2015 ബിഗ് ബോQയ്‌സ് ടോയ്‌സ് എക്‌സ്‌പോയില്‍ ടാറ്റായുടെ ബോള്‍'്, ജെന്‍ എക്‌സ് നാനോ, സഫാരി സ്റ്റോം എിവ പ്രദര്‍ശിപ്പിക്കുന്നു.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകര ിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂര്‍:
മൂന്ന് ദിന പരിപാAടിയായ 2015 ബിഗ് ബോയ്‌സ് ടോയ്‌സ് എക്‌സ്‌പോ ഇന്ന് ആരംഭിക്കുകയാണ്. കാര്‍ തൊട്ട് മോട്ടോര്‍ സൈക്കിളുകള്‍ വരെയുള്ള ഓട്ടോമൊബൈല്‍ ലോകത്തെ സകലതും പ്രദര്‍ശിപ്പിക്കുന്ന ഈ മേള, ഓട്ടോമൊബൈല്‍ ഭ്രാന്തന്മാരുടെ പറുദീസ എന്നാണ് വിശേഷിപ്പിക്കുന്നത്. തങ്ങളുടെ പുതിയതും മികച്ചതുമായ ഉല്‍പങ്ങളുമായി ലോകമെമ്പാടുമുള്ള നിര്‍മ്മാതാക്കള്‍ ബിഗ് ബോയ്‌സ് ടോയ്‌സ് എക്‌സ്‌പോയ്ക്ക് അണിനിരക്കുുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രദര്‍ശനങ്ങളില്‍ ഒന്ന് ടാറ്റാ മോട്ടോഴ്‌സിന്റേതാണ്. ബോള്‍ട്ട്, നാനോ ഹച്ച്ബാക്കുകള്‍ക്കൊപ്പം സഫാരി സ്റ്റോം എസ്‌യുവിയുടെ കിറ്റഡ് അപ് വേര്‍ഷനും ടാറ്റാ ഇവിടെ പ്രദര്‍ശിപ്പിക്കുകയാണ്. കുറച്ച് അധികം അസെസ്സറികളുമായാണ് മൂന്ന് കാറുകളും അണിനിരക്കുത്.
ഫ്രണ്ട് ബമ്പറിലും റൂഫിലും ഘടിപ്പിച്ച ഫോഗ് ലാമ്പുകള്‍, ഗാര്‍മിന്റെ പേഴ്‌സണല്‍ നാവിഗേഷന്‍ ഡിവൈസ്, ഹൂഡ് സ്‌കൂപ്, മഡ് ടെറെയ്ന്‍ ടയറുകളോട് കൂടിയ അലോയി വീല്‍, ഡേടൈം റണ്ണിങ് ലൈറ്റുകള്‍, ഹൂഡ് ഡിഫ്‌ളക്ടര്‍, ക്രോം ഗാര്‍ണിഷ്, സൈക്കിള്‍ ക്യാരിയറോട് കൂടിയ ടെയില്‍ഗേറ്റ്, ലേസര്‍ ഷേഡുകള്‍, ഡോര്‍ വൈസര്‍, കാര്‍ ആവ്ണിങ്, ചില്ലര്‍/വാമര്‍, സീറ്റ് ഓര്‍ഗനൈസര്‍, സീറ്റ് കവറുകള്‍, കോട്ട് ഹാങ്ങര്‍, റബ്ബര്‍ മാറ്റുകള്‍ തുടങ്ങി ഒട്ടേറെ അസെസ്സറികളുമായാണ് സഫാരി സ്റ്റോം എസ്‌യുവി പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇവ സമാനതകളില്ലാത്ത ഒരു ഓഫ്‌റോഡ് ഭാവം എസ്‌യുവി ക്ക് നല്‍കുു.
കമ്പനിയുടെ പ്രധാന ഹാച്ച്ബാക്ക് ആയ ടാറ്റാ ബോള്‍ട്ട്, റാലി വേര്‍ഷനിലാണ് എക്‌സ്‌പോയില്‍ അവതരിക്കുന്നത്. അലോയി വീലുകള്‍, റാലി ടയറുകള്‍, 5 പോയിന്റ് സേഫ്റ്റി ഹാര്‍ണെസ്, റാലി ലിവെറി തുടങ്ങിയ ഫീച്ചറുകളോടെയാണ് തങ്ങളുടെ ഏറ്റവും കരുത്തുറ്റ ഹാച്ച്ബാക്കിനെ ടാറ്റാ പ്രദര്‍ശിപ്പിക്കുത്. ബോള്‍ട്ടിന്റെ കരുത്ത് ശരിക്കും വിളിച്ചറിയിക്കുതാണ് ഈ റാലി വേര്‍ഷന്‍.
ജെന്‍ എക്‌സ് നാനോയുടെ സ്റ്റൈലൈസ്ഡ് വേര്‍ഷനാണ്, എക്‌സ്‌പോയില്‍ ടാറ്റായുടെ മൂന്നമത്തെ താരം. ബോഡി കിറ്റോടെ അവതരിക്കു കാറില്‍ സറൂഫ് സ്‌പോയിലര്‍, അലോയി വീലുകള്‍, ഗ്രാഫിക്‌സ്, റിമോട്ട്ഹാച്ച് റിലീസ്, ക്യുഷനോട് കൂടിയ ലെതര്‍ സീറ്റ് കവറുകള്‍, ഡോര്‍ വൈസര്‍, കാര്‍പെറ്റ് എിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ വിപണിയിലെ വര്‍ദ്ധിച്ചുവരു പന്തയത്തില്‍, തങ്ങളുടെ നില മെച്ചപ്പെടുത്താന്‍ ഈ നീക്കം ടാറ്റായെ സഹായിക്കും.
0 out of 0 found this helpful