• English
  • Login / Register

ടാറ്റ കർവ്വ് ഡീസൽ സ്ഥിരീകരിച്ചു, ഉത്പാദനത്തിനായുള്ള ഡിസൈൻ പ്രദർശിപ്പിച്ചിരിക്കുന്നു: ഭാരത് മൊബിലിറ്റി എക്സ്പോ 2024

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 29 Views
  • ഒരു അഭിപ്രായം എഴുതുക

ടാറ്റയുടെ പുതിയ 1.2 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റിനൊപ്പം 115 PS 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനും കർവ്വ്-ന് ലഭിക്കും.

Tata Curvv at Bharat Mobility Expo 2024

  • ആദ്യത്തെ ടാറ്റ കർവ്വ് ഇന്റെണൽ കംബസ്റ്റൻ എഞ്ചിൻ (ICE) കൺസെപ്റ്റ് 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചു.

  • ഏറ്റവും പുതിയ മോഡൽ നെക്‌സോൺ പോലെയുള്ള ഫേഷ്യയും കൃത്യമായ റിയർ  പ്രൊഫൈലും ഇതിനുണ്ട്.

  • ക്യാബിനിൽ ബാക്ക്‌ലിറ്റ് ടാറ്റ ലോഗോയും ടച്ച് അധിഷ്‌ഠിത ക്ലൈമറ്റ് കൺട്രോൾ പാനലും ഉള്ള ഹാരിയർ പോലെയുള്ള 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ലഭിക്കുമെന്ന്  സ്ഥിരീകരിച്ചു.

  • പ്രതീക്ഷിക്കുന്ന ഫീച്ചറുകളിൽ ഇരട്ട ഡിജിറ്റൽ ഡിസ്‌പ്ലേകൾ, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, ആറ് എയർബാഗുകൾ എന്നിവ ഉൾപ്പെടുന്നു.

  • കർവ്വ് ICE 2024 അവസാനത്തോടെ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; വില 10.50 ലക്ഷം രൂപ മുതൽ ആരംഭിച്ചേക്കാം (എക്സ്-ഷോറൂം)

2024-ലെ ഏറ്റവും വലിയ പുതിയ കാർ ലോഞ്ചുകളിലൊന്ന് ടാറ്റ കർവ്വ് ആയിരിക്കും, കൂടാതെ ഈ പ്രൊഡക്ഷൻ-റെഡി SUV ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024-ലും അവതരിപ്പിക്കപ്പെട്ടു. വരാനിരിക്കുന്ന ടാറ്റ SUVയുടെ ഇന്റെർനൽ കാമ്പസ്റ്റൻ എഞ്ചിൻ (ICE) പതിപ്പായ ഇതിന് ഇപ്പോൾ സ്ഥിരീകരണം ലഭിക്കുകയുണ്ടായി . ഡീസൽ എഞ്ചിൻ ഓപ്ഷനും ഈ മോഡലിൽ വാഗ്ദാനം ചെയ്യുന്നു.

കർവ്വ് ഡീസൽ വിശദാംശങ്ങൾ

2023 ഓട്ടോ എക്‌സ്‌പോയിൽ, ടാറ്റയുടെ ഏറ്റവും പുതിയ 1.2 ലിറ്റർ ടർബോ-പെട്രോൾ TGDi എഞ്ചിൻ (125 PS/225 Nm) കർവ്വ്-ന് ലഭിക്കുമെന്ന് സ്ഥിരീകരിച്ചു. ഇപ്പോൾ, ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മോഡൽ കർവ്വ്-ൽ 1.5 ലിറ്റർ ഡീസൽ യൂണിറ്റിന്റെ (115 PS/260 Nm) ലഭ്യത സ്ഥിരീകരിച്ചിരുന്നു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ കർവ്വ് ICE വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

500 കിലോമീറ്ററിൽ കൂടുതൽ ക്ലെയിം ചെയ്‌ത റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം ബാറ്ററി പായ്ക്കുകൾ ലഭിക്കാൻ സാധ്യതയുള്ള കർവ്വ് EV എന്ന നിലയിൽ കർവ്വ് പൂർണ്ണമായും ഇലക്‌ട്രിക് ആയും വാഗ്ദാനം ചെയ്തേക്കാം.

ഇതും പരിശോധിക്കൂ: ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024-ൽ ടാറ്റ നെക്‌സോൺ CNG അവതരിപ്പിച്ചു

ഒരു പുതുക്കിയ ഡിസൈൻ

ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടാറ്റ കർവ്വ് ICE യിൽ ചില ചെറിയ പരിഷ്‌ക്കരണങ്ങളുംണ്ടെങ്കിലും ഷോറൂമുകളിൽ ഏറക്കുറെ സമാനമായത് തന്നെയാണ് നമുക്ക് ലഭിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിൽ കണ്ട ആശയവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് അപ്‌ഡേറ്റ് ചെയ്‌ത ഫ്രണ്ട് എൻഡ് ലഭിക്കുന്നു. ത്രികോണാകൃതിയിലുള്ള ഹെഡ്‌ലൈറ്റും ഫോഗ് ലാമ്പ് സജ്ജീകരണവും LED DRL-കളും വലിയ ക്രോം സ്‌റ്റഡഡ് ബമ്പറും ഉൾപ്പെടെ നെക്‌സോണിന്റേതുമായി  ഇതിന്റെ  ഫേഷ്യയ്ക്ക് വളരെയധികം സാമ്യമുണ്ട്.

Tata Curvv side

എന്നാൽ കർവ്വ്-ന്റെ ഏറ്റവും വ്യൂ അതിന്റെ പ്രൊഫൈൽ തന്നെയാണ്ഉയർന്ന സീറ്റുള്ള പിൻഭാഗത്തേക്ക് ഒഴുകിയിറങ്ങുന്നത് പോലെയുള്ള കൂപ്പെ റൂഫ്‌ലൈൻ ഡിസൈൻ സവിശേഷത ഇതിൽ കൂടുതൽ എടുത്തു കാണിക്കുന്നു. പ്രദർശിപ്പിച്ച കർവ്വ് ICE 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ സഹിതമായിരുന്നു, അത് വീൽ ആർച്ചുകളിൽ, പ്രത്യേകിച്ച് പിൻഭാഗത്ത് ധാരാളം ഇടം നൽകുന്ന രീതിയിലാണ്.

അവസാനാമെത്തിയ ആശയത്തിന്  ശേഷം അതിന്റെ പിൻഭാഗത്തിന്  കാര്യമായ മാറ്റങ്ങളൊന്നും ലഭ്യമായിട്ടില്ലെങ്കിലും, ഈ പ്രൊഡക്ഷൻ-റെഡി പതിപ്പിലെ വിശദാംശങ്ങൾ ഇപ്പോൾ കൂടുതൽ പോളിഷ് ചെയ്ത രീതിയിലാണ് . SUVയുടെ വീതിയിൽ പരന്നുകിടക്കുന്ന ഹൊറിസോണ്ടൽ ടെയിൽ ലാമ്പാണ് പ്രധാന സ്‌റ്റൈലിംഗ് ഘടകം, കൂടാതെ ഇതിന് സ്പ്ലിറ്റ് റൂഫ്-ഇന്റഗ്രേറ്റഡ് സ്‌പോയിലറും ലഭിക്കുന്നു.

ഇന്റിരിയറും സവിശേഷതകളും

Tata Curvv cabin

കർവ്വ്  ICE യുടെ ഇന്റ്റിരിയറിന്‍റെ വിശദാംശങ്ങളൊന്നും ടാറ്റ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രദർശിപ്പിച്ച മോഡലിന്റെ  ക്യാബിനെക്കുറിച്ച് ഏതാനും വിശദാംശങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിന്റെ മധ്യഭാഗത്ത് പ്രകാശിതമായ ടാറ്റലോഗോയുള്ള പുതിയ ഹാരിയർ പോലെയുള്ള 4-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഇരട്ട ഡിജിറ്റൽ ഡിസ്‌പ്ലേകളും (ഒന്ന് ഇൻഫോടെയ്ൻമെൻ്റിനും മറ്റൊന്ന് ഇൻസ്ട്രുമെൻ്റേഷനും) ലഭിക്കുന്നു. ടച്ച് അധിഷ്ഠിത കാലാവസ്ഥാ നിയന്ത്രണ പാനലും ടാറ്റ സജ്ജീകരണങ്ങളിൽ ഉൾപ്പെടുത്തും.

പ്രൊഡക്ഷൻ-സ്പെക്ക് Curvv-ന് വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ്, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൻ്റെ സുരക്ഷാ വലയിൽ ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്.

ഇതും വായിക്കൂ: 2024 ഭാരത് മൊബിലിറ്റി എക്‌സ്‌പോ: ടാറ്റ നെക്‌സോൺ EV ഡാർക്ക് എഡിഷൻ പുറത്തിറക്കി

പ്രതീക്ഷിക്കുന്ന വില ലോഞ്ചും മത്സരവും

Tata Curvv rear

ടാറ്റ കർവ്വ് ICE 2024 അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ആദ്യം കർവ്വ് EV യായിരിക്കും അവതരിപ്പിക്കുന്നത്. ആദ്യത്തേതിന് 10.50 ലക്ഷം രൂപ മുതൽ വിലയുണ്ടായിരിക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതേസമയം അതിന്റെ EV ഡെറിവേറ്റീവ് 20 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ചേക്കാം (എക്സ്-ഷോറൂം). കർവ്വ് ICE ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിവയോട് കിടപിടിക്കുന്നതാണ്, അതേസമയം MG ZS EV, ഹ്യുണ്ടായ് കോന ഇലക്ട്രിക് എന്നിവയ്‌ക്കെതിരെയുള്ള മത്സരവും കർവ്വ് EV കാഴ്ച വയ്ക്കും.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Tata കർവ്വ്

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • നിസ്സാൻ compact എസ്യുവി
    നിസ്സാൻ compact എസ്യുവി
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience