൈദ്യുതിയും ഉല്‍പ്പാതിപ്പിക്കുന്നു. പുതുമയുടെ പരിമിതികള്‍ മറികടന്നുകൊണ്ട് തങ്ങളുടെ ഓരൊ ഉല്‍പ്പന്നത്തിലും എല്ല പുത്തന്‍  ആശയങ്ങളിലും ടൊയൊട്ട പരമ്പരാഗത വാഹന സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചുകൊണ്ടിരിക്കയാണ്‌.

റിയര്‍ വീല്‍ ഡ്രൈവ് സംവിധാനം ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി ഒരുക്കിയ ഒരു സ്പോര്‍ട്സ് കാറായിരിക്കും എസ് - എഫ് ആര്‍. സമുചിതമായ വെയ്റ്റ്‌ ഡിസ്റ്റ്രിബുഷനും സ്വതന്ത്രമായ സസ്പെന്‍സ് സവിധാനങ്ങളുമാണ് വാഹനത്തിന്റെ സുഗമമായ ഡ്രൈവിനു പിന്നില്‍. റോഡുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനായി വിന്‍ഡ്‌ഷീല്‍ഡിലൂടെ വാഹനത്തിന്റെ അപ്പര്‍ കണ്ട്രോള്‍ ആമിന്റെ ചലങ്ങളടക്കമുള്ള കാര്യങ്ങള്‍ കിര്‍കൈ സംവിധാനത്തിലൂടെ കാണാന്‍ കഴിയും, ത്രികോണാക്രിതിയിലുള്ള സീറ്റിങ് പ്ലാന്‍ ഡ്രൈവറെ വാഹനത്തിനു നടുവിലും യാത്രികരെ ഇരുവശങ്ങളിലായും ഉള്‍ക്കൊള്ളിക്കും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

Read Full News

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience