Login or Register വേണ്ടി
Login

ടാറ്റ ആൾട്രോസ്, പഞ്ച് CNG എന്നിവ സാമ്പത്തിക വർഷത്തിന്റെ (2023-24) ആദ്യ പകുതിയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
39 Views

രണ്ട് മോഡലുകളും ഒരു കോംപാക്റ്റ് കാറിൽ പോലും ഉപയോഗിക്കാവുന്ന ബൂട്ടിന് സ്ഥലം നൽകുന്ന രീതിയിൽ ഒരു സ്പ്ലിറ്റ്-സിലിണ്ടർ-ടാങ്ക് സെറ്റപ്പ് നൽകുന്നത് ആരംഭിച്ചു

  • ടാറ്റ ഓട്ടോ എക്‌സ്‌പോ 2023-യിൽ ആൾട്രോസും പഞ്ച് CNG-യും പ്രദർശിപ്പിച്ചു.

  • രണ്ടു കാറുകളും ഉപയോഗയോഗ്യമായ ബൂട്ട് വാഗ്ദാനം ചെയ്യുന്നു എന്ന് പറയുന്നുവെങ്കിലും, അവയുടെ കൃത്യമായ കപ്പാസിറ്റി എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

  • രണ്ടിന്റിലെയും സ്റ്റാൻഡേർഡ് പതിപ്പുകളിൽ യഥാക്രമം 345 ലിറ്റർ, 366 ലിറ്റർ ലഗേജ് ഏരിയയായിരിക്കും ലഭിക്കുക.

  • രണ്ട് മോഡലുകളിലും 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ആയിരിക്കും ഉണ്ടാവുക, ഇത് CNG മോഡിൽ 77PS/97Nm ഉൽപ്പാദിപ്പിക്കുന്നു.

  • ടാറ്റ രണ്ടിലെയും മിഡ്, ഹയർ സ്പെക്‌ ട്രിമ്മുകളിൽ CNG ഓപ്ഷൻ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  • അനുബന്ധ പെട്രോൾ വേരിയന്റുകൾക്ക് മുകളിൽ ഏകദേശം ഒരു ലക്ഷം പ്രീമിയം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ടാറ്റ ഇന്ത്യയിലെ കാറുകളിൽ CNG കിറ്റ് നൽകുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഓട്ടോ എക്‌സ്‌പോ 2023-ൽ കാണിച്ചതു പ്രകാരം, ആൾട്രോസ്, പഞ്ച് എന്നിവ മുതൽ വരാനിരിക്കുന്ന CNG മോഡലുകളിൽ ഇതൊരു സ്പ്ലിറ്റ്-സിലിണ്ടർ-ടാങ്ക് സെറ്റപ്പ് ആയിരിക്കും നൽകുക. ഈ രണ്ട് മോഡലുകളും അടുത്ത സാമ്പത്തിക വർഷത്തിന്റെ (2023-24) ആദ്യ പകുതിയിൽ ലോഞ്ച് ചെയ്യുമെന്് കാർ നിർമാതാക്കൾ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പൂർണ്ണമായും ഉപയോഗയോഗ്യമായ ബൂട്ട് സ്പേസ് CNG ഉടമകൾക്ക് ലഭ്യമാക്കുന്നതിനാണ് സ്പ്ലിറ്റ് ടാങ്ക് സെറ്റപ്പ് നടപ്പിലാക്കിയിട്ടുള്ളത്. എങ്കിലും ആൾട്രോസ്, പഞ്ച് CNG എന്നിവയുടെ കൃത്യമായ ലഗേജ് കപ്പാസിറ്റി ഇതുവരെ ടാറ്റ പുറത്തുവിട്ടിട്ടില്ല. ആൾട്രോസ്, പഞ്ച് എന്നിവയിലെ സ്റ്റാൻഡേർഡ് പതിപ്പുകളിൽ യഥാക്രമം 345 ലിറ്റർ, 366 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കുന്നു.

ആൾട്രോസിലും പഞ്ചിലും ഒരേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ആയിരിക്കും CNG ഓപ്ഷനിൽ ഉണ്ടാവുക, ഇത് 77PS/95Nm ഉൽപാദിപ്പിക്കുന്നു. ഇതിന്റെ സ്റ്റാൻഡേർഡ് പെട്രോൾ രൂപത്തിൽ, അതേ എഞ്ചിൻ 86PS/113Nm ഉൽപാദിപ്പിക്കുന്നു. CNG വേരിയന്റുകളിൽ ഫൈവ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ഉണ്ടാകൂ, എന്നാൽ സാധാരണ പെട്രോൾ ട്രിമ്മുകളിൽ ഓപ്ഷണൽ ഫൈവ് സ്പീഡ് AMT-യും ഉണ്ടായിരിക്കും.

ഇതും വായിക്കുക: ടാറ്റ ഹാരിയറും സഫാരിയും ഒപ്പം ADAS-ഉം ഉടൻ ലോഞ്ച് ചെയ്യുന്നു

ആൾട്രോസ്, പഞ്ച് എന്നിവ രണ്ടിലെയും മിഡ്, ഹയർ സ്പെക്‌ ട്രിമ്മുകളിൽ ടാറ്റ CNG കിറ്റ് നൽകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്. വോയ്‌സ് പ്രവർത്തനക്ഷമമാക്കിയിട്ടുള്ള സൺറൂഫ്, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് എയർബാഗുകൾ എന്നിങ്ങനെ ചില പൊതുവായ ഫീച്ചറുകൾ രണ്ട് ടാറ്റ കാറുകളുടെയും CNG ട്രിമ്മുകളിൽ ഉണ്ടായിരിക്കും.

പെട്രോൾ വേരിയന്റുകളേക്കാൾ ഏകദേശം ഒരു ലക്ഷം പ്രീമിയം അവക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ആൾട്രോസിന്റെ വില നിലവിൽ 6.35 ലക്ഷം രൂപ മുതൽ 10.25 ലക്ഷം രൂപ വരെയാണ്, അതേസമയം പഞ്ചിന്റെ പെട്രോൾ മാത്രമുള്ള വേരിയന്റുകളുടെ വില 6 ലക്ഷം രൂപ മുതൽ 9.54 ലക്ഷം രൂപ വരെയായിരിക്കും (എക്സ്-ഷോറൂം ഡൽഹി). ആൾട്രോസ് CNG മാരുതി ബലേനോ CNG, ടൊയോട്ട ഗ്ലാൻസ CNG എന്നിവക്ക് മുകളിലെത്തും, അതേസമയം പഞ്ച് CNG-ക്ക് ഉടനെയൊന്നും എതിരാളികളുണ്ടാകില്ല.

ഇവിടെ കൂടുതൽ വായിക്കുക: ടാറ്റ ആൾട്രോസ് ഓട്ടോമാറ്റിക്

Share via

Write your Comment on Tata ஆல்ட்ர 2020-2023

explore similar കാറുകൾ

ടാടാ ஆல்ட்ர

4.61.4k അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്19.33 കെഎംപിഎൽ
സിഎൻജി26.2 കിലോമീറ്റർ / കിലോമീറ്റർ
ഡീസൽ23.64 കെഎംപിഎൽ

ടാടാ പഞ്ച്

4.51.4k അവലോകനങ്ങൾഈ കാർ റേറ്റ് ചെയ്യാം
പെടോള്20.09 കെഎംപിഎൽ
സിഎൻജി26.99 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.6.23 - 10.19 ലക്ഷം*
പുതിയ വേരിയന്റ്
Rs.4.70 - 6.45 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ