ടൊയോറ്റയുടെ കണക്‌ട് സർവീസുകൾ 2016 ഓട്ടോ എക്‌സ്പോയിൽ ലോഞ്ച് ചെയ്‌തു
ഉപഭോഗ്‌താക്കൾക്ക് വേണ്ടി ഒരുകൂട്ടം സർവീസുകളുമായെത്തുന്ന ടൊയോറ്റയുടെ സ്‌മാർട്ട് ഫോൺ ആപ്പ്ലിക്കേഷൻ ലോഞ്ച് ചെയ്‌തു. ഈ ആപ്പിലൂടെ ഇന്ത്യയിൽ ടെലിമാറ്റിക് സർവീസുകളും കൊണ്ടുവരും. എന്നു പറഞ്ഞാൽ, നിങ്ങൾ ഒരിടത്തേക്ക് പോകുന്ന വഴിയിൽ ഇടയിലുള്ള റസ്റ്റോറന്റുകളുടെ വിവരം വേണമെന്ന് തോന്നിയാൽ ഒരു ടോൾ ഫ്രീ നംബറിൽ വിളിച്ച് പറയുക മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളു, നിങ്ങളുടെ അഭ്യർദ്ധനയ്‌ക്കനുസരിച്ചുള്ള വ്യത്യാസം നിങ്ങളുടെ പാതയിൽ ഒപറേറ്റർ വരുത്തിക്കോളും.
നിങ്ങളുടെ കാറിന്റെ ലൊക്കേഷൻ, എങ്ങിനെയാണ് അത് ഡ്രൈവ് ചെയ്‌തുകൊണ്ടിരിക്കുന്നത്, വാഹനം സർവീസിനു കയറ്റേണ്ടതെന്നാണ്, എന്തിന് പ്രത്യക്ഷത്തിൽ പ്രകടമല്ലാത്ത സാങ്കേതിക തകരാറിനെപ്പറ്റി പോലും നിങ്ങൾക്ക് മുന്നറിയിപ്പ് തരും ഈ ടൊയോറ്റ കണക്‌ട്. ശരാശരി ഇന്ധനക്ഷമത, ശരാശരി സ്‌പീഡ്, സർവീസുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയ വിവരങ്ങളും വാഹനത്തിലുണ്ടാകും. വാഹനത്തിന്റെ മുഴുവൻ ചരിത്രവും മൈബൈൽ ഫോണിലൂടെ ഉപഭോഗ്‌താക്കൾക്ക് പരിശോധിക്കുവാനും ഈ ആപ് സഹായിക്കും. നാലാം തലമുറ പ്രിയസിനൊപ്പം ഈ ആപ്പിന്റെയും ലോഞ്ച് ഇന്നായിരുന്നു.