വാഹനവിപണി കീഴടക്കാൻ വരുന്നു Tata Punch EV ജനുവരി 17 മുതൽ!

published on ജനുവരി 15, 2024 03:43 pm by ansh for ടാടാ ടാറ്റ പഞ്ച് ഇവി

  • 21 Views
  • ഒരു അഭിപ്രായം എഴുതുക

ഡിസൈനും ഹൈലൈറ്റ് ഫീച്ചറുകളും വെളിപ്പെടുത്തിയെങ്കിലും, പഞ്ച് EVയുടെ ബാറ്ററി, പെർഫോമൻസ്, റേഞ്ച് എന്നീ വിശദാംശങ്ങൾക്കായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്.

Tata Punch EV

  • 12 ലക്ഷം രൂപ മുതൽ വിപണിയിലെത്തുമെന്ന്  പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം).

  • പുതിയ ഫേഷ്യയിൽ വീതിയുള്ള LED DRL-കൾ, ലംബമായി സ്ഥാപിച്ചിട്ടുള്ള ഹെഡ്‌ലൈറ്റുകൾ, എയറോഡൈനാമിക് അലോയ് വീലുകൾ എന്നിവ ഉൾപ്പെടുന്നു.

  • ഉൾഭാഗത്ത്, ടാറ്റയുടെ പുതിയ സ്റ്റിയറിംഗ് വീലും, ടച്ച് അധിഷ്ഠിത ക്ലൈമറ്റ് കൺട്രോൾ  പാനലും 10.25 ഇഞ്ച് ഡിസ്പ്ലേകളും ലഭിക്കുന്നു.

  • വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

ഈ വർഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ പഞ്ച് EV അനാച്ഛാദനം ചെയ്തു, ഒന്നിലധികം ടീസറുകൾക്ക് ശേഷം, ടാറ്റ ഇപ്പോൾ അതിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി. ഏറ്റവും പുതിയ ടാറ്റ EV ജനുവരി 17 ന് പുറത്തിറങ്ങും, പ്രീ-ഓർഡർ ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട് എന്നാൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ്, ടാറ്റ അതിന്റെ ബാറ്ററി പാക്ക്, റേഞ്ച് എന്നീ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പഞ്ച് EVയെക്കുറിച്ച് ഇതുവരെ ഞങ്ങൾക്കറിയാവുന്നതെല്ലാം ഇവിടെ മനസിലാക്കൂ.

നെക്സോണിൽ നിന്നും ഡിസൈൻ പ്രചോദനം

Tata Punch EV

പുതിയ നെക്‌സോൺ EVയുടെ ഡിസൈനാണ് പഞ്ച് EV സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഫേഷ്യയിൽ വീതിയിൽ പരന്നുകിടക്കുന്ന LED DRLകളും ലംബമായി സ്ഥാപിച്ചിരിക്കുന്ന LED ഹെഡ്‌ലൈറ്റുകളും ഒരു ചങ്കി ഫ്രണ്ട് ബമ്പറും ഉണ്ട്. സൈഡ് പ്രൊഫൈലിന് എയറോഡൈനാമിക് അലോയ് വീലുകൾ ലഭിക്കുന്നു; എന്നിരുന്നാലും, പിൻഭാഗം അതിന്റെ ICE (ആന്തരിക ജ്വലന എഞ്ചിൻ) കൗണ്ടർപാർട്ടിന് സമാനമാണ്.

ആധുനികമായ ക്യാബിൻ

Tata Punch EV Interior

ഉൾഭാഗത്ത്, പഞ്ച് EVയിൽ ടാറ്റയുടെ പുതിയ സ്റ്റിയറിംഗ് വീൽ ഉൾപ്പെടുത്തിയിട്ടുള്ള ഡ്യുവൽ-ടോൺ ക്യാബിനും അതിലെ പ്രകാശിതമായ ടാറ്റ ലോഗോയും ഉണ്ട്. ടച്ച് പ്രവർത്തനക്ഷമമാക്കിയ ക്ലൈമറ്റ് കൺട്രോൾ പാനൽ, പുനർരൂപകൽപ്പന ചെയ്ത ഡാഷ്ബോർഡ്, വലിയ ഡിസ്പ്ലേകൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

ഫീച്ചറുകളുടെ ലിസ്റ്റ്

Tata Nexon EV digital driver's display

ടാറ്റ പഞ്ച് EVയിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഇതുവരെയുള്ള ടീസറുകളെ അടിസ്ഥാനമാക്കി, അതിന്റെ SUV ആട്രിബ്യൂട്ടുകൾ പ്രദർശിപ്പിക്കുന്നതിന് ചില തരത്തിലുള്ള ഡ്രൈവ് അല്ലെങ്കിൽ ട്രാക്ഷൻ മോഡുകൾ (സാധാരണ പഞ്ച് പോലെ തന്നെ) വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതും വായിക്കൂ:ലോഞ്ച് അടുക്കുമ്പോൾ ടാറ്റ പഞ്ച് EVയുടെ  യൂണിറ്റുകൾ ഡീലർഷിപ്പുകളിൽ 

സുരക്ഷയുടെ കാര്യത്തിൽ, 6 എയർബാഗുകൾ, EBD സഹിതമുള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവയുമായാണ് ഇത് വരുന്നത്.

ബാറ്ററി പാക്കും റേഞ്ചും

ടാറ്റ ഇതുവരെ അതിന്റെ പവർട്രെയിനിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ രണ്ട് വ്യത്യസ്ത ബാറ്ററി പാക്കുകളുടെ ഓപ്‌ഷനുകളോടെ  ഇത് വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ടാറ്റയുടെ പുതിയ Acti.ev ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് പഞ്ച് EV, കൂടാതെ 500 കിലോമീറ്ററിലധികം ക്ലെയിം ചെയ്യാവുന്ന റേഞ്ചും വാഗ്ദാനം ചെയ്യാനാകും.

വിലയും എതിരാളികളും

Tata Punch EV

ടാറ്റയ്ക്ക് പഞ്ച് EVക്ക് 12 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വില ലഭിക്കും. ടാറ്റ ടിയാഗോEV, MG കോമറ്റ് EV എന്നിവയ്‌ക്ക് പ്രീമിയം ബദലായ ഇത്  സിട്രോൺ eC3 യുടെ നേരിട്ടുള്ള എതിരാളിയായിരിക്കും.

കൂടുതൽ വായിക്കൂ: പഞ്ച് AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ടാടാ punch EV

Read Full News

explore കൂടുതൽ on ടാടാ ടാറ്റ പഞ്ച് ഇവി

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trending ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
×
We need your നഗരം to customize your experience