Login or Register വേണ്ടി
Login

പെട്രോണാസുമായി ചേർന്ന് ടാറ്റ മോട്ടോഴ്‌സ് ജെനുവിൻ ഓയിൽ ലോഞ്ച് ചെയ്‌തു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

പെട്രോണാസ് ലൂബ്രിക്കന്റ്സ് ഇന്റർനാഷണലുമായി ചേർന്ന്‌ ടാറ്റ മോട്ടോഴ്‌സ് ജെനുവിൻ ഓയിൽ ലോഞ്ച് ചെയ്‌തു ( ടി എം ജി ഒ). ഇതാദ്യമായാണ്‌ ടാറ്റ മോട്ടോഴ്‌സ് പെട്രോണാസുമായി ചേർന്ന്‌ ഇത്തരം ഉൽപ്പന്നങ്ങളുമായി രംഗത്തെത്തുന്നത്. ടാറ്റയുടെ ഇന്ത്യയിലെ പാസഞ്ചർ വാഹങ്ങളിൽ ഇതുപയോഗിക്കും. ടി എം ജി ഒ രണ്ട് ലൂബ്രികന്റുകളാണ്‌ അവതരിപ്പിച്ചത്, ഓയിൽ സി എച്ച് -4, 15 ഡബ്ല്യൂ -40 ഡീസൽ എഞ്ചിൻ വാഹനങ്ങൾക്കുവേണ്ടിയും, ടാറ്റ മോട്ടോഴ്‌സ് ജെനുവിൻ ഓയിൽ 80 ഇ പി പെട്രോൾ വാഹനങ്ങൾക്കുവേണ്ടിയും ആയിരിക്കും ഉപയോഗിക്കുക. വരും ഘട്ടങ്ങളിൽ ഇന്ത്യൻ വിപണിയിലേക്ക് 9 ഉൽപ്പന്നങ്ങൾ എത്തിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ ആവശ്യകതയും നിയമങ്ങളുമെല്ലാം കണക്കിലെടുത്താണ്‌ ലൂബ്രിക്കന്റ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. പെട്രോണാസിന്റെ 3,500 ൽ പറം വരുന്ന ഔട്ട്‌ലറ്റുകളിൽ നിന്നായിരിക്കും ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക. 2016 നോടുകൂടിയായിരിക്കും ഇത് തുടങ്ങുക. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റിന്റെ കസ്റ്റമർ സപ്പോർട്ട് ഹെഡ് ദിനേശ് ഭാസിൻ പറഞ്ഞു “ ഉപഭോഗ്‌താക്കൾക്ക് മുന്തൂക്കം നൽകിക്കൊണ്ടാണ്‌ ടാറ്റ മോട്ടോഴ്‌സ് എപ്പോഴും പ്രവർത്തിച്ചിട്ടുള്ളത്, ഇപ്പോഴും വാഹനം വാങ്ങിയതിനു ശേഷം മികച്ച സേവനമാണ്‌ നൽകിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ പങ്കാളിത്തതിൽ നിർമ്മിക്കുന്ന ടി എം ജി ഒ ലൂബ്രിക്കന്റുകളിലൂടെ വിപണിയിൽ ഒരു പുതിയ തുടക്കമാണ്‌ ഞങ്ങൾ കുറിക്കുന്നത്. ഇന്നത്തെ മത്സരിക്കുന്ന വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിവുള്ള ഏറ്റവും മികച്ച ലൂബ്രിക്കന്റുകളായിരിക്കും ഞങ്ങൾ ജനങ്ങളിലേക്കെത്തിക്കുക. ഇത്തരം ഒരുൽപ്പന്നം ഞങ്ങളുടെ വാഹനങ്ങൾക്ക് വേണ്ടി നിർമ്മിക്കാൻ പെട്രോണാസിനെപ്പോളൊരു കമ്പനിയുമായി പങ്കാളിത്തം തുടങ്ങേണ്ടി വന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്‌.മികച്ച പ്രകടനം വാഗ്‌ദാനം ചെയ്‌ത്കൊണ്ട് ടി എം ജി ഒ വീസ്വാസയോഗ്യമായ സപ്പോർട്ടാണ്‌ ഉപഭോഗ്‌താക്കൾക്ക് നൽകുന്നത്, അത്‌ ഇനിയും വർദ്ധിപ്പിക്കുവാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കും.

പെട്രോണാസ് ലൂബ്രികന്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ( പി ലി ഐ പി എൽ) ന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ എം പി സിങ്ങ് പറഞ്ഞു “ പ് എൽ ഐ പി എൽ 40% സി എ ജി ആറിൽ തുടർച്ചയായ വളർച്ചയാണ്‌ രേഖപ്പെടുത്തുന്നത്, 2019 ൽ വിപണിയുടെ 5% കൈയ്യടക്കാനാണ്‌` ഞങ്ങൾ ലക്ഷ്യമിടുന്നത്. പി എൽ ഐ ഇന്ത്യ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. ഓട്ടോമോട്ടിവ് രംഗത്തെ മികച്ച ലീഡർമ്മാരിൽ ഒന്നായ ടാറ്റ മോട്ടോഴ്‌സുമായുള്ള പങ്കാളിത്തം പ്രീമിയും ലൂബ്രികന്റുകളുടെ മികച്ച കമ്പനി എന്ന പദവിയിലേക്കുള്ള ആദ്യ ഘട്ടമാണ്‌. ലൂബ്രികന്റ് ടെക്‌നോളജിയിൽ മികച്ച പാരമ്പര്യത്തോടെ ഞങ്ങൾ വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങൾ ഉപഭോഗ്‌താക്കളിലേക്കെത്തിക്കുവാൻ ടി എം ജി ഒയിലൂടെ ഞങ്ങൾ മികച്ച വാഗ്‌ദാനമാണ്‌ നൽകുന്നത്.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഫേസ്‌ലിഫ്റ്റ്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.21.90 - 30.50 ലക്ഷം*
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ