• English
  • Login / Register

നിസാൻ എക്സ്‌-ട്രെയിൽ എസ്യുവി 2016 ഓട്ടോ എക്സ്പോയിൽ ലോഞ്ച്‌ ചെയ്യും

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്പൂർ:

ഈ വർഷം നവംബറിൽ ലോഞ്ച്‌ ചെയ്യാൻ ഉദേശിച്ചിരുന്ന നിസാൻ എക്സ്‌-ട്രെയിൽ, ചില ആഭ്യന്തര കാരണങ്ങളാൽ 2016 ഓട്ടോ എക്സ്പോയിൽ ലോഞ്ച്‌ ചെയ്യാൻ തീരുമാനിച്ചു. 2004 മുതൽ 2014 വരെയുള്ള കാലയളവിൽ ഇൻഡ്യൻ വിപണിയിൽ ഉണ്ടായിരുന്നെങ്കിലും, ഉപഭോക്താക്കൾക്കിടയിൽ പ്രചാരം ലഭിക്കാതെ പോയ എക്സ്‌-ട്രെയിൽ, ജാപ്പനീസ്‌ ഓട്ടാമേക്കറുടെ പ്രീമിയം എസ്യുവികളിൽ ഒന്നാണ്‌.

എക്സ്‌-ട്രെയിലിന്റെ ഈ മൂന്നാം ജനറേഷൻ ഇൻഡോനേഷ്യ ഇന്റർനാഷനൽ മോട്ടോർ ഷോ 2015 (ഐഐഎംഎസ്‌ 2015)ൽ നിസാൻ പ്രദർശിപ്പിച്ചിരുന്നു. `144 പിഎസ്‌ പവറും 200 എൻഎം ടോർക്കുമുള്ള 2 ലിറ്റർ ഡയറക്ട്‌ ഇൻജക്ടട്ട്‌ ഫോർ സിലിണ്ടർ എൻജിൻ` അല്ലെങ്കിൽ `171 പിഎസ്‌ പവറും 233 എൻഎം ടോർക്കുമുള്ള 2.5 ലിറ്റർ എംപിഐ ഫോർ സിലിണ്ടർ എൻജിൻ` ആണ്‌ ഇൻഡോനേഷ്യൻ മോഡലിലുള്ളത്‌. 2.5 ലിറ്റർ എൻജിൻ എക്സ്ട്രോണിക്‌ സിവിടിയോട്‌ കൂടിയും, 2 ലിറ്റർ എൻജിൻ സിക്സ്‌-സ്പീഡ്‌ മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ എക്സ്ട്രോണിക്‌ സിവിടി ഓപ്ഷനുകളിലും ലഭ്യമാണ്‌. സിവിടി ഗിയർബോക്സിനോട്‌ ഘടിപ്പിച്ച നിസാൻ 2.0 ഡിസിഐ മോട്ടോറോട്‌ കൂടിയാകും കാർ ഇൻഡ്യയിൽ ഇറങ്ങുക.

കാറിന്റെ എക്സ്റ്റീരിയറിൽ സ്ലിം ഹെഡ്ലാമ്പുകൾ, `വി-മോഷൻ` ഗ്രിൽ, സി-ഷേപ്ഡ്‌ ടെയിൽലാമ്പുകൾ, ഡി-പില്ലർ കിങ്ക്‌ എന്നിവ കാണുവാൻ കഴിയും. ആട്ടോ ഹെഡ്ലൈറ്റ്സ്‌, ആക്ടീവ്‌ റൈഡ്‌ കൺട്രോൾ, എൽഇഡി ഡേടൈം റണ്ണിങ്ങ്‌ ലാമ്പ്സ്‌ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്‌. കാറിന്റെ ടോപ്‌ എൻഡ്‌ ട്രിമ്മിൽ ഹീറ്റഡ്‌ ഡോർ മിററുകൾ, ഫുൾ എൽഇഡി ഹെഡ്ലൈറ്റ്സ്‌, കീലെസ്‌ എൻട്രി, പുഷ്‌-ബട്ടൺ സ്റ്റാർട്ട്‌, ഓട്ടോമാറ്റിക്‌ വൈപ്പറുകൾ, ഡ്യുവൽ സോൺ ക്ളൈമറ്റ്‌ കൺട്രോൾ, ഇലക്ട്രിക്കലി പവേർഡ്‌ ഫ്രണ്ട്‌ സീറ്റ്സ്‌, ക്രൂയ്സ്‌ കൺട്രോൾ, 18-ഇഞ്ച്‌ വീലുകൾ, ലെതർ സീറ്റുകൾ, എറൗണ്ഡ്‌ വ്യൂ മോണിറ്റർ എന്നീ ഫീച്ചറുകൾ ഉണ്ട്‌. ഷെവർലെ ട്രെയൽബ്ളേസറിനോട്‌ മത്സരിക്കാൻ പാകത്തിലാകും ഈ എക്സ്‌-ട്രെയലിന്റെ വില. പ്രീമിയം എസ്യുവികൾ ഇൻഡ്യയിൽ വേഗത്തിൽ വളരുന്ന ഒരു സെഗ്മെന്റ്‌ ആയതിനാൽ, എല്ലാ കാർ നിർമ്മാതാക്കളും ഇതിൽ ഒരു കൈ പരീക്ഷിക്കുകയാണ്‌.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Nissan എക്സ്-ട്രെയിൽ

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.9.70 - 16.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • നിസ്സാൻ compact എസ്യുവി
    നിസ്സാൻ compact എസ്യുവി
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ടാടാ സിയറ
    ടാടാ സിയറ
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ഹുണ്ടായി ക്രെറ്റ ഇ.വി
    ഹുണ്ടായി ക്രെറ്റ ഇ.വി
    Rs.20 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
×
We need your നഗരം to customize your experience