Login or Register വേണ്ടി
Login

സിയറയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഇലക്ട്രിക് ‌എസ്‌യു‌വി കൺസപ്റ്റുമായി ടാറ്റ

published on ഫെബ്രുവരി 05, 2020 06:29 pm by sonny

2021 ഓടെ നെക്സണും ഹാരിയറിനും ഇടയിലുള്ള വിടവ് നികത്തുകയാണ് ഇതിലൂടെ ടാറ്റ് ലക്ഷ്യമിടുന്നത്.

  • പ്രശസ്തമായ സിയറ സ്റ്റൈലിംഗ് തന്നെയായിരിക്കും പുതിയ കൺ‌സെപ്റ്റിലും.

  • പ്രീ-പ്രൊഡക്ഷൻ കൺസെപ്റ്റിൽ സവിശേഷമായ ആല്പൈൻ വിൻഡോകളും ബോക്സി ഡിസൈനും ഉയർന്ന ഗ്രണ്ട് ക്ലിയറൻസും ടാറ്റ അവതരിപ്പിക്കുന്നു.

  • പ്രീ-പ്രൊഡക്ഷൻ സ്പെക് മോഡലിൽ സാധാരണ പെട്രോൾ, ഡീസൽ ഓപ്ഷനികളോടൊപ്പം ഇലക്ട്രിക് പവർട്രെയിനും പ്രതീക്ഷിക്കാം.

തെരഞ്ഞെടുക്കാവുന്ന മോഡലുകളുടെ എണ്ണത്തിൽ ഒരു കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് ഇലക്ട്രിക് എസ്‌യുവി സെഗ്മെന്റ്. ഇപ്പോഴിതാ ടാറ്റയും തങ്ങളുടെ സ്വന്തം ഇവി എസ്‌യു‌വിമായി എത്തുകയാണ്. ഓട്ടോ എക്സ്പോ 2020 ലാണ് കമ്പനി പ്രശസ്തമായ സിയറ എന്ന പേരിൽ പുതിയ പ്രീ-പ്രൊഡക്ഷൻ കൺസെപ്റ്റ് അവതരിപ്പിച്ചത്.

3 ഡോർ സിസ്റ്റവും, ഇലക്ട്രിക് വിൻഡോകളും പവർ സ്റ്റിയറിംഗുമൊക്കെയായി 90കളിൽ നിരത്തുകൾ അടക്കിവാണ ടാറ്റയുടെ ജനപ്രിയ മോഡലായിരുന്നു സിയറ. ഒരുപക്ഷേ ഇന്ത്യക്കാർക്ക് ടാറ്റ സിയറയോടുള്ള വൈകാരിക ബന്ധം തന്നെയായിരിക്കും തങ്ങളുടെ ഇലക്ട്രിക് എസ്‌യു‌വിയിലൂടെ ടാറ്റ ആ പേര് തിരികെ കൊണ്ടുവരാൻ കാരണം. ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസും ബോക്സി ഡിസൈനുമായി തലയെടുപ്പോടെ തന്നെയാണ് ഇലക്സ്ട്രിക് സിയറയുടെ വരവ്.

യഥാർഥ സിയറയുടെ രൂപഭാവങ്ങൾ അതേപടി പിന്തുടരുകയാണ് ടാറ്റ പിൻ‌വശത്തെ ആല്പൈൻ വിൻഡോകളിലൂടെ. തലയെടുപ്പുള്ള ഭാവവും പരുക്കൻ രൂപവും ചേരുമ്പോൾ ഒഴുക്കൻ രൂപമുള്ള നെക്സണും ഹാരിയറിനും ഇടയിൽ സിയറയെ പെട്ടെന്ന് തിരിച്ചറിയാം. ഒറ്റ നോട്ടത്തിൽ പഴ 3 ഡോർ മോഡലാണെന്ന് തോന്നാമെങ്കിലും പിൻ‌വശത്ത് യാത്രക്കാരുടെ വശത്തായി ഒരു ഡോർ ഉണ്ട്. താഴെ വശങ്ങളോട് ചേർന്നുള്ള ബ്ലാക് ക്ലാഡിംഗാകട്ടെ സിയറയ്ക്ക് കൂടുതൽ പരുക്കൻ പരിവേഷം നൽകുന്നു. വലിപ്പമുള്ള ഡുവൽ ടോൺ ചക്രങ്ങൾ വേറെയും! പിൻ‌വശത്ത് ടെയ്‌ൽ ലാമ്പ് എന്ന നിലയിൽ ഒരു എൽ‌ഇഡി സ്ട്രിപ്പും ബോണറ്റ് ലൈനിലൂടെ എൽ‌ഇഡി സ്ലിറ്റുകളും കൺസപ്റ്റിൽ കാണാം. എൽഇ‌ഡി ഹെഡ് ലാമ്പുകളാകട്ടെ ബമ്പറിൽ ഉറപ്പിച്ചിരിക്കുന്നു. ഗ്രില്ലിലെ ലൈറ്റ് സ്ട്രിപ്പ് ഒരു “ചിരി“യുടെ ആകൃതിയിൽ വളച്ചു പിടിപ്പിച്ചിരിക്കുന്നു.

ടാറ്റ സിയറ ഇവിയിൽ സിപ്ട്രോൺ ഇവി പവർട്രെയിനിന്റെ ഒരു പുതിയ വേർഷൻ ഉപയോഗിക്കാനാണ് സാധ്യത. ഒരൊറ്റ ചാർജിൽ 400 കിമീ വരെ ലഭിക്കാൻ ഇത് സഹായിക്കും. പ്രൊഡക്ഷൻ സ്പെക് മോഡലിന്റെ ഇലക്ട്രിക് വേരിയന്റിന് മുമ്പായി പെട്രോൾ, ഡീസൽ ഓപ്ഷനുകൾ വരാനും സാധ്യതയേറെ. 2021 ൽ ടാറ്റ പുതുപുത്തൻ സിയറ എസ്‌യുവി വിപണിയിലിറക്കുമെന്നാണ് സൂചനകൾ. നിലവിൽ ലോംഗ് റേഞ്ച് ഇവി സെഗ്മെന്റിലെ പ്രമുഖരായ എതിരാളികളായ ഹ്യുണ്ടായ് കോണ, എംജി എസെഡ്‌എസ് ഇവി എന്നിയേക്കാൾ വലിപ്പമുണ്ടാകും പുതിയ സിയറയ്ക്ക് എന്നാണ് കരുതപ്പെടുന്നത്. സിയറയുടെ കമ്പഷൻ എഞ്ചിൻ വേരിയന്റുകളാകട്ടെ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽടോസ് എന്നിവയുമായിട്ടാകും കൊമ്പുകോർക്കുക.

s
പ്രസിദ്ധീകരിച്ചത്

sonny

  • 30 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your അഭിപ്രായം

C
charanjit singh
Nov 30, 2022, 9:19:37 PM

Yes I am planning for purchase this car

G
gaurav nimbarte
Aug 11, 2021, 9:05:44 PM

Eagerly waiting for sierra..

A
anil rane
Dec 27, 2020, 4:27:06 PM

Is sierra EV will also have altrnate fuel arrangement i.e electrical as well as petrol/diesel

Read Full News

trending ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
Rs.14.74 - 19.99 ലക്ഷം*
Rs.7.99 - 11.89 ലക്ഷം*
Rs.6.99 - 9.24 ലക്ഷം*
Rs.60.95 - 65.95 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ