Login or Register വേണ്ടി
Login

ജീപ്പ് കോം‌പസ് ബി‌എസ് പതിപ്പിന്റെ പുതിയ ഫീച്ചറുകൾ എതെല്ലാമാണെന്ന് അറിയാം

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

ഇക്കൂട്ടത്തിൽ ചില ഫീച്ചറുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭ്യമാണ്.

  • കോം‌പസിന്റെ എല്ലാ ബി‌എസ്6 വേരിയന്റുകൾക്കും ലഭിക്കുന്നു.

  • ഏറ്റവും ഉയർന്ന വേരിയന്റായ ലിമിറ്റഡ് പ്ലസ് പുതിയ 18 ഇഞ്ച് അല്ലോയ് വീലുകളുമായാണ് വരവ്.

  • 1.4 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിവ ഇപ്പോൾ ‌ബി‌എസ്6 മാനദണ്ഡങ്ങൾ പാലിക്കുന്നു.

  • 16.49 ലക്ഷത്തിനും 24.99 ലക്ഷത്തിനും ഇടയ്ക്കായിരിക്കും ജീപ്പ് കോം‌പസ് ബി‌എസ്6 ന്റെ വില (എക്സ്‌ഷോറൂം ഡെൽഹി).

ജീപ്പ് കോം‌പസിന് ബി‌എസ്6 പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭിച്ചത് 2020 ഫെബ്രുവരിയിലാണ്. ഇപ്പോഴിതാ ചില പുതിയ സവിശേഷതകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകുകയാണ് ജീപ്പ്. ഈ പുതിയ സവിശേഷതകളും കോമ്പസ് ബിഎസ്6 ന്റെ വിലകളും മറ്റ് സവിശേഷതകളും എന്തെല്ലാമാണെന്ന് നോക്കാം.

എഞ്ചിൻ സ്റ്റോപ്പ്-സ്റ്റാർട്ട് ഫീച്ചർ ബിഎസ്6 കോമ്പസ് എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകുന്നു. നിഷ്‌ക്രിയമായിരിക്കുമ്പോൾ ഈ സവിശേഷത എഞ്ചിൻ നിർത്തുകയും അങ്ങനെ ഇന്ധനക്ഷമത കൂട്ടി എമിഷന്റെ തോത് കുറയ്ക്കുന്നു. തുടർന്ന് ആക്‌സിലറേറ്ററിൽ കാൽ അമരുന്ന നിമിഷം മുതൽ അത് വീണ്ടും എഞ്ചിനെ ഉണർത്തുന്നു. ലോംഗിട്യൂഡ് മുതലുള്ള കോം‌പസിന്റെ എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകളിലും ജീപ്പ് ക്രൂയിസ് കൺ‌ട്രോൾ സ്റ്റാൻഡേർഡായി ലഭ്യമാക്കിയിരിക്കുന്നു. ടോപ്പ്-സ്പെക്ക് കോമ്പസ് ലിമിറ്റഡ് പ്ലസ് വേരിയന്റിനാകട്ടെ പുത്തൻ ഡിസൈനുമായെത്തുന്ന 18 ഇഞ്ച് അലോയ് വീലുകളാണ് പ്രധാന ആകർഷണം.

163 പിഎസും 250 എൻഎമ്മും നിർമ്മിക്കുന്ന 1.4 ലിറ്റർ ടർബോ-പെട്രോൾ, 173 പിഎസും 350 എൻഎമ്മും തരുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് ബി‌എസ്6 എഞ്ചിൻ ഓപ്ഷനുകളാണ് ജീപ്പ് കോം‌പാസിനുള്ളത്. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ എന്നിവ ലഭ്യമാണ്. പെട്രോൾ എഞ്ചിന് 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഓപ്ഷനായി ലഭിക്കുമ്പോൾ 4x4 ഡ്രൈവ്ട്രെയിനുള്ള ഡീസൽ വേരിയന്റുകൾക്ക് 9 സ്പീഡ് എടി തിരഞ്ഞെടുക്കാനും അവസരമുണ്ട്.

16.49 ലക്ഷം മുതൽ 24.99 ലക്ഷം രൂപ വരെയാണ് (എക്‌സ്‌ഷോറൂം ഡൽഹി) ബി‌എസ്6 കോം‌പസിന്റെ വില. ജീപ്പ് ഒരു സവിശേഷ മോഡലായി അവതരിപ്പിക്കുന്ന ട്രെയ്‌ൽഹോക്കിന് ഈ വില വിവരപ്പട്ടിക ബാധകമല്ല എന്നതും ശ്രദ്ധേയം. കോം‌പസിന്റെ വേരിയൻറ് തിരിച്ചുള്ള വിലവിവരങ്ങൾ ചുവടെ.

പെട്രോൾ വേരിയന്റ്

ബി‌എസ്6 കോം‌പസ്

ബി‌എസ്4 കോം‌പസ്

വ്യത്യാസം

സ്പോർട്ട് എംടി

-----

Rs 15.60 lakh

-----

സ്പോർട്ട് പ്ലസ് എംടി

Rs 16.49 lakh

Rs 15.99 lakh

Rs 50,000

ലോംഗിറ്റ്യൂഡ് ഓപ്ഷൻ ഡിസിടി

Rs 19.69 lakh

Rs 19.19 lakh

Rs 50,000

ലിമിറ്റഡ് ഡിസിടി

-----

Rs 19.96 lakh

-----

ലിമിറ്റഡ് ഓപ്ഷൻ ഡിസിടി

-----

Rs 20.55 lakh

-----

ലിമിറ്റഡ് പ്ലസ് ഡിസിടി

Rs 21.92 lakh

Rs 21.67 lakh

Rs 25,000

കൂടുതൽ വായിക്കാം: ഫോക്സ്‌വാഗൺ vs ജീപ്പ് കോം‌പസ്: ഏത് എസ്‌യുവി വാങ്ങണം?

ഡീസൽ വേരിയന്റ്

ബി‌എസ്6 കോം‌പസ്

ബി‌എസ്4 കോം‌പസ്

വ്യത്യാസം

സ്പോർട്ട്

-----

Rs 16.61 lakh

-----

സ്പോർട്ട് പ്ലസ്

Rs 17.99 lakh

Rs 16.99 lakh

Rs 1 lakh

ലോംഗിറ്റ്യൂഡ് ഓപ്ഷൻ

Rs 20.30 lakh

Rs 19.07 lakh

Rs 1.23 lakh

ലിമിറ്റഡ്

-----

Rs 19.73 lakh

-----

ലിമിറ്റഡ് ഓപ്ഷൻ

-----

Rs 20.22 lakh

-----

ലിമിറ്റഡ് പ്ലസ്

Rs 22.43 lakh

Rs 21.33 lakh

Rs 1.10 lakh

ലിമിറ്റഡ് പ്ലസ് 4X4

Rs 24.21 lakh

Rs 23.11 lakh

Rs 1.10 lakh

ലോംഗിറ്റ്യൂഡ് 4x4 എടി

Rs 21.96 lakh

-----

-----

ലിമിറ്റഡ് പ്ലസ് 4X4 എടി

Rs 24.99 lakh

-----

-----

അതേസമയം കോം‌പസിന്റെ ചില വേരിയന്റുകളെ ബി‌എസ്6 യുഗത്തിലേക്കുള്ള മാറ്റത്തോടൊപ്പം ഘട്ടം‌ഘട്ടമായി ഒഴിവാക്കുകയും ചെയ്തു. എൻ‌ട്രി ലെവൽ സ്പോർട്ട് വേരിയന്റാണ് ഇങ്ങനെ കളമൊഴിഞ്ഞ വേരിയന്റുകളിൽ പ്രധാനി. ഹ്യൂണ്ടായ് ട്യൂസൺ, ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ, മഹീന്ദ്ര എക്സ്‌യു‌വി500, പുതിയ ഫോക്സ്‍വാഗൺ ടി-റോക്ക് എന്നിവയുമായാണ് കോം‌പസ് മിഡ് സൈസ് എസ്‌യുവിയുടെ പോരാട്ടം.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.11.82 - 16.55 ലക്ഷം*
Rs.3.25 - 4.49 ലക്ഷം*
പുതിയ വേരിയന്റ്
Rs.44.90 - 55.90 ലക്ഷം*
Rs.75.80 - 77.80 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ