Login or Register വേണ്ടി
Login

ടാറ്റ ഹാരിയർ പെട്രോളിന് സ്പൈഡ് ടെസ്റ്റിംഗ്; 2020 ൽ വിപണിയിലെത്തുമെന്ന് സൂചന

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
146 Views

1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായാണ് ഹാരിയറിന്റെ വരവെന്നാണ് റിപ്പോർട്ടുകൾ.

  • എമിഷൻ ടെസ്റ്റിംഗ് കിറ്റുമായി ഹാരിയറിന് സ്പൈഡ് ടെസ്റ്റിംഗ്; ബി‌എസ്6 ഡീസൽ ഇതിനകം വിപണിയിലെത്തിക്കഴിഞ്ഞു.

  • ഹാരിയറിന് പെട്രോൾ വേരിയന്റ് എന്ന വാർത്ത 2019 ന്റെ തുടക്കത്തിലാണ് സ്ഥിരീകരിച്ചത്.

  • ഹാരിയറിന് 1.5 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

  • ഹാരിയർ പെട്രോൾ വേരിയൻറ് 2020 ന്റെ രണ്ടാം പകുതിയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2019 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയതുമുതൽ ടാറ്റയുടെ മുൻനിര എസ്‌യുവിയാണ് ടാറ്റ ഹാരിയർ. ഇതുവരെ ഡീസൽ എഞ്ചിൻ മാത്രമായിരുന്നു ഹാരിയറിന്റെ കരുത്തെങ്കിൽ പെട്രോൾ എഞ്ചിൻ പതിപ്പ് ഉടൻ പുറത്തിറങ്ങും. എമിഷൻ ടെസ്റ്റിംഗ് റിഗ് ഉപയോഗിച്ച് ഒരു ഹാരിയർ സ്പൈഡ് ടെസ്റ്റിംഗ് നടത്തുന്നത് അടുത്തിടെ കണ്ടെത്തിയിരുന്നു. 2020 ഹാരിയർ ഇതിനകം തന്നെ ബിഎസ്6 ഡീസൽ എഞ്ചിനുമായി വിപണിയിലെത്തിക്കഴിഞ്ഞു. അതിനാൽ ടെസ്റ്റിംഗ് നടത്തിയ ഈ മോഡലിന് ബോണറ്റിന് കീഴിൻ ഒരു പെട്രോൾ യൂണിറ്റായിരിക്കും ഉണ്ടായിരിക്കുക എന്ന് ഊഹിക്കാം.

ടാറ്റയുടെ ഒമേഗ എആർ‌സി ഉൽ‌പ്പന്നങ്ങളായ ഹാരിയർ, ഗ്രാവിറ്റാസ് എന്നിവയ്‌ക്കായി വികസിപ്പിച്ച 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് പുതിയ ഹാരിയറിനും എന്നാണ് റിപ്പോർട്ട്. ഈ എഞ്ചിൻ ഒരു ഡയറക്ട്-ഇഞ്ചക്ഷൻ യൂണിറ്റായിരിക്കും. കൂടാതെ 2.0 ലിറ്റർ ഡീസലിന് സമാനമായി 170 പിഎസ് പവർ നൽകുമെന്നാണ് കരുതുന്നത്. 2020 ഹാരിയറിലെ മറ്റ് അപ്‌ഡേറ്റുകളിൽ പനോരമിക് സൺറൂഫിന്റെ രൂപത്തിൽ ഒരു പുതിയ ടോപ്പ്-സ്പെക്ക് വേരിയന്റും ഉൾപ്പെടുത്തിയിരിക്കുന്നു.

ബി‌എസ് 6 ഡീസൽ എഞ്ചിൻ‌ വന്നതോടെ വില കൂടിയ ഹാരിയറിന് ഒരു പെട്രോൾ വേരിയന്റ് ലഭിക്കുന്നത് വില കുറച്ച് വിൽ‌പന കൂടുതൽ‌ മെച്ചപ്പെടുത്താൻ‌ സഹായിച്ചേക്കും. എം‌ജി ഹെക്ടർ പോലുള്ള എതിരാളികൾ പെട്രോൾ, ഡീസൽ ഓപ്ഷനുകൾ അരങ്ങേറ്റം കഴിഞ്ഞ് അധികം വൈകാതെ തെന്നെ അവതരിപ്പിച്ചിരുന്നു. മാത്രമല്ല, ഈ മോഡലുകൾ ഹാരിയറിനേക്കാൾ മികച്ച പ്രതിമാസ വിൽപ്പന കണക്കുകൾ സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു. സിയാം കണക്കുകൾ പ്രകാരം ഇതേ കാലയളവിൽ ഹെക്ടറിന്റെ ശരാശരിയായ 2500 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, കഴിഞ്ഞ ആറ് മാസത്തിനിടെ ശരാശരി, 1000 യൂണിറ്റിൽ താഴെയാണ് ഹാരിയർ അയച്ചത്. പെട്രോൾ ഹാരിയറിനൊപ്പം ടാറ്റ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

ടാറ്റ ഹാരിയറിന്റെ പെട്രോൾ വേരിയൻറ് 2020 സെപ്റ്റംബറോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില 12.5 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ, ഡീസൽ വേരിയന്റുകൾക്ക് നിലവിൽ 13.69 ലക്ഷം മുതൽ 20.25 ലക്ഷം രൂപ വരെയാണ് വില. പെട്രോൾ വേരിയന്റുകളുടെ കുറഞ്ഞ വില ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള പ്രീമിയം കോംപാക്റ്റ് എസ്‌യുവികളുമായി കൊമ്പുകോർക്കാൻ ഹാരിയറിന് കരുത്തുപകരും.

ഇമേജ് സോർസ്

കൂടുതൽ വായിക്കാം: ടാറ്റ ഹാരിയർ ഡീസൽ.

Share via

Write your Comment on Tata ഹാരിയർ 2019-2023

A
abhijeet
Oct 24, 2020, 9:59:43 AM

In which month the car will be launched ??

A
abhijeet
Oct 24, 2020, 9:58:12 AM

I request Tata company to launch Tata harrier petrol ,manual , 1 .5 litre engine with sufficient features as soon as possible ?

S
soman pk
Oct 13, 2020, 4:20:20 PM

I am waiting for new Petrol automatic version. Anyone can inform me when it would arrive and specifications etc

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.67.65 - 73.24 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
പുതിയ വേരിയന്റ്
Rs.8.25 - 13.99 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ