റേഞ്ച് റോവര്‍ ഇവോക്ക് കവേര്‍ട്ടിബിളിന്റെ ആദ്യ പ്രദര്‍ശനം നവംബറില്‍
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ലോകത്തെ ആദ്യ ലക്ഷ്യുറി കോംപാക്ട് എസ്‌യുവി കവേര്‍ട്ടിബിളായ റേഞ്ച് റോവര്‍ ഇവോക്ക് കവേര്‍ട്ടിബിളിന്റെ പ്രഥമ പ്രദര്‍ശനം നവംബറില്‍ ലോസ് ഏഞ്ചല്‍സ് ഓട്ടൊ ഷോയില്‍ നടക്കും. ഓഫ് റോഡ് ടെറെയ്‌നും, വാട്ടര്‍ വേഡിങ്ങും ഉള്‍പ്പെടു കവേര്‍ട്ടിബിളിന്റെ ടെസ്റ്റിംഗ് വിഡിയോ ലാന്‍ഡ് റോവര്‍ റിലീസ് ചെയ്തിരുന്നു . യുകെയിലെ പ്രശസ്തമായ ഈസ്റ്റ്‌നോര്‍ കാസില്‍ എസ്റ്റേറ്റില്‍ അവസാന ടെസ്റ്റിങ്ങുകളിലേക്ക് കടക്കുകയാണ് റേഞ്ച് റോവര്‍ ഇവോക്ക്, എല്ലാ നൂതന ഓണ്‍ റോഡ്, ഓഫ് റോഡ് ടെക്‌നോളജിയോടും കൂടിയാകും പുറത്ത് വരിക. 2016 സ്പ്രിങ് സീസണില്‍ ഈ എസ്‌യുവി കവേര്‍ട്ടിബിളിന്റെ വില്‍പന ആരംഭിക്കും.
ഓള്‍ ടെറെയ്ന്‍ കേപ്പബിലിറ്റിയില്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ മുന്നിന്നില്‍ നില്‍ക്കുന്നത് തങ്ങള്‍ക്ക് അഭിമാനമുളവാക്കുതാണെന്നും, ഇവോക്ക് കവേര്‍ട്ടിബിള്‍ ഇതില്‍ നിന്നും വ്യത്യസ്തമാകില്ലെന്നും ലാന്‍ഡ് റോവര്‍ വെഹിക്കിള്‍ ഇന്റഗ്രിറ്റി ചീഫ് എഞ്ചിനീയര്‍ മൈക്ക് ക്രോസ് പറയുകയുണ്ടായി. നിര്‍മ്മാണവൈഭവം കൊണ്ടും നൂതന സാങ്കേതിക മികവ് കൊണ്ടും ഏറെ വ്യത്യസ്തമായ ഇവോക്ക് കവേര്‍ട്ടിബിള്‍, ആഗോളതലത്തില്‍ ടെസ്റ്റ് ചെയ്യപ്പെടേണ്ടതാണെും, ഇത് ഒരു വ്യത്യസ്തമായ എസ്‌യുവി അനുഭവം സമ്മാനിക്കുമെും മൈക്ക് ക്രോസ് അഭിപ്രായപ്പെട്ടു. തങ്ങള്‍ ഇതിനെ എല്ലാ കാലത്തിനും അനുയോജ്യമായ കവേര്‍ട്ടിബിള്‍ എാണ് വിളിക്കുന്നതെുന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
യുകെ ഗവമെന്റിന്റെ റീജിയണല്‍ ഗ്രോത്ത് ഫണ്ട് (ആര്‍ജിഎഫ്) ആണ് റേഞ്ച് റോവര്‍ ഇവോക്ക് കവേര്‍ട്ടിബിളിന് കരുത്ത് പകരുത്. ഇംഗ്ലണ്ടില്‍ ബിസിനസ്സുകള്‍ വളരുതിനായി, 3 ബില്ല്യണ്‍ പൗണ്ട് നിക്ഷേപിച്ച് 1,00,000 തൊഴിലവസരങ്ങള്‍ ആര്‍ജിഎഫ് സൃഷ്ടിച്ചു. ആര്‍ജിഎഫിന്റെ പിന്തുണയോടെ റൗണ്ട് 6 ലും റൗണ്ട് 7 ലു മായി 56 പുതിയ അവാര്‍ഡുകളാണ് 2015 ഫെബ്രുവരി 12ല്‍ പ്രഖ്യാപിച്ചത്. പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുതിനൊപ്പം 1.5 ബില്ല്യണ്‍ പൗണ്ടിന്റെ അധിക സ്വകാര്യ നിക്ഷേപവും കണ്ടെത്താനായി, 63 പ്രോജക്ടുകളിലേക്ക് 297 മില്ല്യണ്‍ പൗണ്ടാണ് ഇതിലൂടെ നല്‍കുത്.