2023 ഏപ്രിലിൽ ഏറ്റവും ക ൂടുതൽ വിറ്റഴിക്കപ്പെട്ട 10 കാർ ബ്രാൻഡുകൾ ഇവയാണ്
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
മാരുതി സുസുക്കി, ടാറ്റ, കിയ എന്നിവ ഒഴികെ എല്ലാ ബ്രാൻഡുകൾക്കും 2023 ഏപ്രിലിൽ മുൻമാസത്തെ അപേക്ഷിച്ച് നെഗറ്റീവ് വളർച്ചയാണ് ഉണ്ടായത്
2023 ഏപ്രിലിൽ, പുതിയ BS6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നു, ഇതു കാരണമായി ചില കാർ നിർമാതാക്കൾ അവരുടെ ചില ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു. എങ്കിലും, വിൽപ്പനയുടെ കാര്യത്തിലേക്ക് വരുമ്പോൾ, മാരുതി, ടാറ്റ, കിയ എന്നീ മൂന്ന് കാർ നിർമാതാക്കൾക്ക് മാത്രമേ ഏപ്രിലിൽ മുൻമാസത്തെ അപേക്ഷിച്ച് പോസിറ്റീവ് വളർച്ച രേഖപ്പെടുത്താനായുള്ളൂ.
ടോപ്പ് 10 ബ്രാൻഡുകൾ 2023 ഏപ്രിലിൽ നടത്തിയ പ്രകടനം ഇതാ:
ബ്രാൻഡുകൾ |
എപ്രിൽ 2023 |
മാർച്ച് 2023 |
പ്രതിമാസ വളർച്ച (%) |
എപ്രിൽ 2022 |
പ്രതിവർഷ വളർച്ച (%) |
മാരുതി സുസുക്കി |
1,37,320 |
1,32,763 |
3.4% |
1,21,995 |
12.6% |
ഹ്യുണ്ടായ് |
49,701 |
50,600 |
-1.8% |
44,001 |
13% |
ടാറ്റ |
47,010 |
44,047 |
6.7% |
41,590 |
13% |
മഹീന്ദ്ര |
34,694 |
35,796 |
-3.6% |
22,122 |
56.8% |
|
23,216 |
21,501 |
8% |
19,019 |
22.1% |
|
14,162 |
18,670 |
-24.1% |
15,085 |
-6.1% |
|
5,313 |
6,692 |
-20.6% |
7,874 |
-32.5% |
|
4,551 |
6,051 |
-24.8% |
2,008 |
126.6% |
|
4,323 |
5,389 |
-19.8% |
7,594 |
-43.1% |
സ്കോഡ |
4,009 |
4,432 |
-9.5% |
5,152 |
-22.1 |
പ്രധാന ടേക്ക്‌വേകൾ
-
ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര എന്നിവ സംയോജിപ്പിച്ചുള്ളതിനേക്കാൾ കൂടുതൽ മോഡലുകൾ വിറ്റഴിച്ചതിനാൽ കാർ നിർമാതാക്കളുടെ വിൽപ്പന ചാർട്ടിൽ മുന്നിലെത്തിയത് മാരുതിയാണ്. ഈ കാർ നിർമാതാക്കൾ 3 ശതമാനത്തിലധികം മുൻമാസത്തെ അപേക്ഷിച്ചുള്ള (MoM) വളർച്ച രേഖപ്പെടുത്തി, അതേസമയം ഇതിന്റെ മുൻവർഷത്തെ അപേക്ഷിച്ചുള്ള (YoY) വളർച്ച 12.5 ശതമാനത്തിലധികമാണ്.
-
ഹ്യുണ്ടായ് ആണ് രണ്ടാമത് വന്നത്, MoM വിൽപ്പനയിൽ ഏകദേശം 2 ശതമാനം തകർച്ച ഇതിനുണ്ടായി. എങ്കിലും, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ അതിന്റെ വിൽപ്പനയിൽ 13 ശതമാനം വർദ്ധനവുണ്ടായി.
ഇതും വായിക്കുക: ഇന്ത്യയിലെ ലിഥിയം കരുതൽ ശേഖരം ഇപ്പോൾ വർദ്ധിച്ചിരിക്കുന്നു
-
ടാറ്റ വീണ്ടും ഹ്യുണ്ടായിയെ പിന്തുടർന്നു, MoM വിൽപ്പനയിൽ 6.5 ശതമാനത്തിനു മുകളിലും YoY വിൽപ്പനയിൽ 13 ശതമാനവും വളർച്ച കൈവരിച്ചു.
-
MoM വിൽപ്പനയിൽ 3.5 ശതമാനത്തിലധികമുള്ള ചെറിയ ഇടിവോടെ മഹീന്ദ്ര നാലാം സ്ഥാനത്താണെങ്കിലും, അത് 50 ശതമാനത്തിലധികമുള്ള YoY വളർച്ച രേഖപ്പെടുത്തി.
ഇതും വായിക്കുക: 10 ലക്ഷം രൂപയിൽ താഴെ വിലക്ക് 6 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന 5 കാറുകൾ ഇവയാണ്
-
കിയ കഴിഞ്ഞ മാസത്തിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, MoM വളർച്ച 8 ശതമാനമാണ്. മാരുതി, ടാറ്റ, കിയ എന്നിവ ഒഴികെ MoM, YoY നമ്പറുകളിൽ പോസിറ്റീവ് വളർച്ച രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു കാർ നിർമാതാവായിരുന്നു ഇത്.
-
ടൊയോട്ടയുടെ വിൽപ്പന 2023 ഏപ്രിലിൽ മാർച്ചിനെ അപേക്ഷിച്ച് 4,500 യൂണിറ്റുകൾ കുറഞ്ഞതിനാൽ ഒരു ഇടിവ് നേരിട്ടു, അതേസമയം തന്നെ ഇതിന്റെ വാർഷിക വിൽപ്പനയിൽ (അതേ മാസത്തെ) 900 യൂണിറ്റിലധികം ഇടിവുണ്ടായി.
-
ഹോണ്ട അതിന്റെ രണ്ട് വിൽപ്പന കണക്കുകളിലും ഇടിവ് രേഖപ്പെടുത്തി. MoM വിൽപ്പനയിൽ ഇതിന് 20.5 ശതമാനത്തിലധികമുള്ള നഷ്ടമുണ്ടായി, കൂടാതെ YoY വിൽപ്പനയിൽ 32.5 ശതമാനം ഇടിവുണ്ടായി.
-
MG--യുടെ MoM വിൽപനയിൽ ഏകദേശം 25 ശതമാനം ഇടിവുണ്ടായെങ്കിലും, അതേ കാലയളവിലെ YoY വിൽപ്പനയിൽ 126.5 ശതമാനത്തിലധികമുള്ള വലിയ വർദ്ധനവുണ്ടായി.
-
MoM വിൽപന കണക്കിൽ 1,000 യൂണിറ്റുകളിലധികം കുറഞ്ഞതിനാൽ ഒൻപതാം സ്ഥാനത്താണ് റെനോ എത്തിയത്. ഇതേ കാലയളവിൽ കഴിഞ്ഞ വർഷമുണ്ടായതിനെ അപേക്ഷിച്ച് 3,000-ഓളം യൂണിറ്റുകൾ കുറവാണ് വിറ്റഴിച്ചത് എന്നതിനാൽ YoY കണക്ക് 43 ശതമാനത്തിലധികമെന്ന വലിയ അളവിൽ കുറഞ്ഞു.
-
സ്കോഡ MoM വിൽപ്പനയിൽ 9.5 ശതമാനം ഇടിവ് നേരിട്ടതിനാൽ ലിസ്റ്റിൽ പത്താം സ്ഥാനത്താണെത്തിയത്, അതേസമയം ഇതിന്റെ വാർഷിക വിൽപ്പന 22 ശതമാനത്തിലധികം കുറഞ്ഞു.
0 out of 0 found this helpful