Login or Register വേണ്ടി
Login

2026 സാമ്പത്തിക വർഷത്തോടെ നാല് പുതിയ EVകൾ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കും

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
111 Views

ഈ വരാനിരിക്കുന്ന ടാറ്റ EV-കൾ Acti.EV, EMA പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതാണ്

അടുത്തിടെ നടന്ന ഒരു നിക്ഷേപക മീറ്റിംഗിൽ, ടാറ്റ മോട്ടോഴ്‌സ് വരാനിരിക്കുന്ന നാല് ഇലക്ട്രിക് വാഹനങ്ങളുടെ ലോഞ്ച് ടൈംലൈനുകൾ പ്രഖ്യാപിച്ചു: കർവ്വ് EV, ഹാരിയർ EV, സിയറ EV, അവിന്യ EV എന്നിറ്റ് EV കളിൽ 2026 ഏപ്രിലോടെ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടും .

ഔദ്യോഗിക പ്രസ്താവന എന്തായിരുന്നു?

മീറ്റിംഗിൽ പ്രീമിയർ ചെയ്ത ഒരു പ്രസന്റേഷൻ അനുസരിച്ച്, കർവ്വ് EV, ഹാരിയർ EV എന്നിവ 2025 സാമ്പത്തിക വർഷത്തിൽ നിലവിൽ വരുന്നു (നടന്നുകൊണ്ടിരിക്കുന്നതും 2025 മാർച്ച് വരെ നീളുന്നതും), സിയറ EV, അവിന്യ EV എന്നീ സീരീസുകൾ 2026 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ 2025, മാർച്ച് 2026 എന്നീ കാലയളവിൽ) ലോഞ്ച് ചെയ്തേക്കാം.. ഈ EV-കളെ കുറിച്ച് ഞങ്ങൾക്കറിയാവുന്നതെല്ലാം ഇതാ:

ടാറ്റ കർവ് EV

ടാറ്റ കർവ്വും കർവ് EV യും ഇന്ത്യൻ റോഡുകളിൽ നിരവധി തവണ ടെസ്റ്റിങ് നടത്തുന്നതായി കാണപ്പെട്ടിട്ടുണ്ട്. 2025 ഏപ്രിലോടെ SUV-കൂപ്പിൻ്റെ EV ഇറ്ററേഷൻ അരങ്ങേറ്റം നടത്തുമെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നു. കൂപ്പെ SUVയുടെ കൃത്യമായ ബാറ്ററി പാക്കും മോട്ടോർ സവിശേഷതകളും അജ്ഞാതമാണെങ്കിലും, ഇതിന് 500 കിലോമീറ്റർ വരെ ക്ലെയിം റേഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവ കർവ്വ് EV-യുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു. ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിങ്ങനെയുള്ള ചില അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സവിശേഷതകളും EV-യിൽ ഉൾപ്പെടുന്നു. .

ടാറ്റ ഹാരിയർ EV

2025 സാമ്പത്തിക വർഷത്തിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ടാറ്റ ഹാരിയർ EV, അടുത്തിടെ വെളിപ്പെടുത്തിയ ടാറ്റയുടെ Acti.EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, 500 കിലോമീറ്ററിലധികം ക്ലെയിം ചെയ്‌ത റേഞ്ച് ഇത് വാഗ്ദാനം ചെയ്‌തേക്കാം, കൂടാതെ ഒരു ഡ്യുവൽ-മോട്ടോർ ഓൾ-വീൽ - ഡ്രൈവ് സജ്ജീകരണവും ഓപ്ഷനായി ലഭിക്കുന്നു. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ് (മൂഡ് ലൈറ്റിംഗ് സഹിതമുള്ള), ജേസ്റ്റർ എനേബിൾഡ് ടെയിൽഗേറ്റ് എന്നിവയുൾപ്പെടെ പുതിയ ഹാരിയറിന്റെ പ്രധാന സവിശേഷതകളിൽ ഭൂരിഭാഗവും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷ പരിഗണിക്കുമ്പോൾ, ഇതിന് ഏഴ് എയർബാഗുകളും 360 ഡിഗ്രി ക്യാമറയും ഉണ്ടായിരിക്കും. ഹാരിയറിൻ്റെ ICE പതിപ്പിനൊപ്പം കാണുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) ഹാരിയർ EV-ക്ക് ലഭിക്കും.

ടാറ്റ സിയറ EV

2026 മാർച്ചോടെ സിയറ EV വിപണിയിൽ അവതരിപ്പിക്കുമെന്ന് ടാറ്റ സ്ഥിരീകരിച്ചു. പഞ്ച് EVക്കും വരാനിരിക്കുന്ന കർവ്വ്, ഹാരിയർ EVകൾക്കും സമാനമായി ബ്രാൻഡിൻ്റെ Acti.EV ആർക്കിടെക്ചർ ഈ മോദളിലും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒറിജിനൽ സിയറയുടെ ചില ഐക്കണിക് സ്റ്റൈലിംഗ് ഘടകങ്ങൾ ഇതില് നിലനിർത്തുന്നു, അതേസമയം കുറച്ച് ആധുനിക ഡിസൈൻ ടച്ചുകളും ഉൾപെടുത്തിയേക്കാം. അഞ്ച് സീറ്റുള്ള സജ്ജീകരണവും നാല് സീറ്റുള്ള ലോഞ്ച് ഓപ്ഷനും ഇത് വാഗ്ദാനം ചെയ്യും. ഡ്യൂവൽ ഡിജിറ്റൽ ഡിസ്‌പ്ലേകൾ, ADAS, ആറ് എയർബാഗുകൾ എന്നിവ ഉൾപ്പെടെ ടാറ്റയുടെ ഏറ്റവും പുതിയ EV, ICE ഉൽപ്പന്നങ്ങളിൽ നിന്ന് ഒട്ടുമിക്ക സൗകര്യങ്ങളും സുരക്ഷാ സാങ്കേതിക വിദ്യകളും സ്വീകരിച്ചുകൊണ്ടുള്ള ഒരു സുസജ്ജമായ ഓഫറായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ, ഇതിന് ഏഴ് എയർബാഗുകളും 360 ഡിഗ്രി ക്യാമറയും ഉണ്ടായിരിക്കും. ഹാരിയറിൻ്റെ ICE പതിപ്പിനൊപ്പം കാണുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) ഹാരിയർ EV-ക്ക് ലഭിക്കും.

ടാറ്റ അവിന്യ

അവിന്യ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള EV-കൾ 2026 ഏപ്രിലിന് മുമ്പ് അവതരിപ്പിക്കുമെന്ന് ടാറ്റ ഉറപ്പു നൽകുന്നു. JLR-ൻ്റെ മോഡുലാർ EMA പ്ലാറ്റ്‌ഫോമിലായിരിക്കും അവിന്യ വാഹന സീരീസ് നിർമ്മിക്കുന്നത്, അത് ചെലവ് കുറയ്ക്കാൻ പ്രാദേശികവൽക്കരിക്കുകയും ചെയ്തേക്കാം . 500 കിലോമീറ്ററിൽ കൂടുതൽ റേഞ്ചുള്ള ബാറ്ററി പാക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30 മിനിറ്റിനുള്ളിൽ 500 കിലോമീറ്റർ റേഞ്ച് ചാർജ് ചെയ്യാനാകുമെന്നു ടാറ്റ അവകാശപ്പെടുന്ന അൾട്രാ ഫാസ്റ്റ് ചാർജിംഗിനെയും ഈ EV മോഡൽ പിന്തുണയ്ക്കും. എന്നിരുന്നാലും, ആദ്യ അവിന്യ മോഡലിൻ്റെ ബോഡിസ്റ്റൈലിനെക്കുറിച്ചോ സവിശേഷതകളെക്കുറിച്ചോ വളരെക്കുറച്ച് മാത്രമേ അറിയാനായിട്ടുള്ളൂ.

ടാറ്റയുടെ നിലവിലെ EV ലൈനപ്പ്

എല്ലാ മാസ്-മാർക്കറ്റ് ബ്രാൻഡുകളും പരിഗണിക്കുമ്പോൾ ടാറ്റയാണ് നിലവിൽ ഏറ്റവും കൂടുതൽ EVകൾ ഓഫർ ചെയ്യുന്നത്. ടാറ്റ ടിയാഗോ EV (എൻട്രി ലെവൽ മോഡൽ), ടാറ്റ ടിഗോർ EV, ടാറ്റ പഞ്ച് EV, ടാറ്റ നെക്‌സോൺ EV (നിലവിലെ മുൻനിര ഇവി) എന്നിവ അടങ്ങുന്നതാണ് നിർമ്മാതാക്കളുടെ നിലവിലെ EV ലൈനപ്പ്. 2026 സാമ്പത്തിക വർഷത്തോടെ തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ 10 EV കാറുകൾ ഉണ്ടാകുമെന്നും ടാറ്റ മോട്ടോഴ്‌സ് വ്യക്തമായ്ക്കുന്നു

വരാനിരിക്കുന്ന ടാറ്റ EV കളിൽ നിങ്ങൾക്ക് ഏറ്റവും ആവേശകരമായി തോന്നുന്നത് ഏതാണ്? ചുവടെയുള്ള കമന്റുകളിലൂടെ ഞങ്ങളോട് പറയൂ.

Share via

explore similar കാറുകൾ

ടാടാ കർവ്വ് ഇവി

4.7129 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
ട്രാൻസ്മിഷൻഓട്ടോമാറ്റിക്

ടാടാ ഹാരിയർ ഇവി

4.96 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.30 ലക്ഷം* Estimated Price
ജൂൺ 10, 2025 Expected Launch
ട്രാൻസ്മിഷൻഓട്ടോമാറ്റിക്
ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു

ടാടാ സിയറ

4.811 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.10.50 ലക്ഷം* Estimated Price
ഓഗസ്റ്റ് 17, 2025 Expected Launch
ട്രാൻസ്മിഷൻമാനുവൽ
ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു

ടാടാ അവ്നിയ

51 അവലോകനംഈ കാർ റേറ്റ് ചെയ്യാം
Rs.40 ലക്ഷം* Estimated Price
ജൂൺ 15, 2026 Expected Launch
ട്രാൻസ്മിഷൻഓട്ടോമാറ്റിക്
ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു

ഒഎൽഎ ഇലക്ട്രിക് കാർ

4.311 അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
Rs.40 ലക്ഷം* Estimated Price
ഡിസം 16, 2036 Expected Launch
ട്രാൻസ്മിഷൻഓട്ടോമാറ്റിക്
ലോഞ്ച് ചെയ്ത്‌ കഴിയുമ്പോൾ എന്നെ അറിയിക്കു
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ