മാരുതി സ്വിഫ്റ്റ് ഡിസയറിന്റെ ഡീസൽ ഓട്ടോമാറ്റിക് ഉടൻ ലോഞ്ച് ചെയ്യും

published on dec 24, 2015 02:53 pm by konark for മാരുതി ഡിസയർ 2017-2020

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ന്യൂ ഡൽഹി:

ഇന്ത്യയിലെ ഏറ്റവും മികച്ച വിൽപ്പനയുള്ള സെഡാനായ മാരുതി സ്വിഫ്റ്റ്‌ ഡിസയർ

ഓട്ടോമാറ്റിൽ ഗീയർ ബോക്‌സോടുകൂടി ശ്രദ്ധയിൽപ്പെട്ടു. സൈഡിലെ ആർക്കും പെട്ടെന്നു കാണാൻ കഴിയുന്ന ഡി ഡി ഐ എസ്‌ ബാഡ്ജിങ്ങ്‌ മാരുതിയുടേ ഓട്ടോമാറ്റിക്‌ ഗീയർബോക്‌സുമായെത്തുന്ന ആദ്യത്തെ വാഹനമാണിതെന്ന്‌ ഉറപ്പിക്കുന്നു.

മാരുതിയുടെ ഹാച്ച് ബാക്കുകളായ സെലേറിയൊ ആൾട്ടൊ കെ 10 എന്നിവയിൽ ഉപയോഗിച്ച് വിജയിച്ച മഗ്‌നെറ്റി മെറെല്ലിയുടെ എ എം ടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) ആയിരിക്കും ഓട്ടോ ഗീയർ ഷിഫ്റ്റായി ബ്രാൻഡ് ചെയ്ത ഡിസയറിൽ ഉപയോഗിക്കുന്നത്. സ്വിഫ്റ്റ് ഡിസയറിന്റെ പെട്രോൾ വേരിയന്റിനൊപ്പം വാഗ്‌ദാനം ചെയ്‌തത് സി വി ടി ഓട്ടോമാറ്റിക് ഗീയർ ബോക്‌സ് ആയിരുന്നു.

ഓറ്റോമാറ്റിക് വാഹനങ്ങളോട് പ്രിയം ഏറിവരുന്ന നമ്മുടെ വിപണിയിലേക്ക് എ എം ടി അവതരിപ്പിച്ചത് ഈ ഇന്ത്യൻ നിർമ്മാതാക്കളുടെ മികച്ച തീരുമാനം ആണ്‌.

ഡ്വൽ എയർ ബാഗ്‌, എ ബി എസ്‌, ബ്ലൂടൂത്‌ കണക്‌റ്റിവിറ്റി, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയൊ കൺട്രോൾ പിന്നെ ഓട്ടോമാറ്റിക്‌ ക്ലൈമറ്റ്‌ കൺട്രോൾ തുടങ്ങിയവയുള്ള ഇസഡ്‌ ഡി ഐ വേരിയന്റാണ്‌ ശ്രദ്ധയിൽപ്പെട്ടത്‌.

2,000 ആർ പി എമ്മിൽ കൂടിയ ടോർക്കായ 190 എൻ എമ്മും 4000 ആർ പി എമ്മിൽ പരമാവധി പവറായ 74 ബി എച്ച് പി യും പുറന്തള്ളുന്ന 1.3 ലിറ്റർ മൾട്ടിജെറ്റ് 4 വാൽവ് ഡി ഒ എച് സി ടർബൊ ഡീസൽ എഞ്ചിനായിരിക്കും ഓട്ടോമാറ്റിക് വേരിയന്റിന്‌ കരുത്തേകുക. 2016 ജനുവരിയിൽ വിപണിയിലെത്തുമെന്ന്‌ പ്രതീക്ഷിക്കുന്ന എ എം ടി വേരിയന്റുകൾക്ക് മുപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിൽ വില വർദ്ധനവും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മാരുതി Dzire 2017-2020

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingസെഡാൻ കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience