ടൊയോട്ട വെൽഫെയർ ഇതാ എത്തി! പ്രാരംഭവില 79.50 ലക്ഷം രൂപ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
ടൊയോട്ടയുടെ പുതിയ ആഡംബര എംപിവി ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. എൻട്രി ലെവൽ മെഴ്സിഡസ് വി-ക്ലാസിനേക്കാൾ ഒരുപടി മുകളിലാണ് വില.
-
ഹോമോലോഗേറ്റഡ് സിബിയു ആഡംബര എംപിവിയായാണ് പുതിയ വെൽഫെയർ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്.
-
മധ്യനിരയിൽ കൂൾഡ്/ഹീറ്റിംഗ് ഫങ്ഷനും ലെഗ് റെസ്റ്റുകളുമുള്ള പവർ-അഡ്ജസ്റ്റബിൾ വിഐപി സീറ്റുകളാണ് മധ്യനിരയിൽ.
-
ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 13 ഇഞ്ച് റിയർ എന്റർടെയ്ന്മെന്റ് സിസ്റ്റം, ഇരട്ട സൺറൂഫുകൾ എന്നിവയാണ് മറ്റ് പ്രീമിയം സവിശേഷതകൾ.
-
ലിറ്ററിന് 16.53 കിമീ മൈലേജ് നൽകുന്ന പെട്രോൾ ഹൈബ്രിഡ് പവർട്രെയിനാണ് വെൽഫെയറിന് ലഭിക്കുന്നത്.
ടൊയോട്ട വെൽഫെയറിന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നു. ഒരു ഹൈ-സ്പെക്ക് വേരിയന്റായി അവതരിപ്പിച്ചിരിക്കുന്ന ഈ മോഡലിന്റെ പ്രാരംഭവില 79.50 ലക്ഷം രൂപയാണ്. (എക്സ് ഷോറൂം, ഇന്ത്യ).
ലെഗ് സപ്പോർട്ടിനായി പവർഡ് ഓട്ടോമൻസുള്ള വിഐപി സീറ്റുകളാണ് ഈ ആഡംബര എംപിവിയുടെ മധ്യനിരയിൽ. ലെതർ അപ്ഹോൾസ്റ്ററി, ഇരട്ട സൺറൂഫ്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, സീലിംഗിൽ ഘടിപ്പിച്ച 13 ഇഞ്ച് റിയർ എന്റർടൈൻമെന്റ് സ്‌ക്രീൻ എന്നിവ പുറമേ. മെമ്മറി ഫങ്ഷനുള്ള പവർ അഡ്ജസ്റ്റിബിൽ സീറ്റുകളാണ് മധ്യനിരയിൽ. ഹീറ്റഡ്, കൂൾഡ്, അകത്തേക്ക് മടക്കാവുന്ന ടേബിളുകൾ എന്നിവയാണ് ഈ സീറ്റുകളുടെ മറ്റ് സവിശേഷതകൾ.
കൂടുതൽ വായിക്കാം: ടൊയോട്ട വെൽഫെയർ: ഫസ്റ്റ് ഡ്രൈവ് റിവ്യൂ
മുൻവശത്ത് പവേർഡ് പാസഞ്ചർ സീറ്റ്, ഹീറ്റിംഗ്/കൂളിംഗ് ലഭ്യമാക്കുന്ന പവേർഡ് ഓട്ടോമൻ, ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയുമുള്ള 10 ഇഞ്ച് ഇൻഫോടെയ്ന്മെന്റ് സിസ്റ്റം ഡാഷ്ബോർഡിന്റെ മധ്യത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. 16-കളർ റൂഫ് ആംബിയന്റ് ഇല്യുമിനേഷൻ, ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഹീറ്റഡ് ഒആർവിഎമ്മുകൾ എന്നിവയും വെൽഫെയറിൽ ലഭിക്കും. 7 എയർബാഗുകൾ, പനോരമിക് വ്യൂ മോണിറ്റർ, വെഹിക്കിൾ ഡൈനാമിക് മാനേജ്മെന്റ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് പ്രധാന സുരക്ഷാ സജ്ജീകരണങ്ങൾ.
സിംഗിൾ ഹൈബ്രിഡ് പവർട്രെയിനാണ് ടൊയോട്ട വെൽഫെയറിന് നൽകിയിരിക്കുന്നത്. 2.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും (ഓരോ ആക്സിലിലും ഓരോന്ന്) അടങ്ങുന്ന ഇലക്ട്രോണിക് 4ഡബ്ലുഡി സിസ്റ്റമാണിത്. പെട്രോൾ എഞ്ചിൻ 117പിഎസ്/ 198എൻഎം നൽകുമ്പോൾ മുന്നിലെ മോട്ടോർ 143പിഎസും പിന്നിലെ മോട്ടോർ 68പിഎസും ഉല്പാദിപ്പിക്കുന്നു. ബാറ്ററിയും എഞ്ചിനും തമ്മിലുള്ള അനുപാതം 60:40. വെൽഫയറിന് ലിറ്ററിന് 16.35 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയുമെന്നാണ് ടൊയോട്ടയുടെ വാഗ്ദാനം. 165 എംഎം ഗ്രൌണ്ട് ക്ലിയറൻസുള്ള വെൽഫയറിന് 17 ഇഞ്ച് ക്രോം അല്ലോയ്കളും ടൊയോട്ട നൽകിയിരിക്കുന്നു.
ആഡംബര എംപിവി വിഭാഗത്തിൽ ടൊയോട്ടയുടെ എതിരാളി മെഴ്സിഡസ് ബെൻസ് വി ക്ലാസാണ്. നിങ്ങൾ വെൽഫെയർ സ്വന്തമാക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്ന ആളാണെങ്കിൽ അൽപ്പം കാത്തിരിക്കേണ്ടി വരും. കാരണം ഈ സിബിയുവിന്റെ ആദ്യത്തെ മൂന്ന് ഷിപ്പ്മെന്റുകൾ ഇതിനകം തന്നെ വിറ്റുതീർന്നു കഴിഞ്ഞു!