ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ കോംപാക്റ്റ് എസ്‌യുവി റെനോ ഡസ്റ്റർ ടർബോ അവതരിച്ചു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
പുതുപുത്തൻ 1.3 ലിറ്റർ ടർബോചാർജ്ജ്ഡ് എഞ്ചിനുമായാണ് പുതിയ ഡസ്റ്ററിന്റെ വരവ്
-
156PS, 250Nm തരുന്ന എഞ്ചിൻ ഇതുവരെയുള്ള ഏറ്റവും ശക്തമായ ഡസ്റ്ററാക്കി ഈ കരുത്തനെ മാറ്റുന്നു.
-
സിവിടിയുമായി ഇണക്കിച്ചേർത്തിരിക്കുന്നു.
-
2020 ഓഗസ്റ്റിൽ വിപണിയിലെത്തും.
-
റെനോ ശ്രേണിയിൽ ഡസ്റ്റർ ഡീസലിന്റെ ആത്മീയ പിന്തുടർച്ചാവകാശി..
-
എകദേശ വില 13 ലക്ഷം രൂപ.
ജനപ്രിയ മോഡലായ ഡസ്റ്ററിന് കരുത്തും അഴകും കൂട്ടിയാണ് റെനോ ഓട്ടോ എക്സ്പോ 2020 യിൽ അവതരിപ്പിച്ചത്. പുതുപുത്തൻ 1.3 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനുമായാണ് പുതിയ ഡസ്റ്ററിന്റെ വരവ്. 156PS, 250Nm തരുന്ന എഞ്ചിൻ ഇതുവരെയുള്ള ഏറ്റവും ശക്തമായ ഡസ്റ്ററാക്കി ഈ കരുത്തനെ മാറ്റുന്നു. ഈ ശക്തി 50 പിഎസ് / 108 എൻഎമ്മും തരുന്ന സാധാരണ പെട്രോൾ ഡസ്റ്ററിനേക്കാൾ കൂടുതലാണ്. സ്റ്റാൻഡേർഡ് ഡസ്റ്റർ, 5 സ്പീഡ് എംടിയും സിവിടിയും നൽകുമ്പോൾ ഡസ്റ്റർ ടർബോ 6 സ്പീഡ് എംടിയും സിവിടിയും ഉറപ്പു നൽക്കുന്നു.
1.5 ലിറ്റർ ഡീസലുമായി (110PS / 245Nm) താരതമ്യപ്പെടുത്തുമ്പോൾ, പുതിയ പെട്രോൾ എഞ്ചിൻ 46PS ഉം 5Nm ഉം കൂടുതൽ തരുന്നു എന്നതും ശ്രദ്ധേയം.
രൂപ സൌന്ദര്യത്തിന്റെ കാര്യത്തിലാകട്ടെ അപ്‌ഡേറ്റഡ് ഡസ്റ്റർ ചില ചെറിയ മിനുക്കുപണികൾ മാറ്റിനിർത്തിയാൽ സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്.മുൻവശത്തെ ഗ്രിൽ, ഫോഗ് ലാമ്പ് ഹൌസിംഗ്, ടെയിൽഗേറ്റിലെ ഡസ്റ്റർ ബാഡ്‌ജിംഗ് എന്നിവിടങ്ങളിൽ ഒരു ചുവപ്പ് നിറമുള്ള ഇൻസേർട്ട് നൽകിയിരിക്കുന്നു. പുനർരൂപകൽപ്പന ചെയ്‌ത 17 ഇഞ്ച് അലോയ്കളുടെ ഒരു കൂട്ടവും ഡസ്റ്ററിന് ലഭിക്കും. പുറത്ത് കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നാലും അകത്ത് സ്റ്റാർഡേർഡ് മോഡലിൻ നിന്ന് വലിയ വ്യത്യാസങ്ങളൊന്നും പുതിയ ഡസ്റ്ററിന് അവകാശപ്പെടാനില്ല എന്ന് തന്നെ പറയാം.
പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഓട്ടോ എസി, ക്യാബിൻ പ്രീ-കൂൾ, ഐഡ്ലി സ്റ്റാർട്ട് / സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, പാർക്കിംഗ് ക്യാമറ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിദ് ഓട്ടോയുമുള്ള എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് എന്നിങ്ങനെ പോകുന്നു പുതിയ ഡസ്റ്ററിൽ റെനോ അവതരിപ്പിക്കുന്ന സൌകര്യങ്ങൾ.
2020 പകുതിയോടെ ഡസ്റ്റർ ടർബോ വിപണിയിലെത്തുമെന്നാണ് റെനോ നൽകുന്ന സൂചന. കിയ സെൽടോസ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവരോടായിരിക്കും ഡസ്റ്റർ ടർബോ കൊമ്പുകോർക്കുക. വില ഏകദേശം 13 ലക്ഷം രൂപയായിരിക്കാനാണ് സാധ്യത. ടർബോ ഇറങ്ങുന്നതോടെ രാജ്യത്തെ ഏറ്റവും ശക്തനായ കോംപാക്റ്റ് എസ്‌യുവി എന്ന റെക്കോർഡും ഡസ്റ്റർ സ്വന്തമാക്കും. നിലവിൽ 140PS / 242Nm കരുത്തുള്ള സെൽടോസ് ടർബോ പെട്രോളാണ് ഏറ്റവും കരുത്തനായ കോംപാക്റ്റ് എസ്‌യുവി. ടർബോചാർജ്ജ്ഡ് പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്നതിലൂടെ ബിഎസ് 6 യുഗത്തിൽ ഡീസൽ എഞ്ചിനുകൾ പിൻവലിച്ചതു മൂലം സ്വന്തം വാഹനനിരയിലുണ്ടായ വലിയ വിടവ് നികത്താനും റെനോ ലക്ഷ്യമിടുന്നു.
കൂടുതൽ വായിക്കാം: റെനോ ഡസ്റ്റർ എഎംടി