ഇറങ്ങാനിരിക്കുന്ന Tata Punch EV ചാർജ് ചെയ്യുന്നത് ക്യാമറയിൽ!

published on aug 23, 2023 04:15 pm by shreyash for ടാടാ ടാറ്റ പഞ്ച് ഇവി

  • 14 Views
  • ഒരു അഭിപ്രായം എഴുതുക

ടാറ്റയുടെ ആൽഫ (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്‌ഡ്) ആർക്കിടെക്‌ചറിന്റെ  സവിശേഷതകൾ  അടിവരയിടുന്ന ആദ്യത്തെ ഇലക്ട്രിക് കാർ  മോഡലായിരിക്കും പഞ്ച് EV.

Tata Punch EV

  • പഞ്ച് EV വീണ്ടും ക്യാമറക്കണ്ണുകളിൽ, ഇത്തവണ ചാർജ്ജ് ചെയ്യുന്നതാണ് പകർത്തപ്പെട്ടത്.

  • നെക്‌സോൺ EVയിൽ നിന്ന് വ്യത്യസ്തമായി, പഞ്ച് EVക്ക് മുൻവശത്ത് തന്നെ ചാർജ് പോർട്ട് ഉള്ളതായി കാണുന്നു.

  • മുമ്പത്തെ സ്പൈ ഷോട്ടുകളിൽ നിന്നും പുതുക്കിയ ക്യാബിൻ ലേഔട്ടും പുതിയ 2-സ്പോക്ക് സ്റ്റിയറിംഗ് വീലും ഫീച്ചർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

  •  350km വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

  • 12 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിൽ ഈ വർഷം അവസാനത്തോടെ ടാറ്റ ഇവ  അവതരിപ്പിച്ചേക്കാം.

ടിയാഗോ EV-യും നെക്സൻ EV-യും തമ്മിലുള്ള വിടവ് നികത്താൻ സജ്ജീകരിച്ചിരിക്കുന്ന ഇന്ത്യൻ കാർ നിർമ്മാതാക്കളുടെ ഏറ്റവും പുതിയ ഇലക്ട്രിക് ഓഫറാണ് ടാറ്റ പഞ്ച് EV. പഞ്ച് EV മുമ്പ് കണ്ടിട്ടുണ്ടെങ്കിലും, ചാർജ്ജ് ചെയ്യുന്ന മൈക്രോ SUVയുടെ മുൻഭാഗത്ത് നിന്നെടുത്ത ഒരു പുതിയ കാഴ്ചയിൽ ഇതിന്റെ സവിശേഷതകൾ നമുക്ക് കൂടുതൽ  അടുത്തറിയാനാകുന്നു.

സ്പൈ ചെയ്തെടുത്ത പുതിയ വിശദാംശങ്ങൾ

ആദ്യമായാണ്, ചാർജറിൽ പ്ലഗ് ചെയ്‌തിരിക്കുന്ന പഞ്ച് EVയുടെ ടെസ്റ്റ് മ്യൂൾ കാണാനൽകുന്നത്. നെക്സൻ EV, ടിയാഗോ EV എന്നിവയിൽ നിന്ന് വ്യത്യസ്‌തമായി, ഇതിന് മുൻവശത്ത് ഒരു ചാർജ് പോർട്ട് ഉണ്ടെന്നാണ് തോന്നുന്നത്, സാധാരണയായി ഫ്യൂൽ ഇൻലെറ്റ് കാണുന്നയിടത്തല്ല.

Tata Punch EV

പഞ്ച് EVയുടെ മുൻഭാഗം അതിന്റെ ഇന്റെർണൽ കമ്പസ്റ്റൻ എഞ്ചിൻ (ICE) കൗണ്ടർപാർട്ടിനോട് സാമ്യമുള്ളതായി കാണപ്പെടുമ്പോൾ, നിലവിലുള്ള ടാറ്റ EVകളിൽ നമ്മൾ കണ്ടതിന് സമാനമായി ഗ്രില്ലിലും ബമ്പറിലും ചില EV-സ്പെസിഫിക് ഹൈലൈറ്റുകൾ കൂടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വശത്ത് നിന്ന് നോക്കുമ്പോൾ, പ്രൊഫൈൽ നിലവിലെ പഞ്ച് മോഡലിന് സമാനമാണ്. എന്നിരുന്നാലും, ടാറ്റ ടിയാഗോയുടെയും ടിഗോറിന്റെയും മുൻനിര പതിപ്പുകളിൽ കാണുന്നതുപോലെ വ്യത്യസ്ത അലോയ് വീലുകളാണ് ടെസ്റ്റ് മ്യൂളിൽ സജ്ജീകരിച്ചിരിക്കുന്നത്.

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മുൻപ് നമുക്ക് ലഭിച്ച സ്പൈ ഷോട്ടുകളെ അടിസ്ഥാനമാക്കി, ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പിന് സമാനമായി പുതുക്കിയ ഡാഷ്‌ബോർഡ് ഡിസൈനും പുതിയ 2-സ്പോക്ക് സ്റ്റിയറിംഗ് വീലുമായാണ് പഞ്ച് EV അവതരിപ്പിക്കപ്പെടുന്നത്.

Tata Punch

ഫീച്ചറുകളുടെ കാര്യത്തിൽ, ഇത് ICE മോഡലിന് സമാനമായിരിക്കും. ഇതിൽ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ടച്ച് ബേസ്ഡ് ക്ലൈമറ്റ് നിയന്ത്രണ പാനൽ എന്നിവ ഉൾപ്പെടുന്നു. ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സൗകര്യങ്ങളും ഇതിന് ലഭിക്കും. പഞ്ച് EVയിലെ സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ഒരു റിവേഴ്‌സിംഗ് ക്യാമറ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

ഇത് കൂടി നോക്കൂ: ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഫ്രണ്ട് പ്രൊഫൈൽ കവറുകൾ ഇല്ലാതെ

പവർ ട്രെയിനിനെക്കുറിച്ച്

Tata Tigor EV battery pack

നിലവിലുള്ള ടാറ്റ EVകളിൽ കാണുന്നത് പോലെ, പഞ്ച് EVക്ക് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളും ലഭിക്കും, ഇത് 300 കിലോമീറ്റർ മുതൽ 350 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മറ്റ് ടാറ്റ EVകളെപ്പോലെ ഒന്നിലധികം ബ്രേക്കിംഗ് റീജനറേഷൻ മോഡുകൾ ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സവിശേഷതകളിൽ നെക്സൺ EVയുടെ തൊട്ട്താഴെ വരുന്ന  പഞ്ച് EV, പ്രകടന വിടവ് നികത്തുകയും ഏകദേശം 100PS ആക്കുകയും ചെയ്യും.

കൂടാതെ, വിപണിയിലുള്ള മറ്റെല്ലാ ടാറ്റ EVകളിൽ നിന്നും വ്യത്യസ്തമായി ആൽഫ പ്ലാറ്റ്‌ഫോമിന്റെ വിശേഷതകളിൽ വരുന്ന ആദ്യത്തെ ഇലക്ട്രിക് മോഡലായിരിക്കും പഞ്ച് EV.

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും

ഈ വര്‍ഷം അവസാനത്തില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പഞ്ച് ഇ വി യുടെ പ്രതീക്ഷിക്കുന്ന ആരംഭ വില 12 ലക്ഷം രൂപ മുതലായിരിക്കും. ഇത് സിട്രോണ്‍ eC3 യോട് നേരിട്ട എതിരിടുന്ന രീതിയില്‍ പുറത്തിറങ്ങുന്നു കൂടാതെ ടാറ്റ ടിയഗോ ഇ വി, MG കോമറ്റ് EV എന്നിവയുടെ പ്രീമിയം ബദല്‍ ഉല്പന്നം കൂടിയാണ്.

ഇമേജ് ഉറവിടം

കൂടുതൽ വായികൂ: പഞ്ച് AMT

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ടാടാ punch EV

Read Full News

explore similar കാറുകൾ

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trending ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
×
We need your നഗരം to customize your experience