പിനിൻ ഫെറാറിന, ടി യു വി യും കെ യു വി യും - ഇറ്റാലിയൻ പ്രതിഭയും ഇന്ത്യൻ കഴിവും ഒത്തുചേർന്നപ്പോൾ ഉണ്ടായത്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- 2 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ന്യൂ ഡൽഹി:
ഒരോ തവണ മഹിന്ദ്ര തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുമ്പോഴും നമ്മൾ ആവേശഭരിതരാകാറുണ്ട്. ടി യു വി 300 ഇതുപോലൊരു ഉൽപ്പന്നമായ്രുന്നു എന്നാൽ ഇപ്പോൾ മഹിന്ദ്ര തങ്ങളുടെ പുത്തൻ മൈക്രൊ എസ് യു വിയായ കെ യു വി 100 മായാണ്ീത്തിയിരിക്കുന്നത്. ആരുടെയും മനം കവരുന്ന തരത്തിലുള്ള സൗന്ദര്യമാണ് വാഹനത്തിനെന്ന് സമ്മതിക്കാതെ വയ്യ.ഈ രണ്ട് വാഹനങ്ങളുടെയും ഡിസൈൻ എത്തിയിരിക്കുന്നത് അടുത്തിടെ മഹിന്ദ്ര ഏറ്റെടുത്ത ഇറ്റാലിയൻ ഡിസൈൻ ഹൗസായ പിനിൻഫറീനയിൽ നിന്നാണ്.
നിസ്സാൻ ജൂക്കുമായി വാഹനത്തിന് വളരെ സാമ്യതകളുണ്ട്, പ്രത്യേകിച്ച് വാഹനത്തിന്റെ പി വശം. മൊത്തത്തിൽ നോക്കുമ്പോൾ അത്ര വരില്ലെങ്കിൽ കൂടി സ്റ്റൈലിനു വേണ്ടി ഒരുക്കിയിരിക്കുന്ന സവിശേഷതകൾ അഭിനന്ദാർഹമാണ്.
ചുറ്റിക്കെട്ടിയ ഹെഡ്‌ലാംപിനുള്ളിലെ ചുവന്ന ഹെഡ്‌ലൈറ്റുകൾ ഒറ്റ നോട്ടത്തിൽ തന്നെ മനം കവരും, സൂക്ഷിച്ച് നോക്കുമ്പോൾ ക്ലസ്റ്ററിലെ മഹിന്ദ്രയുടെ ലോഗോയും വ്യക്തമാകും.
പഴുതുകളില്ലാതെ സിൽവർ പൂശിയ ഓഴുക്കമുള്ള ഗ്രിൽ കാറിന്റെ മറ്റു ഭാഗങ്ങളെക്കൂടി മനോഹരമാക്കുന്നു.
ക്ലാഡിങ്ങ് ഇല്ലാത്ത ഒരു മൈക്രൊ എസ് യു വി/ക്രോസ്സ് ഓവറിനെപ്പറ്റി നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല, ഈ വിഭാഗത്തിൽ ആളുകളുടെ താൽപര്യം നിറവേറ്റുന്നതിനും മഹിന്ദ്ര ശ്രദ്ധിച്ചു. ചതുരത്തിലുള്ള വലിയ ഫോഗ് ലാംപുകളും സ്കഫ് പ്ലേറ്റും ഒരു പ്രത്യേക ചരിവിൽ വിന്യസിച്ച രണ്ട് ടോണിലുള്ള ബംബറും കാറിന്റെ പ്രത്യേകതയാണ്.
മൊത്തത്തിൽ പിനിൻഫെറാറിയ ഇഫക്‌ട് പുതിയ കെ യു വി 100 ൽ തെളിഞ്ഞു കാണാം, പക്ഷേ നിങ്ങൾ ഈ വാദവുമായി യോജിക്കുന്നില്ലെങ്കിൽ നിരാശപ്പെടേണ്ട കാര്യമില്ല എല്ലായിപ്പോഴും അവർ തന്നെ വിജയിക്കണമെന്നില്ല. ഡാവൂ ടക്കോമ യെ ഓർക്കുന്നുണ്ടോ?
0 out of 0 found this helpful