• English
  • Login / Register

Tata Altroz Racerൻ്റെ ഏറ്റവും മികച്ച വേരിയന്റ്!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 40 Views
  • ഒരു അഭിപ്രായം എഴുതുക

ടാറ്റ ആൾട്രോസിൻ്റെ സ്‌പോർട്ടിയർ പതിപ്പ് കൂടുതൽ പ്രീമിയം ക്യാബിൻ അനുഭവം നല്കുന്നതിനായി നിരവധി സവിശേഷതകൾ കൂട്ടിച്ചേർക്കുന്നു.

Tata Altroz Racer: which variant is the best?

ടാറ്റയുടെ പ്രീമിയം ഹാച്ച്‌ബാക്കിൻ്റെ സ്‌പോർട്ടിയർ പതിപ്പ് ടാറ്റ അൽട്രോസ് റേസർ എന്ന പേരിൽ ഞങ്ങൾക്ക് അടുത്തിടെ ലഭിച്ചിരുന്നു. ഇതിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും ആകർഷകത്വം വർദ്ധിപ്പിക്കുന്നതിനായി ചില മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്, സാധാരണ ഹാച്ച്ബാക്കിൽ നിന്ന് വേറിട്ടുനിൽക്കുന്ന പ്രകടനവും കൂടുതൽ ഫീച്ചറുകളും. ആൾട്രോസ് റേസർ മൂന്ന് വേരിയൻ്റുകളിലായി വാഗ്ദാനം ചെയ്യുന്നു - R1, R2, R3 - ഇവയുടെ വില 9.49 ലക്ഷം മുതൽ 10.99 ലക്ഷം രൂപ വരെയാണ് (ആമുഖ എക്സ്-ഷോറൂം പാൻ-ഇന്ത്യ). ഏതാണ് സ്വന്തമാക്കാൻ ഏറ്റവും മികച്ച വേരിയൻ്റ്  എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, ശരിയായ ഒന്ന് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ കണ്ടെത്തിയ വിവരങ്ങൾ വിശകലനം ചെയ്യാം:

ഞങ്ങൾ വിലയിരുത്തുമ്പോൾ 

R1: സുരക്ഷാ സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ധാരാളം ശക്തമായ സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ഒരു. നിങ്ങൾക്ക് കൂടുതൽ സുഖസൗകര്യങ്ങൾ ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ ബജറ്റ് ഒരല്പം വിപുലീകരിക്കുന്നത് പരിഗണിക്കാവുന്നതാണ്.

R2: അൾട്രോസ് റേസർ വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും മികച്ച വേരിയൻ്റ് എന്ന് തന്നെ ഇതിനെ പറയാം.  മുമ്പത്തെ R1 ട്രിമ്മിൽ നിന്ന് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിനൊപ്പം സൺറൂഫ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ പ്രധാന സവിശേഷതകൾ അധികമായി ലഭിക്കുന്നു.

R3: വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ, കണക്‌റ്റഡ് കാർ ടെക്‌നോളജി തുടങ്ങിയ സവിശേഷതകൾക്ക് ഉൾപ്പെടുന്നതിനാൽ, ടാറ്റ ആൾട്രോസ് റേസറിൻ്റെ മുഴുവൻ പ്രീമിയം അനുഭവവും നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം പരിഗണിക്കാവുന്നതാണ്..

അൾട്രോസ് ​​റേസർ R2: മികച്ച വേരിയൻ്റ്?

വേരിയന്റിന്റെ പേര് 

വില 

R2

10.49 ലക്ഷം രൂപ

പാൻ ഇന്ത്യ എക്സ്ഷോറൂം, ആരംഭ വില 

Tata Altroz Racer R2 variant front

ഞങ്ങളുടെ വിശകലനത്തിൽ, ടാറ്റ ആൾട്രോസ് റേസറിൻ്റെ മിഡ്-സ്പെക്ക് R2 വേരിയൻ്റിന് ഭൂരിഭാഗം സൗകര്യങ്ങളും അതിൻ്റെ വിലയ്ക്ക് അനുയോജ്യമായ പൂർണ്ണ സുരക്ഷാ സ്യൂട്ടും ലഭിക്കുന്നു. ഹുഡിലും മേൽക്കൂരയിലും പെയിൻ്റ് സ്ട്രൈപ്പുകൾ, 'റേസർ' ബാഡ്ജുകൾ, ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റ് എന്നിവയുടെ ഉൾപ്പെടുത്തി നടത്തിയ കോസ്‌മെറ്റിക് പരിഷ്കാരണങ്ങളാൽ  അതിൻ്റെ എക്സ്റ്റിരിയർ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു.

പവർട്രെയിനും പ്രകടനവും

സ്പെസിഫിക്കേഷൻ

1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ

പവർ

120 PS

ടോർക്ക്

170 Nm

ട്രാൻസ്മിഷൻ

6-സ്പീഡ് MT

നിലവിൽ, ഒരു മാനുവൽ ഗിയർ ഷിഫ്റ്റർ ഉപയോഗിക്കുന്ന രീതിയിൽ മാത്രമേ ടാറ്റ ആൾട്രോസ് റേസർ വാഗ്ദാനം ചെയ്യുന്നുള്ളൂ, എന്നാൽ ഇത് പിന്നീട് ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫീച്ചർ ഹൈലൈറ്റുകൾ

അൾട്രോസ് റേസർ R2 വേരിയൻ്റിൽ സജ്ജീകരിച്ചിരിക്കുന്നവയാണ് ഇനിപറയുന്നത്

 

എക്സ്റ്റീരിയര്‍

 ഇന്റീരിയർ

 സുഖസൌകര്യങ്ങൾ 

 ഇൻഫോടെയ്ൻമെന്റ്

സുരക്ഷ

  •  ഓട്ടോ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ 
  •  LED DRL കൾ
  •   ഫ്രണ്ട് ഫോഗ് ലാമ്പുകൾ
  • 16 ഇഞ്ച് അലോയ് വീലുകൾ
  •  ലെതറെറ്റ് സീറ്റുകൾ
  •  ലെതർ ആവരണം ചെയ്ത സ്റ്റിയറിംഗ് വീൽ, ഗിയർ നോബ് എന്നിവ 
  •  സ്റ്റോറേജ് ഉള്ള ഫ്രണ്ട് സ്ലൈഡിംഗ് ആംറെസ്റ്റ്
  • ഡാഷ്ബോർഡിലെ ആംബിയന്റ് ലൈറ്റിംഗ്
  •  വോയ്സ്-എനേബിൾ ചെയ്ത ഇലക്ട്രിക് സൺരൂഫ്
  •  7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ
  •  വയർലെസ്സ് ഫോൺ ചാർജര്‍
  •  എക്സ്പ്രസ് കൂൾ
  •  വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ഓട്ടോ-ഫോൾഡിംഗ് ORVMS
  •  കീലെസ്സ്  എൻട്രി
  •  പുഷ് ബട്ടൺ സ്റ്റാർട്ട് \ സ്റ്റോപ്പ് 
  •  നാല് പവർ വിൻഡോകള്‍
  •  റിയർ വെന്റുകളുള്ള ഓട്ടോമാറ്റിക് AC
  •  ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്
  •  ക്രൂയിസ് കൺട്രോൾ
  •  10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
  •  8 സ്പീക്കർ മ്യൂസിക് സിസ്റ്റം (4 ട്വീറ്ററുകൾ ഉൾപ്പെടെ)
  •  റെയ്ന്‍-സെൻസിംഗ് വൈപ്പറുകള്‍
  •  6 എയർബാഗുകൾ
  •  EBD സഹിതമുള്ള EBS
  •  റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ
  •  ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ 
  •  പിൻഭാഗത്തെ വൈപ്പറും ഡീഫോഗർ സഹിതമുള്ള വാഷറും
  • 360 ഡിഗ്രി ക്യാമറ

Tata Altroz Racer R2 variant cabin

സവിശേഷതകൾ പരിഗണിക്കുമ്പോൾ, അൾട്രോസ് ​​റേസർ R2 എല്ലാ വിഭാഗങ്ങളിലും മികച്ച പാക്കേജ് വാഗ്ദാനം ചെയ്യുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയവ ടാറ്റ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഇതും വായിക്കൂ: ടാറ്റ ആൾട്രോസ് റേസർ ഓടിച്ചതിന് ശേഷം ഞങ്ങൾ മനസ്സിലാക്കിയ 5 വസ്തുതകൾ 

നിർണ്ണയം

Tata Altroz Racer R2 variant rear

ടാറ്റ ആൾട്രോസ് റേസറിൻ്റെ R2 വേരിയന്റ് അതിന്റെ മൂല്യത്തിനനുസരിച്ച് നിരവധി സവിശേഷതകളുമായാണ് വരുന്നത്. ഇതിന് ഒരു സ്റ്റൈലിഷ് ഡിസൈനും ഉയർന്ന മാർക്കറ്റ് ക്യാബിനും ലഭിക്കുന്നു മാത്രമല്ല, ധാരാളം ഉപയോഗപ്രദമായ സാങ്കേതികവിദ്യയും ബോർഡിലുണ്ട്. സ്‌പോർട്ടിയർ ആൾട്രോസിൻ്റെ മുഴുവൻ ലൈനപ്പിൽ നിന്നും 'ആവശ്യങ്ങളും' 'ആഗ്രഹങ്ങളും' തമ്മിലുള്ള ശരിയായ സന്തുലിത സാഹചര്യമാണ് ഇത് അവതരിപ്പിക്കുന്നത്. അൾട്രോസ് ​​റേസർ-ൻ്റെ മുഴുവൻ പ്രീമിയം അനുഭവവും ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ ഉൾപ്പെടെയുള്ള കുറച്ച് അധിക സവിശേഷതകളും വേണമെങ്കിൽ മാത്രം നിങ്ങൾക്ക് ടോപ്പ്-സ്പെക്ക് R3 വേരിയൻ്റിലേക്ക് വിപുലീകരിക്കുന്നത് പരിഗണിക്കാം.

ടാറ്റ  അൾട്രോസ്  ​​റേസറിന്റെ നേരിട്ടുള്ള എതിരാളി ഹ്യുണ്ടായ് i20 N ലൈൻ ആണ്, എന്നാൽ മറ്റുള്ള ബദലുകളിൽ മാരുതി ഫ്രോങ്ക്സ്, ടൊയോട്ട ടൈസർ എന്നിവയുടെ ടർബോ-പെട്രോൾ വകഭേദങ്ങളും ഉൾപ്പെടുന്നു.

കൂടുതൽ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കായി കാർദേഖോ വാട്ട്സ്ആപ്പ്  ചാനൽ ഫോളോ ചെയ്യാൻ മറക്കരുത്.

കൂടുതൽ വായിക്കൂ : ടാറ്റ ആൾട്രോസ് റേസർ ഓൺ റോഡ് പ്രൈസ്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Tata ஆல்ட்ர Racer

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • കിയ clavis
    കിയ clavis
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • എംജി 3
    എംജി 3
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
  • ലെക്സസ് lbx
    ലെക്സസ് lbx
    Rs.45 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • നിസ്സാൻ ലീഫ്
    നിസ്സാൻ ലീഫ്
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
×
We need your നഗരം to customize your experience