Login or Register വേണ്ടി
Login

ടാറ്റ ടിയാഗോ EV-ക്ക് എതിരാളിയായ MG കോമറ്റ് ഏപ്രിലിൽ വിൽപ്പനയ്‌ക്കെത്താൻ ഒരുങ്ങുന്നു

published on മാർച്ച് 14, 2023 03:53 pm by tarun for എംജി comet ev

MG-യുടെ പുതിയ താങ്ങാനാവുന്ന ഇലക്ട്രിക് കാറിന് 300 കിലോമീറ്റർ വരെയുള്ള റേഞ്ച് ഓഫർ ചെയ്യാനാകും

  • രണ്ട് ഡോറുകളുള്ള കോമറ്റ് EV-യുടെ വിലകൾ MG ഏപ്രിൽ അവസാനത്തോടെ പ്രഖ്യാപിക്കാനിടയുണ്ട്.

  • ഇതിൽ ഒന്നിലധികം ബാറ്ററി പാക്ക് ചോയ്‌സുകളും 300 കിലോമീറ്റർ വരെയുള്ള റേഞ്ചും ലഭിക്കാം.

  • ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, ഓട്ടോ AC, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ സഹിതമാണ് ഇത് പ്രതീക്ഷിക്കുന്നത്.

  • ഏകദേശം 9 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വിലകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MG-യിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളിലൊന്നായ ഇത് ഏപ്രിലിൽ വിൽപ്പനക്കെത്താനാണ് സാധ്യത. ഈയിടെ പ്രഖ്യാപിച്ച കോമറ്റ് EV ഒരു മാസ് മാർക്കറ്റ് രണ്ട് ഡോർ ഇലക്ട്രിക് കാർ ആയിരിക്കും, ഇത് സിട്രോൺ eC3, ടാറ്റ ടിയാഗോ EV എന്നിവക്ക് എതിരാളിയാകും. MG കോമറ്റ് EV പ്രധാനമായും എയർ EV-യാണ്, ഇത് MG-യുടെ സഹോദര ബ്രാൻഡായ വുലിംഗിന് കീഴിൽ ഇന്തോനേഷ്യയിൽ വിൽപ്പനക്കുണ്ട്. നീളത്തിന്റെ കാര്യത്തിൽ ടാറ്റ നാനോയേക്കാൾ ചെറുതാണ് ഇത്, എങ്കിലും ഇതിന് മാരുതി ആൾട്ടോ K10-നേക്കാൾ വീതിയും ഉയരവും കൂടുതലുണ്ട്. എൻട്രി ലെവൽ MG EV-യിൽ നാല് പേർക്കു വരെ ക്യാബിനിൽ ഇരിക്കാനാകും.

ഇതും വായിക്കുക: MG കോമറ്റ് EV-യെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

രണ്ട് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ (ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഡ്രൈവർസ് ഇൻസ്ട്രുമെന്റേഷനും ഓരോന്നു വീതം), കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് AC, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർ വ്യൂ ക്യാമറ എന്നിവ പോലുള്ള ഫീച്ചറുകളാൽ സമ്പന്നമായ ഉൽപ്പന്നമായാണ് മൈക്രോ EV-യെ പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യയിൽ, 17.3kWh, 26.7kWh ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് എയർ (കോമറ്റ്) EV ഓഫർ ചെയ്യുന്നത്, ഇത് യഥാക്രമം 200km, 300km വരെയുള്ള റേഞ്ച് വാഗ്ദാനം ചെയ്യുന്നു. രണ്ട് ബാറ്ററികളും റിയർ വീൽ ഡ്രൈവ് കാറിന് കരുത്തുപകരുന്ന 40PS ഇലക്ട്രിക് മോട്ടോർ നൽകുന്നു. കോമറ്റ് EV-യിൽ രണ്ട് ബാറ്ററി പാക്ക് ചോയ്സുകളും നൽകുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.

ഇതും വായിക്കുക: ഇന്ത്യയിൽ ഇനിവരുന്ന ഇലക്ട്രിക് കാറുകൾ

MG കോമറ്റ് EV-യുടെ വില ഏകദേശം 9 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലാണ് പ്രതീക്ഷിക്കുന്നത്, ഇത് ഇവിടെ വിപണിയിൽ വിൽപ്പനക്കെത്തുമ്പോൾ ഫ്ലീറ്റ്/കൊമേഴ്‌സ്യൽ വാങ്ങുന്നവർക്കും ഓഫർ ചെയ്തേക്കും.

ഇവിടെ കൂടുതൽ വായിക്കുക: ടാറ്റ ടിയാഗോ AMT

t
പ്രസിദ്ധീകരിച്ചത്

tarun

  • 63 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ എംജി Comet EV

Read Full News

explore കൂടുതൽ on എംജി comet ev

trending ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
Rs.14.49 - 19.49 ലക്ഷം*
Rs.7.99 - 11.89 ലക്ഷം*
Rs.60.95 - 65.95 ലക്ഷം*
Rs.6.99 - 9.40 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ