Login or Register വേണ്ടി
Login

2023 ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 കാർ ബ്രാൻഡുകളെ പരിചയപ്പെടാം

published on മാർച്ച് 13, 2023 05:38 pm by ansh

മാരുതി അതിന്റെ വിജയ പരമ്പര നിലനിർത്തുന്നു, അതേസമയം ഹ്യുണ്ടായ് ടാറ്റയെക്കാൾ നേരിയ ലീഡ് നിലനിർത്തുന്നു

മിക്ക കാർ നിർമാതാക്കൾക്കും അവരുടെ കണക്കുകളിൽ വളർച്ച കൈവരിക്കാനായതിനാൽ ജനുവരിയിൽ ഇന്ത്യയിലെ കാർ വിപണിയിൽ വിൽപ്പനക്ക് ഉയർച്ചയുണ്ടായി. എങ്കിലും, മിക്ക ബ്രാൻഡുകളുടെയും ഒരു ഈ മാസവും മുൻ മാസങ്ങളും തമ്മിലുള്ള (MoM) വളർച്ചയിലെ ഇടിവിന്റെ അടിസ്ഥാനത്തിൽ ആദ്യ മാസത്തേക്കാൾ ഫെബ്രുവരി മികച്ചതായിരിക്കില്ല.

ഇതും വായിക്കുക: 2023 ഫെബ്രുവരിയിലെ വിൽപ്പന ചാർട്ടിൽ മാരുതി സുസുക്കി എങ്ങനെയാണ് ആധിപത്യം സ്ഥാപിച്ചതെന്ന് കാണൂ

2023 ഫെബ്രുവരിയിലെ വിൽപ്പനയിൽ 10 ബ്രാൻഡുകൾ എങ്ങനെയാണ് മികച്ച പ്രകടനം നടത്തിയതെന്ന് കാണൂ:

കാർ നിർമ്മാതാവ്

ഫെബ്രുവരി 2023

ജനുവരി 2023

പ്രതിമാസ വളർച്ച (%)

ഫെബ്രുവരി 2022

പ്രതിവർഷ വളർച്ച (%)

മാരുതി സുസുക്കി

1,47,467

1,47,348

0.1%

1,33,948

10.1%

ഹ്യുണ്ടായ്

46,968

50,106

-6.3%

44.050

6.6%

ടാറ്റ

42,865

47,990

-10.7%

39.980

7.2%

മഹീന്ദ്ര

30,221

33,040

-8.5%

27,536

9.8%

കിയ

24,600

28,634

-14.1%

18,121

35.8%

ടൊയോട്ട

15,267

12,728

19.9%

8,745

74.6%

റെനോ

6,616

3,008

119.9%

6,568

0.7%

ഹോണ്ട

6,086

7,821

-22.2%

7,187

-15.3%

MG

4,193

4,114

1.9%

4,528

-7.4%

സ്കോഡ

3,418

3,818

-10.5%

4,503

-24.1%

ടേക്ക്അവേകൾ

  • മാരുതിക്ക് മുൻവർഷങ്ങളേക്കാൾ ഈ വർഷം (YoY) 10 ശതമാനത്തിൽ കൂടുതൽ വളർച്ചയുണ്ടായി, എന്നാൽ അതിന്റെ MoM വളർച്ച വെറും 0.1 ശതമാനം മാത്രമാണ്. വിപണി വിഹിതത്തിന്റെ 44 ശതമാനമുള്ള, 2023 ഫെബ്രുവരിയിലെ മാരുതിയുടെ വിൽപ്പന ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര എന്നിവയുടേതിനേക്കാൾ കൂടുതലാണ്.

  • ഹ്യുണ്ടായിയുടെ YoY വിൽപ്പന 6.6 ശതമാനം വർദ്ധിച്ചെങ്കിലും MoM വിൽപ്പന 6.3 ശതമാനം കുറയുകയാണ് ചെയ്തത്.

  • ടാറ്റക്കും പ്രതിമാസ വിൽപ്പന കണക്കുകളിൽ 10.7 ശതമാനത്തിന്റെ ഇടിവുണ്ടായി. എന്നാൽ വാർഷിക വിൽപ്പനയിൽ ഏഴു ശതമാനത്തിൽ കൂടുതൽ വർദ്ധനവുണ്ടായിട്ടുണ്ട്.

  • മഹീന്ദ്രയുടെ MoM വിൽപ്പന 8.5 ശതമാനം കുറഞ്ഞപ്പോൾ ഇതിന്റെ YoY കണക്കുകളിൽ 10 ശതമാനത്തോളം കുതിപ്പുണ്ടായി.

  • കിയയുടെ വാർഷിക വിൽപ്പന നമ്പറുകൾ 36 ശതമാനത്തിനടുത്ത് വർദ്ധിച്ചപ്പോൾ, ഇതിന്റെ പ്രതിമാസ വിൽപ്പന കണക്ക് 14 ശതമാനത്തിലധികം കുറഞ്ഞു. ടൊയോട്ട MoM, YoY എന്നീ രണ്ടു വിൽപ്പന കണക്കുകളിലും യഥാക്രമം 19.9 ശതമാനം, 74.6 ശതമാനം എന്ന വളർച്ച കൈവരിച്ച രണ്ട് ബ്രാൻഡുകളിൽ ഒന്നാണ്. 10,000 യൂണിറ്റ് വിൽപ്പന മാർക്ക് കടന്ന ഈ ലിസ്റ്റിലെ അവസാനത്തെ ബ്രാൻഡായിരുന്നു ഇത്.

  • 2023 ഫെബ്രുവരിയിൽ മുഴുവൻ പോസിറ്റീവ് കണക്കുകളുള്ള മറ്റൊരു ബ്രാൻഡ് റെനോ ആയിരുന്നു. പ്രതിമാസ വിൽപ്പനയിൽ 119.9 ശതമാനം ഉയർച്ചയെന്ന കുതിച്ചുചാട്ടത്തോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഏഴാമത്തെ ബ്രാൻഡായി റാങ്കിംഗിൽ ഇത് ഉയർന്നു. ഹോണ്ടക്ക് MoM വിൽപ്പനയിൽ 22 ശതമാനത്തിലധികം നഷ്ടവും YoY വിൽപ്പന കണക്കുകളിൽ 15 ശതമാനം നഷ്ടവുമുണ്ടായി.

  • MGയുടെ MoM കണക്കുകളിൽ 1.9 ശതമാനം വർദ്ധനവുണ്ടായപ്പോൾ, YoY വിൽപ്പന 7.4 ശതമാനം കുറഞ്ഞു.

  • സ്കോഡയുടെ പ്രതിമാസ വിൽപ്പന 10.5 ശതമാനം കുറഞ്ഞപ്പോൾ ഇതിന്റെ പ്രതിവർഷ കണക്കുകളിൽ 24.1 ശതമാനം കുറവുണ്ടായി.

  • മൊത്തത്തിൽ, 2023 ജനുവരിയെ അപേക്ഷിച്ച് പാസഞ്ചർ വാഹന വ്യവസായത്തിന്റെ പ്രതിമാസ വിൽപ്പന മൂന്ന് ശതമാനത്തിലധികം കുറഞ്ഞു.

ഇതും വായിക്കുക: ഈ 8 കാറുകളിലൂടെയും വർണ്ണാഭമായ അവയുടെ ഡ്യുവൽ-ടോൺ പെയിന്റ് ഓപ്ഷനുകളിലൂടെയും നിങ്ങളുടെ ഹോളി ആഘോഷമാക്കൂ

a
പ്രസിദ്ധീകരിച്ചത്

ansh

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

Read Full News

trendingകാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
Rs.43.81 - 54.65 ലക്ഷം*
Rs.9.98 - 17.90 ലക്ഷം*
ഇലക്ട്രിക്ക്
Rs.6.99 - 9.40 ലക്ഷം*
Rs.13.99 - 21.95 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ