റെനോൾട്ട് ക്വിഡിന്റെ കാഴ്ച്ചപ്പാട് പ്രധാന മന് ത്രി നരേന്ദ്ര മോദിയുമായി പങ്കുവച്ചു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഫ്രഞ്ച് കാർ നിർമ്മാതാക്കൾ “ മെയ്ക്ക് ഇൻ ഇന്ത്യ ” ക്യാംപെയ്നോട് പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പ് വരുത്തി. മുംബൈയിൽ “മെയ്ക്ക് ഇൻ ഇന്ത്യ ” ആഴ്ച്ച നടന്ന് കൊണ്ടിരിക്കുന്ന സമയത്ത് ഇന്ത്യൻ പ്രധാന മന്ത്രി മി. നരേന്ദ്ര മോദിയുമായി റെനോൾട്ട് ഇന്ത്യ ഓപ്പറേഷൻസ് സി എ യും എം ഡിയുമായ സുമിത്ത് സ്വാഹ്നി അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് പങ്ക് വച്ചു. അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് “മെയ്ക്ക് ഇൻ ഇന്ത്യ” ക്യാംപേയ്ൻ വിജയകരമായതിന്റെ സുചനയായി റെനോൾട്ട് ക്വിഡിന്റെ ഹാന്റ് മെയ്ഡ് മോഡൽ സമ്മാനിച്ചു.
ഈ സന്ദർഭത്തിൽ സംസാരിക്കവെ , മി. സ്വാഹ്നി ഇങ്ങനെ പറയുകയുണ്ടായി ,“ മെയ്ക്ക് ഇൻ ഇന്ത്യ വിജയകരമാക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി റെനോൾട്ട് ക്വിഡ് വിജയകരമായതിന്റെ സൂചനയായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റെനോൾട്ടിന്റെ നിർമ്മാണശാല സന്ദർശിച്ചത് ഇന്ത്യയിൽ റെനോൾട്ടിനു അഭിമാന നിമിഷമാണ്. ഇന്ത്യൻ സാങ്കേതികയോടൊപ്പം ആഗോളപരമായതും ഉപയോഗിച്ച ലോകോത്ത നിലവാരത്തിലുള്ള ഉല്പ്പന്നം ലോഞ്ച് ചെയ്യാനുള്ള ഞങ്ങളുടെ പരിശ്രമങ്ങളും, സ്റ്റാറ്റർജികളും ഞങ്ങൾ പങ്കുവച്ചു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ വളരുകയാണെങ്കിൽ നിർമ്മാണ മേഖലയും വളരും എന്ന് മാത്രമല്ലാ ഈ മേഖലയെ ഇതിലേയ്ക്ക് നയിക്കുന്നതിൽ പ്രധാന സാരഥി ഓട്ടോമൊബൈൽ ഇൻഡസ്ട്രിയായിരിക്കും. ഞങ്ങൾക്ക് വിശ്വാസമുണ്ട് ഈ വ്യവസായം കൂടുതൽ ശക്തിയോടെ തിരിച്ച് വരുമെന്ന് എന്ന് മാത്രമല്ലാ വളരുന്ന സാമ്പത്തിക മേഖലയിലെ പ്രധാന പങ്ക് വഹിക്കുന്നത് ഈ ‘മെയ്ക്ക് ഇൻ ഇന്ത്യ’ ക്യാംപെയ്നായിരിക്കും.
റെനോൾട്ട് അവരുടെ വാഹനങ്ങളുടെ ഉല്പ്പാദനം കൂടുതൽ തദ്ദേശീയമാക്കുകയാണ്. ഏകദേശം ക്വിഡിന്റെ 98% ഉള്ളടക്കവും സ്വദേശീയമാണ് എന്ന് മാത്രമല്ലാ കാർ നിർമ്മാതാക്കൾ ഡസ്റ്ററിന്റെ 70% , 80% ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈയടുത്ത കാലയളവിൽ റെനോൾട്ട് ഇന്ത്യയിൽ വലിയ രീതിയിൽ വികസിച്ചിട്ടുണ്ട്. 2011 ൽ കമ്പനിയ്ക്ക് 14 സെയിൽ & സർവീസ് ഫെസിലിറ്റീസായിരുന്നെങ്കിൽ ഇപ്പോൾ അത് 205 ആയി വർദ്ധിച്ചു. വാഹനനിർമ്മാതാക്കൾ ഇന്ത്യയിൽ നിർമ്മിച്ച വാഹനം ബ്രസീലിലേയ്ക്ക് കയറ്റി അയക്കാൻ സസൂക്ഷ്മം ആലോചിക്കുകയാണ്. എല്ലാം പ്ലാൻ ചെയ്യുന്ന പോലെ നടക്കുകയാണെങ്കിൽ അടുത്ത മാസം ആദ്യം തന്നെ കയറ്റുമതി ആരംഭിച്ചേക്കും. ഇത് പിന്നീട് ലോകമെമ്പാടും ഇന്ത്യൻ നിർമ്മാണ സൗകര്യങ്ങളെക്കുറിച്ച് പോസിറ്റീവായിട്ടുള്ള ഒരു ചിത്രം രൂപപ്പെടുന്നതിനു സഹായിക്കും..